scorecardresearch

ഗൂഗിൾ പേ പണി തരുന്നുണ്ടോ? പരിഹരിക്കാൻ വഴിയുണ്ട്

യുപിഐ പണമിടപാട് നടത്തി പണികിട്ടിയിട്ടുണ്ടോ? ഗൂഗിൾ പേയിൽ പേയ്‌മെന്റ് പ്രശ്‌നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ഇതാ

യുപിഐ പണമിടപാട് നടത്തി പണികിട്ടിയിട്ടുണ്ടോ? ഗൂഗിൾ പേയിൽ പേയ്‌മെന്റ് പ്രശ്‌നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ഇതാ

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Google pay Bug

ഗൂഗിൾ പേ പേയ്‌മെന്റ് പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ (ചിത്രം: ഗൂഗിൾ)

യുപിഐ പണമിടപാടുകൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും പ്രമുഖ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് 'ഗൂഗിൾ പേ'. ഈ സേവനം ക്യൂആർ കോഡ് സ്‌കാൻ ചെയ്‌തോ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഫോൺ നമ്പറോ ഐഡിയോ ഉപയോഗിച്ചോ ഏത് യുപിഐ ഐഡിയിലേക്കും വേഗത്തിൽ പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഏതൊരു ഡിജിറ്റൽ സേവനത്തെയും പോലെ, ഗൂിഗൾ പേയും തടസ്സങ്ങൾ നേരിടാറുണ്ട്. ചിലപ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടും പേയ്‌മെന്റുകൾ നടക്കാത്ത സാഹചര്യവും ഉണ്ടാകാറുണ്ട്.

Advertisment

നിങ്ങൾ എപ്പോഴെങ്കിലും സമാന സാഹചര്യം നേരിട്ടിട്ടുണ്ടെങ്കിൽ, ഗൂഗിൾ പേയിലെ പേയ്‌മെന്റ് പ്രശ്‌നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ഇതാ :

നിങ്ങൾക്ക് ഒരു സജീവ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെന്ന് ഉറപ്പാക്കുക
നിങ്ങൾക്ക് ക്യൂആർ കോഡ് സ്‌കാൻ ചെയ്യാനോ ഗൂഗിൾ പേയിൽ പേയ്‌മെന്റ് അംഗീകരിക്കാനോ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന് സജീവമായ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതിരക്കാനുള്ള സാധ്യതയുണ്ട്. ഒരു മൊബൈൽ അല്ലെങ്കിൽ Wi-Fi നെറ്റ്‌വർക്ക് ഉപയോഗിച്ച് ഗൂഗിൾ പേയിൽ നിന്ന് പേയ്‌മെന്റുകൾ നടത്താൻ ഒരുങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് തടസ്സമില്ലാത്ത ഡാറ്റാ കണക്ഷൻ ഉണ്ടെന്ന് ഉറപ്പാക്കുക.

ഗൂഗിൾ പേയിൽ 'ബാങ്ക് സെർവറിൽ എത്താൻ കഴിയുന്നില്ല' എന്ന സന്ദേശത്തോടെ പ്രശ്നം നേരിടുന്നു
ഗൂഗിൾ പേ ഉപയോക്താക്കൾ നേരിടുന്ന ഏറ്റവും സാധാരണമായ പിശകാണിത്. സജീവമായ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരുന്നിട്ടും, ബാങ്കിന്റെ സെർവർ പിശക് കാരണം നിങ്ങൾക്ക് പേയ്‌മെന്റ് നടത്താൻ കഴിഞ്ഞേക്കില്ല. ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് ഫോൺപേ അല്ലെങ്കിൽ പേറ്റിഎം പോലുള്ള മറ്റ് യുപിഐ പേയ്‌മെന്റ് ആപ്പുകൾ ഉപയോഗിക്കാം അല്ലെങ്കിൽ നിങ്ങൾക്ക് ഒരു സെക്കൻഡറി ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ, അത് ഉപയോഗിച്ച് ഫണ്ട് ട്രാൻസ്ഫർ ചെയ്യാം.

