/indian-express-malayalam/media/media_files/uploads/2023/08/Lander.jpg)
Photo: ISRO
ന്യൂഡല്‍ഹി: ചന്ദ്രന്റെ തണുത്ത അന്തരീക്ഷത്തില്‍ സൂര്യന്‍ ഉദിച്ചതോടെ ചന്ദ്രയാന്‍ -3 ദൗത്യത്തിന്റെ ലാന്‍ഡര്‍, റോവര്‍ മൊഡ്യൂളുകള്‍ ഉറക്കമുണരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ). സൂര്യപ്രകാശത്തിന്റെ ലഭ്യത അനുസരിച്ച് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഗ്രൗണ്ട് സ്റ്റേഷനുകള്‍ ലാന്‍ഡര്‍, റോവര്‍ മൊഡ്യൂളുകളും ഓണ്‍-ബോര്‍ഡ് ഉപകരണങ്ങളും പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ പറഞ്ഞു.
ലാന്‍ഡര്‍ അല്ലെങ്കില്‍ റോവര്‍ മൊഡ്യൂള്‍ ഉണരാന്‍ സാധ്യതയുണ്ട്, പക്ഷേ പൂര്‍ണ്ണമായ പ്രവര്‍ത്തനം വീണ്ടെടുക്കാന്‍ കഴിയില്ല. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രയാന്‍-3 മൊഡ്യൂളുകള്‍ക്ക് ഒരു ചാന്ദ്ര ദിനത്തിന്റെ ദൗത്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇത് ഭൂമിയിലെ ഏകദേശം 14 ദിവസത്തിന് തുല്യമാണ്. ചന്ദ്രയാന്‍ -3 ഇറങ്ങിയ ദക്ഷിണധ്രുവത്തിന് സമീപം -200 ഡിഗ്രി സെല്‍ഷ്യസിനു താഴെയായി ചന്ദ്രനിലെ അത്യധികം തണുപ്പുള്ള രാത്രികാല താപനിലയെ നേരിടാന്‍ ഇലക്ട്രോണിക്‌സ് രൂപകല്‍പ്പന ചെയ്തിട്ടില്ല.
ചന്ദ്രനിലെ രാത്രിയെ അതിജീവിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ബഹിരാകാശ പേടകങ്ങള്‍ സാധാരണയായി ചില ഓണ്‍ബോര്‍ഡ് ഹീറ്റിങ് സംവിധാനം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ചന്ദ്രനില്‍ ഇറങ്ങുന്നതില്‍ പരാജയപ്പെട്ട റഷ്യയുടെ ലൂണ -25 ന് അത്തരമൊരു സംവിധാനം ഉണ്ടായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍-3 ക്ക് ഒരു ചാന്ദ്ര ദിനത്തിനപ്പുറം ആയുസ്സില്ല.
എന്നിരുന്നാലും, ചന്ദ്രയാന്‍ -3 ന്റെ പ്രധാന ശാസ്ത്ര ലക്ഷ്യങ്ങള്‍ അവസാനിച്ചതോടെ, ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഐഎസ്ആര്‍ഒ സാധ്യതകള്‍ തേടാന്‍ തീരുമാനിച്ചു. ഇതനുസരിച്ച്, സൂര്യാസ്തമയത്തേക്കാള്‍ അല്‍പ്പം മുമ്പേ എല്ലാ ഉപകരണങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തുകയും സ്ലീപ്പ് മോഡില്‍ ഇടുകയും ചെയ്തു, പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത ബാറ്ററികള്‍ രാത്രിയെ അതിജീവിക്കാന്‍ കഴിയുന്നത്ര ചൂട് ഉപകരണങ്ങള്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സൂര്യപ്രകാശം ലഭിച്ചാല്‍ ലാന്‍ഡറിനും റോവറിനും കുറഞ്ഞത് 14 ഭൗമദിനങ്ങളെങ്കിലും പ്രവര്‍ത്തിക്കാന്‍ കഴിയും, അങ്ങനെ ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് അയച്ചുകൊണ്ടിരുന്ന ശാസ്ത്രീയ വിവരങ്ങളും നിരീക്ഷണങ്ങളും സമ്പന്നമാക്കും. ചന്ദ്രയാന്‍-3 ഇതിനകം തന്നെ ചന്ദ്രന്റെ ഘടനയെയും പരിസ്ഥിതിയെയും കുറിച്ച് ചില പുതിയ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 'ചാസ്‌തെ '(ചന്ദ്രയുടെ ഉപരിതല തെര്‍മോഫിസിക്കല്‍ പരീക്ഷണം) ഉപകരണം ഉപയോഗിച്ച് ദക്ഷിണധ്രുവത്തിനടുത്തുള്ള ചന്ദ്രന്റെ മുകളിലെ മണ്ണിന്റെ ആദ്യ-തരം താപനില പ്രൊഫൈല്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ, മുന്‍ നിശ്ചയിക്കാത്ത ലാന്‍ഡറിന്റെ 'ഹോപ്പ് പരീക്ഷണം'( കിക്ക്-സ്റ്റാര്‍ട്ട്) നടത്തുകയും ചെയ്തു. എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രനില്‍ ഇറങ്ങിയ ലാന്‍ഡര്‍ വീണ്ടും ഉയര്‍ന്ന് പൊങ്ങി മറ്റൊരിടത്ത് ലാന്‍ഡ് ചെയ്തതായിരുന്നു പരീക്ഷണം. ലാന്‍ഡറിന്റെ 'കിക്ക്-സ്റ്റാര്‍ട്ട്' ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകള്‍ തിരികെ ഭൂമിയില്‍ എത്തിക്കുന്നതിലും മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ദൗത്യത്തിലും നിര്‍ണായകമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.