scorecardresearch

ബുധനാഴ്ച ഉദിച്ചത് ആകാശത്ത് ദൃശ്യമാകുന്ന ഏറ്റവും വലിയ സൂര്യൻ

ഭൂമി പെരിഹെലിയൻ പൊയിന്റിൽ എത്തുന്നതിനാൽ ആകാശത്ത് പ്രത്യക്ഷപ്പെടുന്നതിൽ ഏറ്റവും വലിയ സൂര്യനായി ഇത് ദൃശ്യമാകും

ഭൂമി പെരിഹെലിയൻ പൊയിന്റിൽ എത്തുന്നതിനാൽ ആകാശത്ത് പ്രത്യക്ഷപ്പെടുന്നതിൽ ഏറ്റവും വലിയ സൂര്യനായി ഇത് ദൃശ്യമാകും

author-image
Tech Desk
New Update
Sun

സാധാരണയിൽ നിന്ന് മൂന്ന് ശതമാനം വലുതായി സൂര്യൻ ദൃശ്യമാകും (ചിത്രം: പിക്സബേ, പെക്സൽ)

പൂർണ്ണ വൃത്താകൃതിക്കു പകരമായി ദീർഘവൃത്താകൃതിയിലാണ് സൂര്യനെ ഭൂമി ഭ്രമണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ സൂര്യനും ഭൂമിയുമായുള്ള ദൂരം വർഷത്തിൽ ഏകദേശം മൂന്ന് ശതമാനം വ്യത്യസപ്പെടാം. കഴിഞ്ഞ ബുധനാഴ്ച ഭൂമി സൂര്യനുമായുള്ള ഏറ്റവും ദൂരം കുറഞ്ഞ പൊയിന്റിൽ എത്തിയിരുന്നു. പെരിഹെലിയൻ എന്നാണ് സൂര്യനുമായി ഭൂമി ഏറ്റവും അടുത്ത് എത്തുന്ന ഈ പൊയിന്റ് അറിയപ്പെടുന്നത്.

Advertisment

പെരിഹെലിയൻ സംഭവിക്കുന്നതായി കണക്കാക്കുന്ന കൃത്യ സമയം ഇന്ത്യൻ സമയം രാവിലെ 6.08 ആണ്. ഭൂമി സൂര്യനെ ഭ്രമണം ചെയ്യാൻ ഒരു വർഷം എടുക്കുന്നതു കൊണ്ടുതന്നെ എല്ലാവർഷവും​ ഇത് സംഭവിക്കുന്നും ഉണ്ട്. എന്നാൽ ബുധനാഴ്ച ഭൂമി പെരിഹെലിയൻ പൊയിന്റിൽ എത്തിയതിനാൽ ആകാശത്ത് പ്രത്യക്ഷപ്പെടുന്നതിൽ ഏറ്റവും വലിയ സൂര്യനായി ഇത് ദൃശ്യമാകും. 3 ശതമാനം വ്യത്യസം എന്നത് നഗ്നനേതൃത്തിൽ മനസിലാക്കാൻ സാധിക്കില്ല.

വേനൽക്കാലത്ത് നിന്ന് ശൈത്യകാലത്തിലേക്കും മറ്റു  ഋതുക്കളിലേക്കും മാറ്റം സംഭവിക്കുന്നത് സൂര്യനും ഭൂമിയും തമ്മിലുള്ള അകലം മൂലമാണെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്, എന്നാൽ ഇത് ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവുമൂലമാണ്. 

ചെറുതായി വികസിച്ച സൂര്യനെ പകൽസമയത്ത് നിരീക്ഷിക്കുന്നത് പ്രയാസമായിരിക്കും, എന്നാൽ ഇത് കാണാൻ സാധിക്കുന്നവർക്ക് ആകാശം മറ്റൊരു വിരുന്നൊരുക്കിയാതായി അനുഭവപ്പെടാം.ഈ രാത്രിയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന മറ്റൊരു പ്രതിഭാസമാണ് ഉൽക്കാവർഷം. ക്വാഡ്രാന്റിഡ് ഉൽക്കാവർഷം ഡിസംബർ 12 മുതൽ സജീവമാണ്, ജനുവരി 12 വരെ ഇത് തുടരുകയും ചെയ്യും. ജനുവരി 4 ആണ് ഉൽക്കാവർഷത്തിന്റെ ഏറ്റവും ഉച്ചസ്ഥായിയായ സമയം.

Advertisment

Check out More Technology News Here 

Earth Sun

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: