scorecardresearch

ഡിസ്‌നി പ്ലസ് യുഎസിൽ പുറത്തിറക്കി, ഇന്ത്യയിലെത്താൻ ഇനിയും വൈകും

ഇന്ത്യയിൽ എന്നാണ് സേവനം ലഭ്യമാക്കുകയെന്ന് ഡിസ്‌നി ഇതുവരെ അറിയിച്ചിട്ടില്ല

ഇന്ത്യയിൽ എന്നാണ് സേവനം ലഭ്യമാക്കുകയെന്ന് ഡിസ്‌നി ഇതുവരെ അറിയിച്ചിട്ടില്ല

author-image
Tech Desk
New Update
disney plus, ie malayalam

വാൾട്ട് ഡി‌സ്‌നിയുടെ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസ്‌നി പ്ലസ് യുഎസിൽ ഔദ്യോഗികമായി പുറത്തിറക്കി. പ്രതിമാസം 6.99 ഡോളറിലാണ് ഈ സേവനം ഉപഭോക്താക്കൾക്ക് ലഭിക്കുക. അതേസമയം, ഇന്ത്യയിൽ ഡിസ്‌നി പ്ലസ് സേവനം എത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഇന്ത്യയിൽ എന്നാണ് സേവനം ലഭ്യമാക്കുകയെന്ന് ഡിസ്‌നി ഇതുവരെ അറിയിച്ചിട്ടില്ല.

Advertisment

നേരത്തെ ഹോട്സ്റ്റാറിലൂടെയാണ് ഡിസ്‌നി പ്ലസ് സേവനം ഇന്ത്യക്കാർക്ക് ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഡിസ്‌നി പ്ലസ് ഇന്ത്യയിലെത്തിക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അധികം വൈകാതെ തന്നെ ഔദ്യോഗിക ലോഞ്ചിങ് തീയതി അറിയിക്കുമെന്നും ഹോട്സ്റ്റാർ ട്വീറ്റ് ചെയ്തിരുന്നു. നിലവിൽ ഡിസ്‌നിയുടെ ചില എക്സ്ക്ല്യൂസീവ് പരിപാടികൾ ഹോട്സ്റ്റാർ പ്രീമിയത്തിലൂടെ ഇന്ത്യക്കാർക്ക് ലഭിക്കുന്നുണ്ട്.

അതേസമയം, ഡിസ്‌നി പ്ലസിന്റെ ഇന്ത്യയിലെ നിരക്ക് എത്രയാണെന്ന് ഹോട്സ്റ്റാർ വ്യക്തമാക്കിയിരുന്നില്ല. പ്രിതമാസം 299 രൂപയുടെയും പ്രതിവർഷം 999 രൂപയുടെയും പ്ലാനിലാണ് ഇപ്പോൾ ഹോട്സ്റ്റാർ ഉപയോക്താക്കൾക്ക് സേവനം നൽകുന്നത്. ഡിസ്‌നി പ്ലസ് സേവനം ലഭ്യമാക്കുന്നതോടെ ഇത് ഇരട്ടിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ പ്രതിമാസം 509 രൂപയ്ക്കായിരിക്കും ഡിസ്‌നി പ്ലസ് സേവനം ലഭിക്കുകയെന്നാണ് ബിജിആർ റിപ്പോർട്ട്. എന്നാൽ ഇതുവരെ ഔദ്യോഗികമായി നിരക്കുകൾ പ്രഖ്യാപിക്കാത്തിടത്തോളം ഇതൊക്കെ അഭ്യൂഹങ്ങൾ മാത്രമാണ്.

ഡിസ്‌നി പ്ലസിലൂടെ ഡിസ്‌നിയുടെ ഏകദേശം 500 ഓളം സിനിമകളും 7,500 ടിവി എപ്പിസോഡുകളും കാണാനാവും. മറ്റുളള സ്ട്രീമിങ് സർവീസുകളെപ്പോലെ ഡിസ്‌നിക്കും അവരുടേതായ ഒർജിനൽ കണ്ടന്റുകളുണ്ടാവും. ഡിസ്‌നി, പിക്സർ, മാർവൽ, സ്റ്റാർ വാർസ്, നാഷണൽ ജിയോഗ്രഫിക് തുടങ്ങിയ എക്സിക്ല്യൂസീവ് കണ്ടന്റുകൾ ഡിസ്‌നി പ്ലസിലൂടെ ലഭിക്കും.

Advertisment

ആദ്യത്തെ ലൈവ് ആക്ഷൻ സ്റ്റാർ വാർസ് സീരീസായ ദി മാൻഡലോറിയൻ ഡിസ്‌നി പ്ലസിലൂടെ ആസ്വദിക്കാനാവുമെന്നതാണ് ഏറെ ശ്രദ്ധേയമായ മറ്റൊരു വസ്തുത. മാത്രമല്ല, തിരഞ്ഞെടുത്ത ഡിവൈസുകളിൽ ഒരേസമയം 4 വരെ സ്‌ട്രീമിങ് ഒരു സിംഗിൾ അക്കൗണ്ടിലൂടെ ലഭിക്കും. മിനിമം 10 ഡിവൈസുകളിൽവരെ അൺലിമിറ്റ് ഡൗൺലോഡ് സൗകര്യവുമുണ്ട്.

Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: