ഓഫറുകള്‍ നിരവധി , ഓപ്ഷനുകളും. ഒരു സ്മാര്‍ട്ട്ഫോണ്‍ തിരഞ്ഞെടുക്കുകയെന്നത് ഇന്നത്തെ കാലത്ത് കാര്യം ഇത്തിരി ശ്രമകരം തന്നെയാണ്. ഈ ദീപാവലിയ്ക്ക് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍നിന്നും പ്രീമിയം സ്മാര്‍ട്‌ഫോണുകള്‍ വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങളുടെ തീരുമാനമെടുക്കല്‍ എളുപ്പമാക്കാനായി വിവിധ റേഞ്ചുകളിലെ മികച്ച ഓപ്ഷനുകളിതാ.
40,000 രൂപയില്‍ താഴെയുള്ളവ
Samsung Galaxy A73: സാംസങ് ഗാലക്സി എ73
ഗാലക്സി എ-സീരീസില്‍ നിന്നുള്ള സാംസങ്ങിന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ട് ഫോണുകളിലൊന്നാണ് സാംസങ് ഗാലക്സി എ73. സ്നാപ്ഡ്രാഗണ്‍ 778 ജി 5 ജി ചിപ്സെറ്റടങ്ങിയ ഫോണില്‍ ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4 ആണുള്ളത്. ഇത് ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 5 ലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും.
108 എംപി ക്വാഡ് ക്യാമറ, 6.7 ഇഞ്ചിന്റെ 120 ഹെര്‍ട്‌സ് അമോലെഡ് ഡിസ്പ്ലേ, 8 ജിബി റാം, 256 ജിബി സ്റ്റോറേജ്, അണ്ടര്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നീ ഫീച്ചറുകള്‍ ഗാലക്സി എ73യില്‍ ലഭ്യമാണ്. ഡിസ്‌കൗണ്ടുകള്‍ക്ക് ശേഷം 38,999 രൂപയാണ് ഫോണിന്റെ വില.
Xiaomi Mi 11X Pro: ഷവോമി എംഐ 11 എക്‌സ് പ്രോ
ഷവോമിയുടെ മുന്‍നിര ഫോണുകളില്‍ പുതിയതല്ല, മറിച്ച് ഇന്ത്യയിലെ എംഐ ബ്രാന്‍ഡഡ് ഫോണുകളില്‍ അവസാനത്തേതാണ് ഷവോമി എംഐ 11 എക്‌സ് പ്രോ. എന്നിരുന്നാലും സ്നാപ്ഡ്രാഗണ്‍ 888 പ്രോസസ്സര്‍ ഇവയെ ഈ സെഗ്മെന്റിലെ ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നായി മാറ്റുന്നു.
6.67 ഇഞ്ചിന്റെ 120 ഹെര്‍ട്‌സ് അമോലെഡ് ഡിസ്പ്ലേ, എച്ച്ഡിആര്‍ 10+ സര്‍ട്ടിഫിക്കേഷന്‍, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് , 108 എംപി ട്രിപ്പിള്‍ ക്യാമറ , 33വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ള്ള 4,520 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് ഈ ഫോണിന്റെ സവിശേഷതകള്‍. ഡിസ്‌കൗണ്ടുകള്‍ക്ക് ശേഷം 35,999 രൂപയിലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്.
OnePlus 10R: വണ്‍പ്ലസ് 10 ആര്‍
വണ്‍പ്ലസ് 10 സീരീസ് ഫോണുകളില്‍ താരതമ്യേന വിലകുറഞ്ഞതും, മികച്ച സവിശേഷതകളുള്ളതുമായ ഫോണാണ് വണ്‍പ്ലസ് 10 ആര്‍. എച്ച്ഡിആര്‍ 10+ പിന്തുണയുള്ള 6.7 ഇഞ്ചിന്റെ 120 ഹെര്‍ട്‌സ് അമോലെഡ് സ്‌ക്രീന്‍, 12 ജിബി വരെ റാം, 256 ജിബി യൂഎഫ്എസ് 3.1 സ്റ്റോറേജ്, 50 എംപി മെയിന്‍ സെന്‍സര്‍ 8 എംപി അള്‍ട്രാവൈഡ് സെന്‍സര്‍ , 80 വാട്ട് ഫാസ്റ്റ് ചാര്‍ജിംങ്ങുള്ള 5,000 എംഎഎച്ച് ബാറ്ററി തുടങ്ങിയവ ഈ ഫോണിന്റെ പ്രത്യേകതകളാണ്. 32,999 രൂപയ്ക്ക് ഫോണ്‍ ലഭ്യമാണ്.
