ന്യൂഡൽഹി: നിലവിലെ പത്തക്ക മൊബൈൽ നമ്പറിന് പകരം 13 അക്ക മൊബൈൽ നമ്പർ ഏർപ്പെടുത്താൻ ധാരണയായി. ടെലികോം അതോറിറ്റിയും ടെലികോം സേവന ദാതാക്കളും ചേർന്നുളള യോഗത്തിലാണ് ഈ തീരുമാനം.

പദ്ധതിക്ക് ജൂലൈയിലാണ് തുടക്കമാവുക. ജൂലൈ ഒന്ന് മുതൽ എല്ലാ മൊബൈൽ നമ്പറുകളും പതിമൂന്ന് അക്കത്തിലേക്ക് മാറ്റുമെന്ന് ബിഎസ്എൻഎൽ പുറത്തിറക്കിയ വാർത്താകുറിപ്പിലുണ്ട്. ഇതിനുളള എല്ലാ തയ്യാറെടുപ്പുകളും ഇപ്പോൾ തന്നെ ആരംഭിക്കാനാണ് ഡയറക്ടറേറ്റ് ഓഫ് ടെലികോം നിർദ്ദേശം നൽകിയിരിക്കുന്നത്. എല്ലാ ടെലികോം സേവന ദാതാക്കളും ഇതിനുളള ഉപകരണ സജ്ജീകരണങ്ങൾ വേഗത്തിൽ ഏർപ്പെടുത്തണം.

അതേസമയം, 10-അക്ക നമ്പറുകൾ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇത് ബാധകമല്ലെന്നാണ് വിവരം. മെഷീൻ ടു മെഷീൻ (എം 2 എം) ആശയവിനിമയത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ബിഎസ്എൻഎൽ പുതിയ 13 അക്ക പ്രോട്ടോകോൾ കൊണ്ടുവരുന്നത്. മെഷീനുകൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ രൂപമാണ് M2M കമ്മ്യൂണിക്കേഷൻ. ഇവിടെ മനുഷ്യന്റെ സഹായമില്ലാതെ നെറ്റ്‌വർക്ക് ഡിവൈസുകൾ പരസ്പരം വിവരങ്ങൾ കൈമാറുന്നു. ഇത്തരം കണക്‌ഷനുകളുടെ നമ്പറാണ് 13 ഡിജിറ്റിലേക്ക് മാറ്റുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