ദീപാവലി ആഘോഷമാക്കുവാൻ ഉപഭോക്താകൾക്ക് മികച്ച ഓഫർ നൽകി മത്സരിക്കുകയാണ് ടെലികോം സേവനദാതാക്കൾ. ജിയോ, ബിഎസ്എൻഎൽ, എയർടെൽ, വോഡഫോൺ എന്നിവർ അൺലിമിറ്റഡ് കോൾ, സൗജന്യ എസ്എംഎസ്, സൗജന്യ ഡാറ്റ എന്നിവ അടങ്ങുന്ന പ്രീപെയ്ഡ് റീചാർജ് പ്ലാനുകളാണ് ഒരുക്കിയിരിക്കുന്നത്.
ജിയോ ദിവാലി
റിലയൻസ് ജിയോ അവതരിപ്പിക്കുന്ന ജിയോ ദിവാലി ഓഫറിൽ 1,699 രൂപയ്ക്ക് 365 ദിവസം കാലാവധി ലഭിക്കും. നവംബർ 30 വരെ ലഭിക്കുന്ന ഓഫറിൽ ജിയോ പ്രീപെയ്ഡ് വരിക്കാർക്ക് 100% ക്യാഷ്ബാക്ക് ലഭിക്കും. അവരുടെ മൈ ജിയോ അക്കൗണ്ടിൽ ഡിജിറ്റൽ കൂപ്പണായി ക്രെഡിറ്റ് ചെയ്യപ്പെടും.
അൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസേന 100 എസ്എംഎസ്, ദിവസേന 1.5ജിബി ഡാറ്റ 64കെബിപിഎസ് വേഗതയിൽ ലഭിക്കും. കൂടാതെ ജിയോയുടെ ആപ്പുകൾ, 547.5ജിബി ഡാറ്റ എന്നിവയും ലഭിക്കും. ഈ ഓഫറുകൾ കൂടാതെ ജിയോഫോൺ 2 എന്ന ജിയോയുടെ ഏറ്റവും പുതിയ ഫോണിന്റെ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്. നവംബർ 12 വരെയാണ് ജിയോഫോൺ 2വിന്റെ വിൽപ്പന. ഈ കാലയളവിൽ 1,095 രൂപയുടെ ഗിഫ്റ്റ് കാർഡും ലഭിക്കും.
ബിഎസ്എൻഎൽ ദിവാലി മഹാദമാക്ക
ദീപാവലിക്ക് ഉപഭോക്താക്കൾക്ക് ഗംഭീര ഓഫറുകൾ ഒരുക്കിയിരിക്കുകയാണ് ബിഎസ്എൻഎൽ. ‘ദിവാലി മഹാദമാക്ക’ എന്ന പേരിൽ രണ്ട് പ്രിപെയ്ഡ് റീചാർജ് പാക്കുകളാണ് ബിഎസ്എൽഎൽ ഉപഭോക്താക്കൾക്ക് നൽകുന്നത്. 1,699 രൂപ, 2,099 രൂപ വില വരുന്ന റീചാർജ് പ്ലാനുകൾക്ക് 365 ദിവസത്തെ കാലാവധിയുണ്ട്.
ബിഎസ്എൻഎൽ ദിവാലി മഹാദമാക്ക വഴി അൺലിമിറ്റഡ് കോൾ, സൗജന്യ പേഴ്സണൽ റിങ് ബാക്ക് ടോൺ, ദിവസവും 100 സൗജന്യ എസ്എംഎസ് എന്നിവ ലഭിക്കും.1,699 രൂപയുടെ പ്ലാനിൽ ദിവസവും 3ജിബി ഡാറ്റ ലഭിക്കും.1095ജിബി ഡാറ്റയാണ് ആകെ ലഭിക്കുന്നത്. 2,099 രൂപയുടെ പ്ലാനിൽ 1460ജിബി ഡാറ്റ ലഭിക്കും. ഈ ഓഫറിന് ഡെയ്‌ലി ലിമിറ്റ് ഇല്ല. ബിഎസ്എൻഎൽ 128 കെബിപിഎസ് എഫ്‌യുപി വേഗത ലഭിക്കും.
എയർടെൽ പ്രീപെയ്ഡ് റീചാർജ്
അൺലിമിറ്റഡ് വോയ്സ് കോൾ, ദിവസേന 100 എസ്എംഎസ്, ഡാറ്റ ഓഫർ എന്നിവയാണ് പ്രീപെയ്ഡ് വരിക്കാർക്കായി എയർടെൽ ഒരുക്കിയിരിക്കുന്നത്. 28 ദിവസത്തേക്ക് 1.5ജിബി ഡാറ്റാ, സൗജന്യ ഹലോ ട്യൂൺസ്, എന്നിവ 219 രൂപയ്ക്കാണ് എയർടെൽ ഒരുക്കിയിരിക്കുന്നത്.
കൂടാതെ ദിവസേന 1.4ജിബി ഡാറ്റ ലഭിക്കുന്ന ദീർഘകാല ഓഫറുകളും എയർടെൽ ഒരുക്കിയിട്ടുണ്ട്.
ഇതിൽ 419 രൂപയുടെ ഓഫറിന് 75 ദിവസമാണ് കാലാവധി. 399 രൂപയുടെയും 448 രൂപയുടെയും ഓഫറിന് 70 ദിവസവും, 82 ദിവസവുമാണ് കാലാവധി. 597 രൂപയുടെ റീചാർജിൽ 10ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസ് എന്നിവ 114 ദിവസം കാലാവധിയിൽ ലഭിക്കും. കൂടാതെ ഈ ഉൽസവകാലത്തിൽ 199 രൂപ, 249 രൂപ, 448 രൂപ എന്നീ പ്രീപെയ്ഡ് റീചാർജുകളോ, 399 രൂപയുടെ പോസ്റ്റ്പെയ്ഡ് റീചാർജോ ചെയ്താൽ ഉപഭോക്താകൾക്ക് 2000 രൂപയുടെ ക്യാഷ് വൗച്ചർ ലഭിക്കും.
വോഡഫോൺ പ്രീപെയ്ഡ് റീചാർജ്
വോഡഫോൺ ഉൽസവകാല ഓഫറുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല എങ്കിലും പ്രീപെയ്ഡ് റീചാർജുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 209 രൂപയുടെ റീചാർജിൽ ദിവസേന 100 എസ്എംഎസുകൾ, 28 ദിവസത്തേക്ക് 1.5ജിബി ഡാറ്റ എന്നിവയും 479 രൂപ , 529 രൂപ റീചാർജുകളിൽ 1.5 ജിബി ഡാറ്റാ 84 ദിവസവും, 90 ദിവസത്തേക്കും ലഭിക്കും.
വോഡഫോൺ അടുത്തിടെ അവതരിപ്പിച്ച 597 രൂപയുടെ പദ്ധതിയിൽ 10 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോൾ, ദിവസേന 100 എസ്എംഎസ്, 10ജിബി ഡാറ്റ എന്നിവയും ലഭിക്കും. അൺലിമിറ്റഡ് കോളിങ്ങിന് ദിവസേന 250 മിനിറ്റ് അല്ലെങ്കിൽ ആഴ്ചയിൽ 1000 മിനിറ്റാണ് പരിധി.