ചാറ്റ്ജിപിടി പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ടൂളുകളുടെ വരവോടെ സൈബര്‍ ആക്രമണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2023-ന്റെ ആദ്യ പാദത്തില് മാത്രം ആഗോളതലത്തില്‍ സൈബര്‍ ആക്രമണങ്ങളില്‍ ഏഴ് ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായത്. ചെക്ക് പോയിന്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഒരു സ്ഥാപനം 1,248 സൈബര്‍ ആക്രമണങ്ങള്‍ ഒരാഴ്ച നേരിടുന്നുണ്ടെന്നാണ് കണക്ക്. ചാറ്റ്ജിപിടി പോലുള്ള എഐ സംവിധാനങ്ങള്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്താന്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
2023 ജനുവരി മുത്‍ മാര്‍ച്ച് വരെ പ്രതിവാര സൈബര്‍ ആക്രമണങ്ങള്‍ 18 ശതമാനമായി ഉയര്‍ന്നു. 2022-ലെ ഇതെ കാലയളവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഉയര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. ശരാശരി ഒരു സ്ഥാപനം പ്രതിവാരം നേരിടുന്നത് 2,108 സൈബര്‍ ആക്രമണങ്ങളാണ്.
വിദ്യാഭ്യാസ, ഗവേഷണ മേഖലകളാണ് 2023-ന്റെ ആദ്യ പാദത്തില്‍ കൂടുതലും സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായത്. 2,507 സൈബര്‍ ആക്രമണങ്ങളാണ് പ്രതിവാരം സംഭവിക്കുന്നത്. പോയ വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് സര്‍ക്കാര്‍, സേന സംവിധാനങ്ങളാണ്. പ്രതിവാരം 1,725 സൈബര്‍ ആക്രമണങ്ങള്‍.
എന്നാല്‍ ആരോഗ്യ മേഖലയിലയേയും വിപണനമേഖലയിലും സൈബര്‍ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സൈബർ ആക്രമണങ്ങളുടെ വര്‍ധനവ് താരതമ്യപ്പെടുത്തുമ്പോൾ, ഏഷ്യാ പസഫിക് മേഖലയിലാണ് കൂടുതല്‍.