ന്യൂഡല്‍ഹി: ഹിന്ദി സംസാരിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് പഠിക്കാനുള്ള മൊബൈല്‍ ആപ്പിന് പിന്നാലെ ഇംഗ്ലിഷ് അറിയുന്നവര്‍ക്ക് ഹിന്ദി പഠിക്കാനൊരു ആപ്പ് ഇറക്കിയിരിക്കുകയാണ് ഡുവോലിംഗോ. പഠനസഹായ ആപ്പായ ഡുവോലിംഗോയ്ക്ക് ലോകമെമ്പാടും ഏതാണ്ട് ഇരുന്നൂറ് ദശലക്ഷം ഉപഭോക്താക്കളാണ് ഉള്ളത്. ഇതില്‍ 8.6 ദശലക്ഷം പേരാണ് ഹിന്ദിയിലൂടെ ഇംഗ്ലീഷ് പഠിക്കുന്നത് എന്നാണ് കമ്പനിയുടെ അവകാശവാദം. 10.1ദശലക്ഷം ഇന്ത്യക്കാരാണ് ആപ്പ് ഉപയോഗിക്കുന്നത്.

ഇന്ത്യന്‍ ഉപഭോക്താക്കളില്‍ 68 ശതമാനം ആപ്പ് ഉപയോഗിക്കുന്നത് ഇംഗ്ലീഷ് പഠിക്കാനാണ്. 8.3 ശതമാനം ഫ്രഞ്ചും 8.2 ശതമാനം സ്പാനിഷും 5.5 ശതമാനം ജര്‍മനും 2.1 ശതമാനം ജപ്പാനീസും പഠിക്കാനാണ് ആപ്പ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ ആപ്ലിക്കേഷന്‍ നല്‍കുന്ന ഹിന്ദി കോഴ്സ് തയ്യാറാക്കാന്‍ ഒരു വര്‍ഷത്തോളം എടുത്തു എന്നാണ്‌ കമ്പനിയുടെ ലീഡ് കമ്മ്യൂണിറ്റി സ്പെഷ്യലിസ്റ്റ് മൈരാ ആവോഡെ പറയുന്നത്.

വാര്‍ത്ത വിശദമായി ഇംഗ്ലീഷില്‍ വായിക്കാം : Duolingo to launch Hindi course for English speakers

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook