ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഏറ്റെടുത്ത് ശതകോടിശ്വരനും വ്യവസായിയുമായ എലോൺ മസ്‌ക്. 44 ബില്യൺ ഡോളറിനാണ് (ഏകദേശം 3.67 ലക്ഷം കോടി ഇന്ത്യന്‍ രൂപ) കരാർ ഉറപ്പിച്ചത്. ഓരോ ഓഹരിക്കും 54.20 ഡോളർ (4,148 രൂപ) നൽകിയയാണ് ഏറ്റെടുക്കൽ. ഏപ്രിൽ 14 ന് മസ്‌ക് ട്വിറ്ററിന് 43 ഡോളർ ഓഫർ ചെയ്തിരുന്നു, തന്റെ ‘ഏറ്റവും മികച്ചതും അവസാനത്തേതുമായ ഓഫർ’ എന്നാണ് മസ്‌ക് അന്ന് പറഞ്ഞത്.
എന്നാൽ മസ്‌കിന്റെ കയ്യിൽ എത്താതിരിക്കാൻ ട്വിറ്റർ ‘പോയിസൺ പിൽ’ എന്ന തന്ത്രം നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, താൻ ഫണ്ടിംഗ് നടത്തിയതായി മസ്‌ക് പ്രഖ്യാപിച്ചപ്പോൾ, ബോർഡ് ടെസ്‌ല സഹസ്ഥാപകനായ മസ്‌കുമായി ചർച്ച നടത്തിയിരുന്നു. അതിനിടെ വെള്ളിയാഴ്ച, മസ്‌ക് ഓഹരി ഉടമകളുമായി കൂടിക്കാഴ്ച നടത്തുകയും തന്റെ പദ്ധതിയെ കുറിച്ച് വിശദീകരിക്കുകയും തന്നോടൊപ്പം നിൽക്കാൻ അവരോട് ആവശ്യപ്പെട്ടു എന്നാണ് വിവരം.
ഏറ്റെടുക്കലിന് പിന്നാലെ തന്റെ ഏറ്റവും മോശം വിമർശകർ പോലും ട്വിറ്ററിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും, അതാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അർത്ഥമെന്നും മസ്‌ക് രാവിലെ ട്വീറ്റ് ചെയ്‌തിരുന്നു.
നേരത്തെ ട്വിറ്ററിന്റെ ഒമ്പത് ശതമാനത്തിലധികം ഓഹരി മസ്‌ക് സ്വന്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പൂർണമായി ഏറ്റെടുക്കാനുള്ള ശ്രമത്തിലേക്ക് നീങ്ങിയത്.
ത്വത്=ട്വിറ്ററിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മസ്‌ക് പ്രഖ്യാപിച്ചിരുന്നു. സ്‌പാം ബോട്ടുകൾ ഇല്ലാതാക്കാൻ ശ്രമിക്കുമെന്നും. എഡിറ്റ് ബട്ടൺ ചേർക്കുമെന്നുമായിരുന്നു പ്രഖ്യാപനം.
Also Read: നൂറ് കോടി ഡോളർ; ട്വിറ്റർ ഏറ്റെടുക്കാൻ തയാറെന്ന് ഇലോൺ മസ്ക്