scorecardresearch

How to download Facebook and YouTube videos on mobile and desktop: ഫെയ്സ്ബുക്ക്, യൂട്യൂബ് വീഡിയോകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം

How to download Facebook and YouTube videos on mobile and desktop: ഫോണിലോ ഡെസ്ക്ടോപ്പിലോ ഫെയ്സ്ബുക്ക്, യൂട്യൂബ് വീഡിയോകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് പരിശോധിക്കാം.

How to download Facebook and YouTube videos on mobile and desktop: ഫോണിലോ ഡെസ്ക്ടോപ്പിലോ ഫെയ്സ്ബുക്ക്, യൂട്യൂബ് വീഡിയോകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് പരിശോധിക്കാം.

author-image
Tech Desk
New Update
facebook, youtube, youtube video download, facebook video download, videos, videos download facebook, how to download youtube videos, how to download youtube videos on mobile, how to download youtube videos on desktop, how to download youtube videos in laptop, how to download facebook videos, how to download facebook videos on desktop, how to download facebook videos on mobile, how to download facebook videos online, How to download Facebook, How to download YouTube videos, download youtube videos, download facebook videos, facebook, youtube

How to download Facebook and YouTube videos on mobile and desktop: ഫെയ്സ്ബുക്കിൽ വീഡിയോകൾ കാണാൻ ഇഷ്ടപ്പെടുന്ന ധാരാളം ആളുകൾ ഉണ്ട്. എന്നിരുന്നാലും, ചില ആവശ്യങ്ങൾക്കായി അവർ വീഡിയോ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഓഫ്‌ലൈനിൽ അത് കാണാനുള്ള ഓപ്ഷനൊന്നുമില്ല. മറുവശത്ത്, ഏത് വീഡിയോയും ഡൗൺലോഡ് ചെയ്യാനും ആപ്ലിക്കേഷനിൽ തന്നെ ഓഫ്ലൈനായി കാണാനുമുള്ള ഓപ്ഷൻ യൂറ്റ്യൂബിൽ നിങ്ങൾക്ക് ലഭിക്കും. അതിനാൽ, ഫേസ്ബുക്കിൽ നിങ്ങൾക്ക് വീഡിയോ ഡൗൺലോഡ് ചെയ്യണമെങ്കിൽ നിങ്ങൾ ഒരു തേഡ് പാർട്ടി ആപ്ലിക്കേഷനെ ആശ്രയിക്കേണ്ടി വരും.

Advertisment

ഫോണിലോ ഡെസ്ക്ടോപ്പിലോ ഫെയ്സ്ബുക്ക്, യൂട്യൂബ് വീഡിയോകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് പരിശോധിക്കാം.

How to download videos Facebook on phone and desktop- ഫോണിലും ഡെസ്ക്ടോപ്പിലും ഫെയ്സ്ബുക്ക് വീഡിയോകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം

  • ഘട്ടം 1: നിങ്ങളുടെ ഉപകരണത്തിൽ നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫെയ്സ്ബുക്ക് വീഡിയോ തുറക്കുക.
  • ഘട്ടം 2: നിങ്ങളുടെ ഫോണിൽ ലിങ്ക് തുറന്നുകഴിഞ്ഞാൽ, ഷെയർ ബട്ടണിൽ ടാപ്പുചെയ്യുക, "മോർ ഓപ്ഷൻ" എന്നതിലേക്ക് പോയി 'കോപ്പി' എന്നത് ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ ഇതിന് പകരമായി, നിങ്ങൾക്ക് പോസ്റ്റിന്റെ മൂന്ന് കുത്തുകളുള്ള ഐക്കണിൽ ടാപ്പുചെയ്ത് കോപ്പി ലിങ്ക് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യാവുന്നതാണ്. ഡെസ്ക്ടോപ്പിലും, നിങ്ങൾക്ക് സമാന സ്റ്റെപ്പുകൾ പിന്തുടരാം.
  • ഘട്ടം 3: ഇപ്പോൾ, ഒരു ബ്രൗസിൽ fbdown.net എന്ന വെബ്സൈറ്റ് തുറക്കുക. അതിലുള്ള ബോക്സിൽ ലിങ്ക് പേസ്റ്റ് ചെയ്യുക. ഡൗൺലോഡ് ലിങ്കിൽ ക്ലിക്കുചെയ്യുക.
  • ഘട്ടം 4: ‘മോർ ഓപ്ഷൻസ്’ ടാപ്പുചെയ്ത് Force Download SD or HD എന്നതിൽ ക്ലിക്ക് ചെയ്യുക. വീഡിയോ നിങ്ങളുടെ ഡൗൺലോഡ്സ് ഫോൾഡറിൽ സേവ് ചെയ്യപ്പെടും.
Advertisment

How to download YouTube videos on desktop- ഡെസ്ക്ടോപ്പിൽ യൂട്യൂബ് വീഡിയോകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം

  • ഘട്ടം 1: യൂട്യൂബ് വീഡിയോ ഡൗൺലോഡുചെയ്യുന്നതും വളരെ എളുപ്പമാണ്. നിങ്ങൾ ‘en.savefrom.net‘ വെബ്സൈറ്റ് തുറക്കുക.
  • ഘട്ടം 2: ആ പേജിലെ ടെക്സ്റ്റ് ബോക്സിൽ ഡൗൺലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന യൂട്യൂബ് വീഡിയോ ലിങ്ക് ഒട്ടിക്കുക. റെസല്യൂഷൻ മാറ്റുന്നതിനുള്ള ഓപ്ഷനുമുണ്ട് ഇതിൽ.
  • ഘട്ടം 3: റെസല്യൂഷൻ തിരഞ്ഞെടുത്ത ശേഷം ഡൗൺലോഡ് ബട്ടൺ അമർത്തുക. ഡൗൺ‌ലോഡുചെയ്‌ത വീഡിയോ ഡൗൺ‌ലോഡ്സ്‌ ഫോൾ‌ഡറിൽ‌ നിങ്ങൾ‌ക്ക് കാണാനാവും.

How to download YouTube videos on mobile- മൊബൈലിൽ യൂട്യൂബ് വീഡിയോകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം

  • ഘട്ടം 1: നിങ്ങളുടെ മൊബൈൽ ഫോണിൽ യൂട്യൂബ് അപ്ലിക്കേഷനിൽ ആവശ്യമുള്ള വീഡിയോ തുറക്കുക.
  • ഘട്ടം 2: വീഡിയോയ്ക്ക് തൊട്ടുതാഴെയുള്ള ഒരു ഡൗൺലോഡ് ഓപ്ഷൻ കാണാം. ആ ഡൗൺലോഡ് ബട്ടണിൽ ടാപ്പുചെയ്യുക. വീർഡിയോ ഡൗൺലോഡുചെയ്യാൻ ആരംഭിക്കും. തുടർന്ന് നിങ്ങൾക്ക് യൂട്യൂബിന്റെ ലൈബ്രറി വിഭാഗത്തിൽ വീഡിയോ ഓഫ്‌ലൈനിൽ കാണാൻ കഴിയും. ഇന്റർനെറ്റ് ഇല്ലാത്തപ്പോഴും ആ വീഡിയോ കാണാനാവും.

എന്നാൽ യൂട്യൂബ് ആപ്പിന് പുറത്ത് നിങ്ങളുടെ ഫോണിന്റെ സ്റ്റോറേജിലേക്ക് വീഡിയോ ഡൗൺലോഡ് ചെയ്യാൻ നിങ്ങൾക്ക് തേഡ് പാർട്ടി സോഫ്റ്റ്‌‌വെയറിനെ ആശ്രയിക്കേണ്ടി വരും. ഇതിനായി സ്നാപ് ട്യൂബ് (Snaptube ) എന്ന ആപ്പ് ഡൗൺലോഡ് ചെയ്യാം. സ്നാപ്ട്യൂബിന്റെ Snaptubeapp.com എന്ന ഔദ്യോഗിക വെബ്സൈറ്റി ൽ നിന്ന് സ്നാപ്ട്യൂബ് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ കഴിയും. നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഇത് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന യൂറ്റ്യൂബ് വീഡിയോ കണ്ടെത്തി ഡൗൺലോഡ് ബട്ടണിൽ അമർത്തുക.

വീഡിയോ ക്രിയേറ്ററുടെ അനുമതി വാങ്ങിയ ശേഷം മാത്രം ഏത് വീഡിയോയും ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിക്കുന്നു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: