scorecardresearch

വിയോഗത്തെ കൈകാര്യം ചെയ്യാൻ ഇനി “ഗ്രീഫ്ബോട്ടുകളോ?”

നമ്മളുടെ ജീവിതം സ്മാർട്ട് ഫോണുകളും , നിരവധി ആപ്പുകളും ശേഖരിക്കുന്ന വിവരങ്ങൾ വഴി ഒരാളുടെ വ്യക്തിത്വം നിർമ്മിച്ചെടുക്കാൻ സാധിക്കു൦

വിയോഗത്തെ കൈകാര്യം ചെയ്യാൻ ഇനി “ഗ്രീഫ്ബോട്ടുകളോ?”

ബി റൈറ്റ് ബാക്ക് (Be Right Back) എന്ന പരമ്പരയിലെ ബ്ലാക്ക് മിറർ (Black Mirror) എന്ന അദ്ധ്യായത്തിൽ, ഒരു സ്ത്രീയുടെ മരിച്ചുപോയ ഭർത്താവ് ആൻഡ്രോയിഡ് അനുകരണ രൂപത്തിൽ അവരുടെ അടുക്കലേക്കൊരു ബോക്സിൽ എത്തുന്നത് കാണുന്നത് നമ്മളിൽ രോമാഞ്ചം സൃഷ്ടിക്കാം. അനുകരണ ശേഷിയുള്ള ചാറ്റ്ബോട്ടുകൾ ആളുകളെ വ്യവസായങ്ങളിലും, വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിലും, മെഡിക്കൽ സംഘടനകളിൽ രോഗികളെ ശുശ്രുഷിക്കാനും സഹായകമാകുമെങ്കിൽ, എന്തുകൊണ്ട് നമ്മൾ സ്നേഹിക്കുന്നൊരു വ്യക്തിയുടെ അനുകരണ രൂപം, ആ വ്യക്തി ജീവിച്ചിരുന്നപ്പോഴുണ്ടായിരുന്ന രീതിയിൽ നമ്മളോട് ഇടപഴകുകയും, നമ്മൾ അവരുമായി നടത്തിയ സംഭാഷങ്ങൾ പോലെ നമ്മളോട് സംവദിക്കുകയും ചെയ്തുകൂടാ?

“ഗ്രീഫ്ബോട്ട്” എന്ന് വിളിക്കപ്പെടുന്നവ ഇങ്ങെത്തികഴിഞ്ഞു. മരിച്ചുപോയ പ്രിയപ്പെട്ട വ്യക്തിയുടെ ഏകദേശം പൂർണമായ അനുകരണ൦, ആ വ്യക്തിയുടെ ശബ്ദത്തിന്റെ ധ്വനി, ആംഗ്യങ്ങൾ, ശരീര പ്രകൃതി, ചിരിപോലും, എപ്പോഴാണോ വിയോഗം അനുഭവിക്കുന്നവർ സംസാരിക്കാൻ ആഗ്രഹിക്കുന്നുവോ അപ്പോൾ തയ്യാറായിരിക്കും. നമ്മളുടെ ജീവിതം സ്മാർട്ട് ഫോണുകളും , നിരവധി ആപ്പുകളും ശേഖരിക്കുന്ന വിവരങ്ങൾ വഴി ഒരാളുടെ വ്യക്തിത്വം നിർമ്മിച്ചെടുക്കാൻ സാധിക്കു൦ എന്നുള്ളത് കൊണ്ടാണ് ഗ്രീഫ്‌ബോട്ടുകൾ യാഥാർഥ്യമാകുന്നത്.

KenSci എന്ന സ്ഥാപനത്തിലെ പ്രിൻസിപ്പൾ ഡാറ്റ ശാസ്‌ത്രജ്ഞനായ മുഹമ്മദ് ഔരംഗസെബ് അഹമ്മദ്, കുറച്ചു വർഷങ്ങൾക്കു മുൻപ് മരണപ്പെട്ട തൻ്റെ പിതാവിന്റെ അനുകരണ രൂപവുമായി അദ്ദേഹം നിർമിച്ച ചാറ്റ്-സ്റ്റൈൽ പ്രോഗ്രാം മുഖാന്തിരം സംസാരിക്കാറുണ്ട്. തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം എഴുതിയ രണ്ട് പുസ്തകങ്ങളാണ് ‘How the Dearly Departed Could Come Back to Life,’ ‘Digitally and After Death: Big Data and the Promise of Resurrection by Proxy’ എന്നിവ.

വരും തലമുറയുടെ ഒരു ഭാഗമായി മാറാൻ സാധ്യതയുള്ളതും, എന്നാൽ സൂഷ്മവുമായ ഇവയെക്കുറിച്ചു സംസാരിക്കാൻ അഹമ്മദ് തയാറായി. ഇത്തരമൊരു പ്രൊജക്റ്റ് തുടങ്ങാനുള്ള പ്രചോദനം വ്യക്തിപരമാണ് എന്നാണദ്ദേഹം പറഞ്ഞത്.

“ഈ പ്രൊജക്റ്റ് എന്നെ സംബന്ധിച്ച് വളരെ വ്യക്തിപരമാണ്. പക്ഷേ മറ്റൊരു തരത്തിൽ നോക്കിയാൽ ഇത് എന്നെക്കാളുപരി എന്റെ കുട്ടികൾ എങ്ങനെ ഭൂതകാലവുമായി ബന്ധം പുലർത്തണം എന്നുള്ളതിനെപ്പറ്റിയാണ്, പ്രത്യേകിച്ചും അവർക്ക് ഈ ജീവിതത്തിൽ ഒരിക്കലും കാണാൻ സാധിക്കാത്ത അവരുടെ അപ്പൂപ്പനുമായി.”griefbots,navanwitha

ഇത് യാഥാർത്ഥമാണോ?

ഏറ്റവുമധികം തർക്കിക്കപ്പെട്ട ഒരു വസ്തുത “ഇതൊരിക്കലും യഥാര്‍ത്ഥ൦ ആകില്ല” എന്നുള്ളതാണ്. മരണപ്പെട്ടവരുമായി ഡിജിറ്റൽ അനുകരണം മുഖാന്തിരം സംവദിക്കാൻ സാധിക്കുമെന്ന് പറയുമ്പോഴെല്ലാം പലരും പറയുന്ന ഒന്നാണ് ഇത് യഥാർത്ഥത് പോലെയാകില്ല എന്നുള്ളത്. സയൻസ് ഫിക്ഷന്റെ മണ്ഡലത്തിന് പുറത്തു, മരിച്ചുപോയൊരു വ്യക്തിയുടെ ഡിജിറ്റൽ അനുകരണം ശരിക്കുമുള്ള വ്യക്തിയെപ്പോലെ തന്നെയാകുമെന്നോ അയാളുടെ അനുഭവസമ്പത്തു ഉണ്ടാകുമെന്ന് ആരും അവകാശപ്പെടുന്നില്ല.

“പരിധികൾ ഉണ്ടെന്നു അംഗീകരിച്ചു കൊണ്ടുതന്നെ യാഥാർഥ്യത്തിന്റെ ഏറ്റവുമടുത്തു ഈ ഡിജിറ്റൽ അനുകരണങ്ങൾ വഴി എത്താനാണ് ഈ സാങ്കേതിക വിദ്യ മുഖാന്തിരം ലക്ഷ്യം വയ്ക്കുന്നത്. അതോടൊപ്പം തന്നെ, ചില സന്ദർഭങ്ങളിൽ ശരിക്കുമുള്ള വസ്തുവിന്റെ ഏറ്റവും അടുത്തുവരെ എത്താൻ ഇത്തരം അനുകരണങ്ങൾ ഉപയോഗിച്ച് സാധ്യമാകും, ഒരുപക്ഷേ അതെ പകർപ്പ് ലഭിക്കില്ലായിരിക്കാം, ഏറ്റവും കുറഞ്ഞത് ഇപ്പോഴത്തെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ലഭിക്കില്ലായിരിക്കാം,” അഹമ്മദ് പറയുന്നു.

എന്താണ് ഇതിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ?

ഡിജിറ്റൽ അനുകരണം നവീകരികുനനത്തിനൊപ്പം അഹമ്മദ് ഉപയോഗിക്കുന്ന വിദ്യകളും രീതികളും വികസിച്ചുകൊണ്ടിരിക്കുന്നു. മാർക്കോവിന്റെ നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP) മാതൃകയിലെ ചില സാങ്കേതികത്വം ഉപയോഗിച്ചാണ് അദ്ദേഹം തുടക്കം കുറിച്ചത്. തുടർന്നു ഗാഢമായ പഠനങ്ങളിൽ അടിസ്ഥാനപ്പെടുത്തി NLPയുടെ പുതിയ മാതൃകകൾ ഉപയോഗിച്ച് തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു.

വ്യക്തിപരമായ ഡാറ്റകൾ ഉപയോഗിച്ച് ചാറ്റ്ബോട്ടുകൾ നിർമിക്കാനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്, രായേഴ്സൺ യൂണിവേഴ്സിറ്റിയിലെയും ,എംഐറ്റി മീഡിയ ലാബിലെയും വിദ്യാർത്ഥിയായ ഹൊസെയിൻ രഹ്‌നമാ  ഒരു വ്യക്തി തന്റെ സമൂഹ മാധ്യമങ്ങളായ ഇമെയിൽ, എസ്എംഎസ്സുകള്‍, ട്വീറ്റുകൾ, സ്‌നാപ്ചാറ്റുകൾ എന്നിവയിൽ നിന്ന്  ലഭിക്കുന്ന വ്യക്തിപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡിജിറ്റൽ അനുകരണങ്ങൾ സൃഷ്ടിക്കുന്നു.

ഭാഷ ക്രമം ഗ്രഹിക്കാനും , വിവരങ്ങൾ ക്രമീകരിക്കാനുമുള്ള കഴിവുള്ള മാതൃക മസ്തിഷ്കങ്ങളായ ഇവയുടെ കൃത്രിമ സിരാശൃംഖലയിലേക്കു വിവരങ്ങൾ കടത്തിവിടുമ്പോൾ, മരണപ്പെട്ട വ്യക്തിയുടെ ഭൗതിക ശരീരം പോയെങ്കിലും, ഡിജിറ്റൽ രൂപത്തിൽ അദ്ദേഹത്തെ ജീവിക്കാൻ പ്രപ്തനാകുകയാണ്. സിരാശൃംഖലയ്ക്ക് ചിന്തിക്കാനുള്ള കഴിവുള്ളതിനാൽ ഈ ഡിജിറ്റൽ അനുകരണ൦ ഉത്ഭവിച്ചു കൊണ്ടേയിരിക്കുന്നു. അതിനാൽ നിത്യതയുടെ പ്രതീതി ഉളവാക്കി നിർമിക്കപ്പെട്ട ബോട്ടുകൾ വർത്തമാന സംഭവങ്ങളുടെ അടിസ്ഥാനത്തിലും, പുതിയ അഭിപ്രായ രൂപീകരണത്തിന്റെ ഭാഗമായും പരിണാമം തുടർന്നുകൊണ്ടേ ഇരിക്കുന്നു.

അഹമ്മദ് നിർമിച്ചത് ഓൺലൈൻ സന്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അടുത്ത ഘട്ടം  ആൻഡ്രോയിഡ് നമുക്ക് കാണാനും സ്പർശിക്കാനും സാധിക്കുന്ന ശാരീരിക ബോട്ടുകൾ ആയിരിക്കുമോ? അങ്ങനെ ആണെങ്കിൽ അത് എത്രവേഗത്തിൽ സംഭവിക്കാനാണ് സാധ്യത?സംഭവിക്കുകയാണെങ്കിൽ.

“അനുകരണങ്ങൾ ഉണ്ടാക്കുവാൻ ഞാൻ ആവർത്തന സമീപനമാണ് കൈക്കൊള്ളുന്നത്. ശബ്ദ സമന്വയത്തിനാണ് ഞാനിപ്പോൾ ശ്രമിക്കുന്നത്, അതൊരു വെല്ലുവിളിയായി നില്‍കുകയാണ്‌. ഈ പ്രോജക്ടിന്റെ അവസാന ലക്ഷ്യമെന്നത് ഔഗ്മെന്റഡ് റിയാലിറ്റി അല്ലെങ്കിൽ വിർച്വൽ റിയാലിറ്റി ഇതുമായി സംയോജിപ്പിക്കുക എന്നതാണ്,” അഹമ്മദ് വിശദീകരിച്ചു.

അപ്പോൾ ധാർമികതയോ ?

ധാർമികതയുടെ ചോദ്യം അനിവാര്യമായി ഉയര്‍ത്തുന്ന ഒരു കണ്ടെത്തലാണിത്. ഇതുവരെ മരണമെന്നതുകൊണ്ടു നമ്മൾ പഠിച്ചത് അതൊരു വ്യക്തിയുടെ അവസാനമാണ് എന്നാണ്. അന്തിമമായ വിശ്രമത്തിൻ്റെ സമയമാണെന്നും, പ്രിയപ്പെട്ടവർ തുടർന്ന് ജീവിക്കേണ്ടുന്നൊരു അവസ്ഥയാണ് എന്നുമാണ്. ഒരു വ്യക്തിയുടെ വിയോഗവുമായി സമരസപ്പെട്ടു പോകാൻ സാധിക്കുന്ന വഴിയെന്ന് പല സംസ്കാരങ്ങളും പഠിപ്പിക്കുന്നത് ആ വ്യക്തിയെ മറന്ന് മുന്നോട് സഞ്ചരിക്കുക എന്നതാണ്. എന്നാൽ ഡിജിറ്റൽ ആനുകരണങ്ങള്‍ നൽകുന്ന ഓർമ്മകൾ ഇത്തരമൊരു മുന്നോട്ട് പോക്കിനെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.

