സ്മാർട്ഫോൺ നിർമാണ രംഗത്തെ വമ്പന്മാരായ ആപ്പിളിന്റെ ഇന്ത്യയിലെ ഔദ്യോഗിക റീസെല്ലർമാരാണ് മേപ്പിൾ. ഇന്ത്യയിലെ ആപ്പിൾ ആരാധകർക്കും ഐഫോൺ സ്വപ്നം കാണുന്നവർക്കും ഒരു സന്തോഷവാർത്തയുമായാണ് മേപ്പിൾ എത്തിയിരിക്കുന്നത്. ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 12 സീരിസ് മുതൽ വിവിധ ഫോണുകൾ 8000 രൂപ വരെ വിലക്കുറവിൽ സ്വന്തമാക്കാം. എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 9000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ആപ്പിൾ ഐഫോൺ XR വരെയുള്ള മോഡലുകൾ വിലക്കുറവിൽ വിൽപനയ്ക്ക് എത്തുന്നുണ്ട്. ഓരോ ഫോണിനും ലഭിക്കുന്ന ഡിസ്കൗണ്ട് റേറ്റ് വ്യത്യസ്തമായിരിക്കും. മേപ്പിളിന്റെ ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകളിൽ ഡിസ്കൗണ്ട് വിലയിൽ ഫോൺ സ്വന്തമാക്കാം. എന്നാൽ എക്സ്ചേഞ്ച് ഓഫറിന് ഓഫ്ലൈൻ സ്റ്റോറിൽ നേരിട്ടെത്തണം.
ഐഫോൺ 12 മിനി 3000 രൂപ ഡിസ്കൗണ്ടിലാണ് എത്തുന്നത്. ഇതോടൊപ്പം എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 9000 രൂപയും ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 4500 രൂപയും ക്യാഷ്ബാക്ക് ലഭിക്കും. ഐഫോൺ 12നും 3000 രൂപയാണ് ഡിസ്കൗണ്ട്. 6000 രൂപ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡിൽ ക്യാഷ് ബാക്കും ലഭിക്കും.
ഐഫോൺ 12 പ്രോയ്ക്ക് 3500 രൂപയാണ് മേപ്പിൾ ഡിസ്കൗണ്ട് നൽകുന്നത്. എച്ച്ഡിഎഫ്സി കാർഡിൽ 5000 രൂപ ഡിസ്കൗണ്ടും ലഭിക്കും. ഐഫോൺ 12 മാക്സിനാണ് ഏറ്റവും കൂടുതൽ ഡിസ്കൗണ്ട് ലഭിക്കുന്നത്, 8000 രൂപ. 5000 രൂപ ക്യാഷ്ബാക്കും കമ്പനി ഓഫർ ചെയ്യുന്നു. ഐഫോൺ 11 സീരിസ് ഫോണുകളും പട്ടികയിലുണ്ട്.