50,000രൂപയില്‍ താഴെയുള്ളവ
Apple iPhone 12: ആപ്പിള്‍ ഐഫോണ്‍ 12
5ജി പിന്തുണയ്ക്കുന്ന ഏറ്റവും വിലകുറഞ്ഞ നമ്പര്‍ സീരീസ് ഐഫോണാണിത്. കൂടാതെ 6.1 ഇഞ്ചിന്റെ ഓലെഡ് ഡിസ്പ്ലേ പാനല്‍, എ14 ബയോണിക് ചിപ്സെറ്റ്, ഡ്യുവല്‍ 12എംപി ക്യാമറകള്‍, മാഗ്‌സേഫ് പിന്തുണ തുടങ്ങിയവയും ഈ ഫോണിന്റെ സവിശേഷതകളാണ്. എല്ലാ ഡിസ്‌കൗണ്ടുകള്‍ക്കും ശേഷം 45,749 രൂപയാണ് ഐഫോണ്‍ 12ന്റെ വില.
iQOO 9T: ഐകൂ 9ടി
50,000 രൂപയില്‍ താഴെ വിലയുള്ള പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും മികച്ച ഒരു ഡീലുതന്നെയാണ് ഐഖൂ 9ടി. സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ചിപ്സെറ്റും എച്ച്ഡിആര്‍ 10+ 6.78 ഇഞ്ചിന്റെ 120 ഹെര്‍ട്‌സ് അമോലെഡ് സ്‌ക്രീനുമാണ് ഫോണിന്റെ സവിശേഷതകള്‍.
50എംപി +12എംപി +13എംപി റിയര്‍ ക്യാമറയും 12 ജിബി വരെ റാമും 256 ജിബി യൂഎഫ്എസ് 3.1 സ്റ്റോറേജും ഇവയിലുണ്ട്. 4700 എംഎഎച്ച് ബാറ്ററി, 120 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ്, സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. എല്ലാ ഓഫറുകളും ഉള്‍പ്പെടെ 44,999 രൂപ മുതലാണ് ഫോണിന്റെ വില.
OnePlus 10T: വണ്‍പ്ലസ് 10ടി
ഐകൂ 9ടി യുടെ ഏതാണ്ട് സമാന സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന , എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ ഡിസൈന്‍ – സോഫ്റ്റ്വെയര്‍ അനുഭവം നല്‍കുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണാണ് വണ്‍പ്ലസ് 10ടി. ഐഖൂവിന്റെ ഫണ്‍ടച്ച് ഒഎസിന് പകരം ഓക്‌സിജന്‍ ഒഎസ് 12 ആണ് ഇവയിലുള്ളത്.
6.7 ഇഞ്ചിന്റെ 120 ഹെര്‍ട്‌സ് അമോലെഡ് സ്‌ക്രീന്‍, സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ചിപ്പ്, 16 ജിബി വരെയുള്ള റാം, 256 ജിബി യൂഎഫ്എസ് 3.1 സ്റ്റോറേജ്, കൂടാതെ 50എംപി +8എംപി +2എംപി ക്യാമറയും ഇവയുടെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. 150 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗുള്ള 4,800 എംഎഎച്ച് ബാറ്ററിയാണ് ഇവയിലുള്ളത്. 44,999 രൂപയിലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്.
50,000 രൂപയില്‍ കൂടിയവ
OnePlus 10 Pro: വണ്‍പ്ലസ് 10 പ്രോ
വണ്‍പ്ലസ് ബ്രാന്‍ഡിന്റെ ഏറ്റവും മികച്ച മുന്‍നിര ഫോണാണ് വണ്‍പ്ലസ് 10 പ്രോ. എച്ച്ഡിആര്‍ 10+,ക്യുഎച്ച്ഡി+ റെസല്യൂഷനോട് കൂടിയ 6.7 ഇഞ്ചിന്റെ എല്‍പിടിഓ 2.0 120 ഹെര്‍ട്‌സ് അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പ്, 12 ജിബി വരെ റാം, 512 ജിബി യൂഎഫ്എസ് 3.1 റെക്കോര്‍ഡ് സ്റ്റോറേജ്, 8 കെ സപ്പോര്‍ട്ടുള്ള 48 എംപി + 50 എംപി + 8 എംപി ക്യാമറ എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. കൂടാതെ 5000 എംഎഎച്ച് ബാറ്ററിയോടുകൂടി വരുന്ന ഫോണ്‍ 80വാട്ട് വയര്‍ഡ് ചാര്‍ജിഗും 50വാട്ട് വയര്‍ലെസ് ചാര്‍ജിംഗും പിന്തുണയ്ക്കും.
എല്ലാ ഡിസ്‌കൗണ്ടുകള്‍ക്കും ശേഷം 55,999 രൂപയാണ് വണ്‍പ്ലസ് 10 പ്രോയുടെ വില.
Samsung Galaxy S22 5G: സാംസങ് ഗാലക്സി എസ്22 5ജി
ഗാലക്സി ഇസെഡ് സീരീസിനെ മാറ്റിനിര്‍ത്തിയാല്‍, സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പവര്‍ ചെയ്യുന്ന സാംസങ് ഗാലക്സി എസ്22 ആണ് ഇപ്പോഴും സാംസങ് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ സീരീസുകളിലെ പ്രധാനി. സീരീസിലെ അടിസ്ഥാന മോഡലായ ഗാലക്സി എസ് 22 5 ജി മികച്ച ഒരു അനുഭവം തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. എച്ച്ഡിആര്‍10+ ഉള്ള 6.1 ഇഞ്ചിന്റെ 120 ഹെര്‍ട്‌സ് അമോലെഡ് ഡിസ്പ്ലേയും 8 ജിബി റാമും 256 ജിബി യൂഎഫ്എസ് 3.1 സ്റ്റോറേജും, 50 എംപി+10 എംപി +12 എംപി ട്രിപ്പിള്‍ ക്യാമറയും, വയര്‍ഡ് + വയര്‍ലെസ് ചാര്‍ജിംഗോടുകൂടിയ 3,700 എംഎഎച്ച് ബാറ്ററിയും കൂടാതെ സ്റ്റീരിയോ സ്പീക്കറുകളും അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സറും പോലുള്ള മറ്റ് സവിശേഷതകളും ഫോണിലുണ്ട്.
52,999 രൂപയാണ് ഫോണിന്റെ വില. ആമസോണ്‍ ഇന്ത്യയുടെ പ്രോഡക്റ്റ് പേജില്‍ ‘വിത്തൌട്ട് ഓഫര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഈ വില 51,990 രൂപയായി കുറയ്ക്കുകയും ചെയ്യാം.
Xiaomi 12 Pro: ഷവോമി 12 പ്രോ
തിരഞ്ഞെടുത്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലൂടെ ലഭ്യമായേക്കാവുന്ന എക്‌സ്ട്രാ ഡിസ്‌കൗണ്ടുകള്‍ കണക്കിലെടുത്താല്‍ ഷവോമി 12 പ്രോയും ഒരു മികച്ച ഓപ്ഷന്‍ തന്നെയാണ്. ഷവോമിയുടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഫോണുകളില്‍ ഒന്നായ ഇതിന്റെ ഡിസ്‌കൗണ്ടുകളൊന്നും കൂടാതെയുള്ള വില 54,999 രൂപയാണ്.
എച്ച്ഡിആര്‍ 10+,ക്യുഎച്ച്ഡി+ റെസല്യൂഷനോട് കൂടിയ 6.73 ഇഞ്ചിന്റെ എല്‍പിടിഓ അമോലെഡ് 120 ഹെര്‍ട്‌സ് സ്‌ക്രീന്‍, സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പ്, 12 ജിബി വരെ റാം, 256 ജിബി യൂഎഫ്എസ് 3.1 സ്റ്റോറേജ്, 8 കെ റെക്കോര്‍ഡിംഗ് പിന്തുണയ്ക്കുന്ന 50 എംപി+50 എംപി+50 എംപി ട്രിപ്പിള്‍ ക്യാമറ എന്നിവയാണ് 12 പ്രോയുടെ സവിശേഷതകള്‍. 120വാട്ട് ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിംഗും 50വാട്ട് ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിംഗും ഉള്ള 4,600 എംഎഎച്ച് ബാറ്ററിയും ഇവയുടെ പ്രത്യേകതയാണ്.