കൊച്ചി: ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ നൽകുന്ന ഓഫറുമായി ബിഎസ്എൻഎൽ. 339 രൂപയുടെ റീച്ചാർജിൽ 28 ദിവസത്തേക്കു ഈ സേവനം പ്രയോജനപ്പെടുത്താം. ഇതോടെ ഏപ്രിലില്‍ നിലവിൽ വരുന്ന റിലയൻസ് ജിയോയുടെ 301 രൂപയ്ക് ദിവസവും ഒരു ജിബി എന്ന ഓഫറിനെതിരെ ശക്തമായ വെല്ലുവിളി ഉയർത്തുകയാണു ബിഎസ്എൻഎൽ. 339 രൂപക്ക് ബിഎസ്എന്‍എല്‍ റീചാര്‍ജ് ചെയ്താല്‍ ദിവസവും രണ്ടു ജിബി സൗജന്യ ഡാറ്റക്കു പുറമെ ഏതു നെറ്റുവര്‍ക്കിലേക്കും ദിവസവും 25 മിനിറ്റ് സൗജന്യ കോള്‍ ചെയ്യാനും സാധിക്കും.ബിഎസ്എൻഎല്ലിലേക്ക് സൗജന്യമായിട്ടും കോൾ ചെയ്യാം. 28 ദിവസമാണ് കാലാവധി.

നിലവിലുളള 339 രൂപയുടെ പ്ലാന്‍ നവീകരിച്ചാണ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ബിഎസ്എന്‍എല്‍തയ്യാറായിരിക്കുന്നത്.നേരത്തെയുണ്ടായിരുന്ന 339 രൂപയുടെ പ്ലാനില്‍ ഇന്ത്യയില്‍ ഏതു നെറ്റ് വര്‍ക്കിലേക്കു സൗജന്യ വിളിയും ഒരു ജിബി ഡേറ്റയുമാണ് ഉണ്ടായിരുന്നത്. ഇത് പരിഷ്‌കരിച്ചാണിപ്പോള്‍ ദിവസവും രണ്ടു ജിബി ഡാറ്റ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഏതു നെറ്റ് വര്‍ക്കിലേക്കും സൗജന്യ വിളിയുണ്ടായിരുന്നത് ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലേക്ക് മാത്രമായി ചുരുക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