/indian-express-malayalam/media/media_files/uploads/2023/04/Deepest-fish-20230404.jpg)
സിഡ്‌നി: ജാപ്പനീസ്-ഓസ്ട്രേലിയന്‍ സംയുക്ത ശാസ്ത്ര ഗവേഷണത്തിലൂടെ ആദ്യമായി സമുദ്രത്തിന്റെ ഉപരിതലത്തിനടിയില്‍ നിന്ന് 5 മൈലിലധികം ആഴത്തില്‍ (8 കിലോമീറ്റര്‍) മത്സ്യത്തെ കണ്ടെത്തി. വടക്കന്‍ പസിഫിക് സമുദ്രത്തില്‍ ജപ്പാനരികിലായി ഡിഎസ്എസ്വി എന്ന ആളില്ലാ സമുദ്രപര്യവേക്ഷണ യാനം നടത്തിയ ഗവേഷണങ്ങളിലാണ് വിചിത്ര മത്സ്യത്തെ കണ്ടെത്തിയത്.
വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ സര്‍വകലാശാലയും (യുഡബ്ല്യുഎ) ടോക്കിയോ യൂണിവേഴ്‌സിറ്റി ഓഫ് മറൈന്‍ സയന്‍സും ജപ്പാന്റെ തെക്കൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഇസു ഓഗസ്വാര ട്രെഞ്ച് മേഖലയില്‍ 8,022 മീറ്റര്‍ വെള്ളത്തിനടിയില്‍ സ്ഥാപിച്ച കെണിയില്‍ രണ്ട് സ്‌നെയില്‍ ഫിഷുകളെ കണ്ടെത്തിയതായി ഗവേഷണത്തിന്റെ മുഖ്യ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ അലന്‍ ജാമിസണ്‍ പറഞ്ഞു. കടലൊച്ചുകള്‍ എന്നും അറിയപ്പെടുന്ന മത്സ്യങ്ങളാണ് സ്‌നെയില്‍ ഫിഷുകള്‍.
സ്യൂഡോലിപാരിസ് ബെലിയേവി ഇനത്തില്‍പ്പെട്ട സ്‌നെയില്‍ ഫിഷുകള്‍ 8,000 മീറ്ററില്‍ ആഴത്തില്‍ ആദ്യമായാണ് കെണ്ടത്തുന്നത്. മത്സ്യം എത്ര വലുതാണെന്ന് പെട്ടെന്ന് വ്യക്തമല്ല, എന്നാല്‍ ഈ ഇനം 11 സെന്റീമീറ്ററിനടുത്ത് (4.3 ഇഞ്ച്) നീളത്തില്‍ കാണുന്നതായി ഗവേഷണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും ആഴമേറിയ മത്സ്യസമ്പത്തിനെക്കുറിച്ചുള്ള 10 വര്‍ഷത്തെ പഠനത്തിന്റെ ഭാഗമായി സംയുക്ത ഗവേഷണത്തിലൂടെ ഡിഎസ്എസ്‌വി പ്രഷര്‍ ഡ്രോപ്പില്‍ നിന്ന് വിദൂരമായി പ്രവര്‍ത്തിപ്പിക്കുന്ന ക്യാമറകള്‍ തെക്കന്‍ ജപ്പാനിലെ ഇസു-ഒഗസവാര ട്രെഞ്ചില്‍ 8,336 മീറ്റര്‍ ആഴത്തില്‍ നീന്തുന്ന അജ്ഞാത സ്‌നൈല്‍ഫിഷ് ഇനത്തെ കണ്ടെത്തുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.