Advertisment

സജീവമായ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ലാത്ത വൺ ടാപ്പ് പേയ്‌മെന്റ് പ്രവർത്തനക്ഷമമാക്കി, നിങ്ങളുടെ ഗൂഗിൾ പേ അക്കൗണ്ടിൽ പിന്തുണയ്‌ക്കുന്ന ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ചേർക്കാനും നിങ്ങൾക്ക് കഴിയും.

പണം അക്കൗണ്ടിൽ നിന്ന് പോകുകയും സ്വീകർത്താവിന് ലഭിക്കാത്തതുമായ സാഹചര്യം
ഇത് ആപ്പിൽ സംഭവിക്കാറുള്ള മറ്റു പ്രശ്നങ്ങൾ പോലെ സാധാരണമല്ല, എന്നാലും ഇത് ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. ചിലപ്പോഴൊക്കെ, ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുമെങ്കിലും സ്വീകർത്താവിലേക്ക് എത്താറില്ല. മിക്ക കേസുകളിലും, ഗൂഗിൾ പേ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ യഥാർത്ഥ ബാങ്ക് അക്കൗണ്ടിലേക്ക് പണം സ്വയമേ റീഫണ്ട് ചെയ്യുന്നു. എന്നാൽ ചിലപ്പേഴൊക്കെ, റീഫണ്ട് ലഭിക്കാൻ 48 മണിക്കൂർ വരെ എടുത്തേക്കാം.

48 മണിക്കൂറിന് ശേഷവും നിങ്ങൾക്ക് റീഫണ്ട് ലഭിച്ചില്ലെങ്കിൽ, നിങ്ങൾ ഒരു ടിക്കറ്റ് ഉയർത്തേണ്ടതുണ്ട്. ഇത് ഗൂഗിൾ പേ ആപ്പിൽ ചെയ്യാവുന്നതാണ്.

ഗൂഗിൾ പേയിലെ പേയ്‌മെന്റ് പ്രശ്‌നവുമായി ബന്ധപ്പെട്ട ഒരു ടിക്കറ്റ് എടുക്കാൻ, Transaction History > Select the transaction > Having Issues > Payment Issue > എന്നതിലേക്ക് പോയി സ്‌ക്രീൻ നിർദ്ദേശങ്ങൾ പാലിക്കുക. ഒരു സ്പെഷ്യലിസ്റ്റ് പ്രശ്നം അന്വേഷിക്കുകയും അത് പരിഹരിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.

ഗൂഗിൾ പേയിലെ പേയ്‌മെന്റ് പ്രശ്‌നങ്ങൾ സംബന്ധിച്ച എല്ലാ ഫോൺ-ഇൻ സഹായത്തിനുമുള്ള ടോൾ ഫ്രീ നമ്പറായ 1800-419-0157 എന്ന നമ്പറിൽ ഡയൽ ചെയ്‌ത് നിങ്ങൾക്ക് ഗൂഗിൾ പേ കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

തെറ്റായ അക്കൗണ്ടിലേക്ക് പണം കൈമാറുന്നു.
ഈ സാഹചര്യത്തിൽ, അത് തിരികെ അയയ്ക്കാൻ ആ വ്യക്തിയോട് അഭ്യർത്ഥിക്കുകയല്ലാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഗൂഗിളോ നിങ്ങളുടെ ബാങ്കോ ഉത്തരവാദിത്തം ഏറ്റെടുക്കില്ല, കാരണം ഇത് തീർച്ചയായും ഒരു ഉപയോക്തൃ പിശകാണ്. ഗൂഗിൾ പേയിൽ പേയ്‌മെന്റ് നടത്തുന്നതിന് മുമ്പ് പേരും ഫോൺ നമ്പറും ക്രോസ് ചെക്ക് ചെയ്യുന്നത് ഉറപ്പാക്കുക, കാരണം അത് മാറ്റാനാകാത്തതാണ്.

Check out More Technology News Here 

Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: