ടെലികോം അതോറിറ്റിയുടെ കേബിള്‍, ഡിടിഎച്ച് വിതരണവുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങള്‍ ഫെബ്രുവരി ഒന്നുമുതലാണ് പ്രാബല്യത്തില്‍ വന്നത്. ഇതിൻപ്രകാരം ഉപഭോക്താക്കൾക്ക് ഇഷ്ടമുളള ചാനലുകളും പായ്ക്കുകളും തിരഞ്ഞെടുക്കാം. പുതിയ നിർദേശ പ്രകാരം ഉപഭോക്താക്കൾ നെറ്റ്വർക്ക് കപ്പാസിറ്റി നിരക്ക് (NCF) 130 രൂപയ്ക്കു പുറമേ 100 ചാനലുകൾക്ക് 18 ശതമാനം ജിഎസ്ടിയും നൽകണം.
ഡിഷ് ടിവി ഉപഭോക്താക്കൾക്ക് അവരവരുടെ അക്കൗണ്ടുകൾ ലോഗിൻ ചെയ്ത് പ്രതിമാസത്തേക്ക് തിരഞ്ഞെടുത്ത ചാനലുകൾ കൂട്ടുന്നതിനും കുറയ്ക്കുന്നതിനും സാധിക്കും. ഡിഷ് ആപ്പിലൂടെയോ അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരോ വിസി നമ്പരോ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. അപ്പോൾ ഒരു ഒടിപി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ലഭിക്കും.
Read: കേബിൾ – ഡിടിഎച്ച് ഉപഭോക്താക്കളെ സഹായിക്കാൻ ട്രായിയുടെ ചാനൽ സെലക്ടർ ആപ്ലിക്കേഷൻ
ഡിഷ് ടിവി: ഡിടിഎച്ച് പുതിയ നിയമപ്രകാരം പായ്ക്കുകൾ തിരഞ്ഞടുക്കുന്നതെങ്ങനെ
100 ചാനലുകൾ വരെ 130 രൂപയാണ് NCF. പെയ്ഡ് ചാനലുകൾ തിരഞ്ഞെടുത്താൽ അവയ്ക്ക് അധിക ചാർജ് നൽകണം. 100 ലധികം ചാനലുകൾ തിരഞ്ഞെടുത്താൽ, അധികമായി തിരഞ്ഞെടുക്കുന്ന 25 ചാനലുകൾക്ക് 20 രൂപ വീതം എൻസിഎഫ് നൽകണം. ഡിഷ് ടിവി ഉപഭോക്താക്കൾക്ക് പ്രതിമാസമുളള കമ്പനിയുടെ പാക്കുകളോ അല്ലെങ്കിൽ സ്വയം ക്രിയേറ്റ് ചെയ്ത പായ്ക്കുകളോ തിരഞ്ഞെടുക്കാം. ഓരോ പ്രദേശത്തിനും അനുസരിച്ചുളള സ്റ്റാറ്റേർഡ് ഡെഫനിഷനോ (SD) അല്ലെങ്കിൽ ഹൈ ഡെഫനിഷനോ (HD) തിരഞ്ഞെടുക്കാം.
Read: റിമോട്ടും കീയും വരിക്കാരുടെ കൈവശമാണ്
ഡിഷ് ടിവി: പ്രതിമാസ പായ്ക്കുകൾ പരിഷ്കരിക്കുന്നതെങ്ങനെ
പ്രതിമാസ പായ്ക്കുകൾ ഒഫീഷ്യൽ വെബ്സൈറ്റോ ആപ്പോ വഴി ഡിഷ് ടിവി അക്കൗണ്ട് ലോഗിൻ ചെയ്ത് മാറ്റങ്ങൾ വരുത്താം. കാർട്ടിൽ തങ്ങൾ തിരഞ്ഞെടുത്ത ചാനലുകൾ, പായ്ക്കുകൾ തുടങ്ങിയ വിവരങ്ങൾ ഉപഭോക്താക്കൾക്ക് കാണാൻ സാധിക്കും. ആവശ്യമില്ലാത്ത ചാനലുകൾ തിരഞ്ഞെടുത്തശേഷം ഡസ്റ്റ്ബിൻ ഐക്കൺ ക്ലിക്ക് ചെയ്യുക. ചാനൽ പായ്ക്കുകളിൽ മാറ്റം വരുത്താനും അക്കൗണ്ടിലൂടെ കഴിയും.
ഉപഭോക്താക്കൾ തിരഞ്ഞെടുത്ത ചാനലുകൾ സ്ക്രീനിൽ ചുവന്ന നിറത്തിൽ കാണാം. ഇതിൽനിന്നും ചാനലുകൾ നീക്കം ചെയ്യുന്നതിനും പുതിയ ചാനലുകൾ തിരഞ്ഞെടുക്കുന്നതിനും കഴിയും. പുതുതായി തിരഞ്ഞെടുത്ത ചാനലുകളുടെ നിരക്കും അവിടെ കാണാം. ചാനലുകളും പായ്ക്കുകളും തിരഞ്ഞെടുത്തശേഷം കാർട്ടിലെ ‘പ്രൊസീഡ്’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പ്രതിമാസത്തെ ബിൽ അവിടെ കാണിക്കും.