scorecardresearch
Latest News

ഇയർബഡുകളും ഹെഡ്‌ഫോണുകളും വാങ്ങാം? ആമസോൺ, ഫ്ലിപ്പ്കാർട്ട് മികച്ച ഓഫറുകൾ

ഗാലക്‌സി ബഡ്‌സ് 2 ബ്ലാക്ക് വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ 5,899 രൂപയ്ക്ക് ഇവ ലഭ്യമാണ്

ഇയർബഡുകളും ഹെഡ്‌ഫോണുകളും വാങ്ങാം? ആമസോൺ, ഫ്ലിപ്പ്കാർട്ട് മികച്ച ഓഫറുകൾ

ഈ ഉത്സവ സീസണിൽ പുതിയ ഇയർബഡുകളോ ഹെഡ്‌ഫോണുകളോ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ?. വിവിധ പ്രീമിയം ട്രൂ വയർലെസ് സ്റ്റീരിയോ (ടി ഡബ്ലിയു എസ്) ഇയർബഡുകൾക്കും ഹെഡ്‌ഫോണുകൾക്കും ദീപാവലി പ്രമാണിച്ച് ആമസോണിലും ഫ്ലിപ്കാർട്ടിലും വൻ വിലക്കുറവുണ്ട്. ചില മികച്ച ഓഫറുകൾ ഇതാ.

ഇയർബഡുകൾ

സാംസങ് ഗാലക്‌സി ബഡ്‌സ് ലൈവ്, ഈ സിഗ്നേച്ചർ കിഡ്‌നി ബീൻ ആകൃതിയിലുള്ള സ്റ്റെംലെസ് ഇയർബഡുകൾ എക്കാലത്തെയും കുറഞ്ഞ വിലയിൽ ഇപ്പോൾ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ലഭ്യമാണ്. നിലവിൽ ഇവയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ 4,290 രൂപയും ആമസോണിൽ 4,390 രൂപയുമാണ് വില.

സാംസങിന്റെ മറ്റ് ഉത്പന്നങ്ങളിലേക്ക് വരുമ്പോൾ, ഗാലക്‌സി ബഡ്‌സ് 2 ബ്ലാക്ക് വേരിയന്റും നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. ഫ്ലിപ്പ്കാർട്ടിൽ 5,899 രൂപയ്ക്ക് ഇവ ലഭ്യമാണ്. എന്നാൽ ആക്‌റ്റീവ് നോയിസ് കാൻസലേഷൻ ഫീച്ചറോട് കൂടിയ ഉയർന്ന വിലയ്ക്കുള്ള ഇയർബഡുകളാണ് നിങ്ങൾ തിരയുന്നതെങ്കിൽ ആമസോൺ ഇന്ത്യയിൽ 6,990 രൂപയ്ക്ക് ലഭ്യമായ സെൻഹൈസർ സി എക്സ് പ്ലസ് ഇയർബഡുകൾ പരിഗണിക്കാം.

7000 രൂപയിൽ കൂടിയവയിൽ, ഗാലക്‌സി ബഡ്‌സ് പ്രോ ആമസോൺ ഇന്ത്യയിൽ 7,990 രൂപയ്ക്ക് ലഭ്യമാണ്. കൂടാതെ, 9,990 രൂപയ്ക്ക് പുറത്തിറക്കിയ വൺപ്ലസ് ബഡ്‌സ് പ്രോയും, സോണിയുടെ സോണി ഡബ്ലിയു എഫ് -1000 എക്സ്എം3 ടി ഡബ്ലിയു എസ് ഇയർബഡുകളും ഇപ്പോൾ ഇതേ വിലയ്ക്ക് ആമസോൺ ഇന്ത്യയിൽ ലഭ്യമാണ്.

ഉയർന്ന സെഗ്‌മെന്റുകളിലെ ഉത്പന്നങ്ങളാണ് നോക്കുന്നതെങ്കിൽ, സോണി ഡബ്ലിയു എഫ് -1000 എക്സ് എം 4 ടി ഡബ്ലിയു എസ് ഇയർബഡുകളും ആപ്പിൾ എയർപോഡ്സ് പ്രോ ജെൻ-1 എന്നിവ പരിഗണിക്കാവുന്നതാണ്. ആമസോൺ ഇന്ത്യയിൽ സോണി ഡബ്ലിയു എഫ് -1000 എക്സ് എം 4 ഇയർബഡുകൾക്ക് 16,990 രൂപയയാണ് വില. ആപ്പിൾ എയർപോഡ്സ് പ്രോ ജെൻ-1 ഫ്ലിപ്കാർട്ടിൽ 17,899 രൂപയ്ക്കും ലഭ്യമാണ്.

ഹെഡ്ഫോണുകൾ

ഹെഡ്ഫോണുകളിലേക്ക് വരുമ്പോൾ, ബോസ് ക്വയറ്റ്കംഫർട്ട് നോയ്‌സ് കാൻസലിങ് ഹെഡ്‌ഫോണുകൾക്കും സോണി ഡബ്ലിയു എഫ് -എക്സ് എം 4 ഹെഡ്‌ഫോണുകൾക്കും ആമസോൺ ഇന്ത്യയിൽ ഇപ്പോൾ 19,990 രൂപയാണ് വില.

ബജറ്റ് കുറഞ്ഞവയാണ് നിങ്ങൾ തിരയുന്നതെങ്കിൽ, സെൻ‌ഹൈസർ എച്ച് ഡി 450 എസ് ഇ (വില 6,990 രൂപ), ജെ ബി എൽ ട്യൂൺ 760 എൻ സി (വില 5,699 രൂപ) എന്നിവ പരിഗണിക്കാവുന്നതാണ്. പുതിയ പ്രീമിയം ഹെഡ്‌ഫോണുകൾക്കായി തിരയുന്ന ഗെയിമറാണ് നിങ്ങളെങ്കിൽ, ആമസോൺ ഇന്ത്യയിൽ 4,299 രൂപയ്ക്ക് ലഭ്യമായ റേയ്സർ ആർ ഇസഡ് 04 ഗെയിമിങ് ഹെഡ്‌ഫോണുകളും പരിഗണിക്കാം.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Diwali 2022 sale best deals on tws earbuds headphones on amazon flipkart