scorecardresearch

വൈദ്യുതി, ടെലിഫോണ്‍ സേവനങ്ങള്‍ വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ്: ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം

കൊല്‍ക്കത്ത, മുംബൈ സ്വദേശികള്‍ക്ക് ഇത്തരത്തില്‍ സന്ദേശങ്ങള്‍ വന്നതായാണ് റിപോര്‍ട്ട്.

വൈദ്യുതി, ടെലിഫോണ്‍ സേവനങ്ങള്‍ വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ്: ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം

വൈദ്യുതി, ടെലിഫോണ്‍ സേവനങ്ങള്‍ വിച്ഛേദിക്കുമെന്ന് സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്നതായി പരാതി. വാട്‌സാപ്പ്, എസ് എം എസ് സന്ദേശങ്ങള്‍ ഉപയോക്താക്കളുടെ ഫോണിലേക്ക് അയച്ചാണ് തട്ടിപ്പ് നടക്കുന്നത്. കൊല്‍ക്കത്ത, മുംബൈ സ്വദേശികള്‍ക്ക് ഇത്തരത്തില്‍ സന്ദേശങ്ങള്‍ വന്നതായാണ് റിപോര്‍ട്ട്.

വൈദ്യുതി, ടെലിഫോണ്‍ സേവനങ്ങള്‍ വിച്ഛേദിക്കുമെന്നും താഴെ കാണുന്ന നമ്പറില്‍ ഉടന്‍ ബന്ധപ്പെട്ടില്ലെങ്കില്‍ ഈ സേവനങ്ങള്‍ വിച്ഛേദിക്കുമെന്നാണ് ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിച്ചത്‌. ””സെപ്റ്റംബര്‍ 30 നാണ് എനിക്ക് ആദ്യത്തെ സന്ദേശം ലഭിച്ചത്, ഒക്ടോബര് രണ്ടിന് വീണ്ടും മെസ്സേജ് കിട്ടി. എന്റെ അമ്മയ്ക്കും ഇതേ മെസ്സേജ് വന്നു. പൊതുവെ വൈദ്യുതി ബില്‍ കൂടുതലായതുകൊണ്ട് അത് കാര്യമാക്കിയില്ല,” കൊല്‍ക്കത്തയിലെ വ്യവസായിയായ 38 കാരന്‍ സൗമ്യ സെന്‍ഗുപ്ത പറയുന്നു. സ്ഥിരമായി ബില്‍ അടയ്ക്കുന്ന കല്‍ക്കട്ട ഇലക്ട്രിക്ക് സപ്ലൈ കോര്‍പറേഷന്റെ(സി ഇ എസ് സി) വെബ്‌സൈറ്റ് പരിശോധിച്ചപ്പോഴാണ് ഇതൊരു തട്ടിപ്പാണോയെന്ന സംശയം തോന്നിയതെന്നും സെന്‍ഗുപ്ത കൂട്ടിച്ചേര്‍ത്തു.

വാട്‌സാപ്പ് ഈ തട്ടിപ്പ് വ്യാപമാകമാണെന്നും ഇദ്ദേഹം പറയുന്നു. ”സെപ്തംബര് 26-നാണ് എനിക്ക് മെസ്സേജ് വന്നത്. ഉടന്‍ തന്നെ തട്ടിപ്പാണെന്ന് മനസിലായി,” കൊല്‍ക്കത്തയിലും ലണ്ടനിലു ഫ്രീലാന്‍സ് എഴുത്തുകാരനായ 41 കാരന്‍ അന്തോണി കാട്ച്ചട്യൂറിയന്‍ പറയുന്നു. ”എനിക്ക് കൊല്‍ക്കത്തയിലും ഒഡീസയിലുമായി രണ്ടു വീടുകളുണ്ട്. സേവന ദാതാക്കളില്‍ നിന്ന് ഒരിക്കലും വാട്‌സാപ്പ് വഴി സന്ദേശങ്ങള്‍ ലഭിച്ചിട്ടില്ല. ഒരുപക്ഷെ അവര്‍ അതുപയോഗിച്ചാല്‍ പോലും അവരുടെ ലോഗോ ഉള്‍പ്പെടെയുള്ള ഔദ്യോഗിക അക്കൗണ്ടില്‍ നിന്നായിരിക്കും വരിക, ‘ഒരുപക്ഷെ എനിക്ക് ടെക്‌നോളജിയില്‍ അത്ര അറിവിലായിരുന്നെങ്കിലോ അല്ലെങ്കില്‍ ഞാന്‍ പേടിച്ച് തട്ടിപ്പില്‍ വീണുപോയെങ്കിലോ ആരെയാണ് സഹായത്തിനായി വിളിക്കുക? വിതരണക്കാരെയോ അതോ പോലീസിനെയോ? ഇന്ത്യയില്‍ ആധാര്‍ കാര്‍ഡില്ലാതെ ഒരാളുടെ നമ്പര്‍ ശേഖരിക്കാന്‍ പറ്റില്ല. അപ്പോള്‍ ആധാര്‍ കാര്‍ഡില്‍ ലിങ്ക് ചെയ്തിരിക്കുന്ന നമ്പറില്‍ തട്ടിപ്പുനടത്താനുള്ള അവരുടെ ധൈര്യമൊന്ന് ആലോചിച്ചു നോക്കു” കാട്ച്ചട്യൂറിയന്‍ കൂട്ടിച്ചേര്‍ത്തു.

തട്ടിപ്പ് മനസിലാക്കാന്‍ സെന്‍ഗുപ്തയ്ക്കും കാട്ച്ചട്യൂറിയനും കഴിഞ്ഞെങ്കിലും മറ്റുള്ളവര്‍ ചിലപ്പോള്‍ അതില്‍ വീഴാന്‍ സാധ്യതയുണ്ട്. സംശയമില്ലാത്ത ഏതൊരാളെയും ഈ കെണിയിലേക്ക് വീഴ്ത്തി പൈസയോ സ്വകാര്യ വിവരങ്ങളോ കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ‘എന്റെ ഒരു കുടുംബ സുഹൃത്തിന്റെ കൈയില്‍ നിന്നും 25000 രൂപയാണ് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടപെട്ടത്. ബില്‍ അടയ്ക്കാത്തതു മൂലം വൈദ്യുതി സേവനം വിച്ഛേദിക്കുമെന്ന് അയാളുടെ മകള്‍ക്ക് മെസ്സേജ് ലഭിച്ചു. മകള്‍ അച്ഛന് നമ്പര്‍ കൊടുത്തതിനെ തുടര്‍ന്ന് അയാള്‍ അതിലേക്ക് വിളിച്ചു. ഒരു ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് അതില്‍ പൈസ അടയ്ക്കാന്‍ അയാളോട് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. ഡൗണ്‍ലോഡ് ചെയ്ത ശേഷം അതില്‍ അഞ്ച് രൂപ അയച്ച് ഒരു ടെസ്റ്റ് പേയ്‌മെന്റ് നടത്താന്‍ ആപ്പ് ആവശ്യപ്പെട്ടു. ചെയ്തയുടന്‍ തന്നെ അക്കൗണ്ടില്‍ നിന്ന് 25000 രൂപ നഷ്ടപെട്ടുവെന്ന മെസ്സേജ് വന്നു,” ദിഗംബര്‍ കരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

സെന്‍ഗുപ്തയും കാട്ച്ചട്യൂറിയനും കൊല്‍ക്കത്ത നിവാസികളാണ് എന്നാല്‍ കരേക്കറുടെ ട്വിറ്റര്‍ പ്രൊഫൈലില്‍ അയാള്‍ മുംബൈ സ്വദേശിയാണെന്നാണ് പറയുന്നത്. പക്ഷെ രണ്ട് തട്ടിപ്പിനും ഒരേ സ്വഭാവമാണുള്ളത്. ഡല്‍ഹി നിവാസിയായ മറ്റൊരാള്‍ക്കും ഇതേ സന്ദേശം തന്നെ ലഭിച്ചിരുന്നു. എം ടി എന്‍ എല്‍ ടെലികോം കമ്പനിയില്‍ നിന്നാണെന്ന് പറഞ്ഞു കൊണ്ടു മറ്റൊരു തട്ടിപ്പും ഉണ്ടായിട്ടുണ്ട്. ‘എസ് എം എസ് സന്ദേശങ്ങളുപയോഗിച്ച് തട്ടിപ്പു നടത്തുന്നത് തികച്ചും പഴയ രീതിയാണ്, എന്നിരുന്നാലും ഇമെയില്‍ ഫിഷിങിനോടൊപ്പം വെക്കുമ്പോള്‍ സാധ്യമാണ്. ഇത്തരം തട്ടിപ്പുകള്‍ ഏതെങ്കിലും വിശ്വസ്തമായ ബ്രാന്‍ഡുകളെയോ കോണ്ടാക്ടുകളെയോ അനുകരിച്ച് കൊണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യാനോ സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കാനോ നിര്‍ബന്ധിക്കുന്നു.” ചെക്ക് പോയിന്റ് സോഫ്റ്റ്വെയര്‍ ടെക്‌നോളോജിസ് ഇന്ത്യ, എസ്എഎആര്‍സി മേഖല മാനേജിങ് ഡയറക്ടറായ സുന്ദര്‍ ബാലസുബ്രഹ്മണ്യന്‍ പറയുന്നു.

‘ഒരു ഉപകാരണത്തിലേക്കുള്ള എന്‍ട്രി ലഭിച്ചാല്‍ അവര്‍ക്ക് പിന്നീട് അതിനുള്ളിലെ എല്ലാ കോണ്ടാക്ടുകളും നേടാം. പിന്നീട് അവരെയും ഈ തട്ടിപ്പിലേക്കു വീഴ്ത്താന്‍ സാധിക്കും. ഇങ്ങനെ വളരെ വിജയകരമായ വിദ്യയാണ് ഇവര്‍ പ്രയോഗിക്കുന്നത്,” ബാലസുബ്രഹ്മണ്യന്‍ പറയുന്നു. ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ലഭിക്കുന്ന ആപ്പുകള്‍ മാത്രമേ ഡൗണ്‍ലോഡ് ചെയ്യാവു എന്ന് നിര്‍ദ്ദേശിക്കുകയാണ് ബാലസുബ്രഹ്മണ്യം . അതുപോലെ അറിയാത്ത കോണ്ടാക്ടില്‍ നിന്ന് വരുന്ന എസ്എംഎസുകളോ മറ്റ് സന്ദേശങ്ങളോ തുറക്കുകയോ അതിനുള്ളിലെ ലിങ്ക് ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Electricity disconnected scam sms whatsapp phishing