“ഒരു വ്യക്തിയെ മറന്നു മുന്നോട്ട് പോകുക എന്നത് പലരെ സംബന്ധിച്ചും വിയോഗത്തെ നേരിടുന്ന രീതിയാകാം, എന്നാൽ മരണത്തെ നേരിടുമ്പോൾ എല്ലാരും പൂർണമായും ഒരു സമാപ്തിയിലേക്ക് എത്തുന്നില്ല എന്നതാണ്. ഇത്തരം സാങ്കേതിക വിദ്യങ്ങൾ ഒരുപക്ഷേ ആ പരിസമാപ്തി കണ്ടെത്തുന്നതിൽ സഹായിച്ചേക്കാം, അത്തരമൊരു സമാപ്തി ഇല്ലാത്ത വേളകളില്‍,” അഹമ്മദ് വാദിക്കുന്നു.

ഈ ഒരു പ്രവൃത്തി വ്യവസായവൽക്കരിച്ചാൽ വളരെ സങ്കീർണമായ ധാർമിക വാദങ്ങളെ നമ്മൾ നേരിടേണ്ടി വരും. ഇത്തരം സാങ്കേതിക വിദ്യകൾ വർധിപ്പിക്കുന്നതിൽ നിരവധി ധാർമിക സമസ്യകൾ മാത്രമല്ല, അപകട സാധ്യതയുമുണ്ട് എന്ന് അഹമ്മദ് പറയുന്നു.

അനുകരണങ്ങളെ ഭേദഗതി വരുത്താൻ സാധിക്കുന്നതുകാരണം, നമ്മുടെ പ്രിയപ്പെട്ടവരിൽ നമ്മൾ ഇഷ്ടപ്പെടുന്ന സ്വഭാവങ്ങൾ നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ പരിപാലിക്കാനും, അല്ലെങ്കിൽ നമുക്ക് ഇഷ്ടമുള്ള സ്വഭാവങ്ങൾ നിർമിച്ചു അവരിലേക്ക്‌ കൂട്ടിച്ചേർക്കാനും സാധിക്കുന്നു. നമുക്കിഷ്ടപെടാത്ത സ്വഭാവങ്ങൾ അനുകരണത്തിൽ നിന്നും ഒഴിവാക്കാനും സാധിക്കുന്നത് കാരണം, മരണപ്പെട്ടവരുടെ തീർത്തും യാഥാർഥ്യമല്ലാത്ത ചിത്രീകരണവും സാധ്യമാണ്.

“ശരിക്കുമുള്ള ലോകത്തു ഒരു വ്യക്തിയുടെ ഗുണവും ദോഷവുമായ സ്വഭാവങ്ങൾക്ക് ഒപ്പമാണ് നമ്മൾ ജീവിക്കേണ്ടി വരിക. പക്ഷേ നെഗറ്റീവ് സ്വഭാവങ്ങൾ നമുക്ക് തിരുത്താൻ സാധിക്കുമെങ്കിൽ ആ വ്യക്തിയുടെ യാഥാർഥ്യം നഷ്ടപ്പെടുകയാണ്. വാണിജ്യമേഖലയിൽ മരിച്ച വ്യക്തിയുടെ സ്വഭാവങ്ങൾ തിരുത്തി അയാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്താനുള്ള പ്രേരണ അധികമായിരിക്കും. ഒരു മനുഷ്യന്റെ വക്തിത്വത്തിലെ സ്വഭാവത്തെ നമ്മളൊരു വില്പനച്ചരക്കാക്കി മാറ്റാമെന്നുള്ള പ്രശ്നവും ഉണ്ട്,” അദ്ദേഹം വിശദീകരിച്ചു.

ഓരോ സംസ്കാരങ്ങൾക്കും അവരുടെ മരണപ്പെട്ടവരെ ഓർക്കാൻ രീതികളുണ്ട്. ഹാരം തൂക്കിയിട്ട ഒരു ചിത്രം മുഖാന്തിരമാകാം, അല്ലെങ്കിൽ മരിച്ചവ്യക്തിയെ ആദരിക്കാൻ കെട്ടിയ ശവകുടീര൦ വഴിയുമാകാം. സാങ്കേതിക തലമുറയുടെ പുതിയ സംസ്കാരമെന്ന നിലയ്ക്കാകും മരിച്ച വ്യക്തിയെ ഡിജിറ്റൽ ആനുകരണങ്ങൾ വഴി ഓർത്തെടുക്കുന്നതിനെ കാണുന്നത്. എന്നാൽ സാങ്കേതിക വിദ്യയും മനഃശാസ്ത്രവും കൂടിച്ചേരുന്ന ഈ ലോകത്തേയ്ക്ക് നമ്മൾ വളരെ കരുതലോടെയേ ചുവടുവയ്ക്കാൻ പാടുള്ളൂ.

ടെക് പാണ്ടയിലെ ലേഖികയാണ് നവന്വിത ബോറ സച്‌ദേവ്

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Digitising death can grief bots help us manage loss of our beloved