/indian-express-malayalam/media/media_files/uploads/2021/03/Co-WIN-1.jpg)
രാജ്യത്ത് കോവിഡ്-19 വാക്സിൻ വിതരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോൾ, മുതിർന്ന പൗരന്മാർക്കും (60 വയസ്സിന് മുകളിലുള്ളവർ) 45 വയസോ അതിൽ കൂടുതലോ പ്രായമുള്ള മറ്റു രോഗാവസ്ഥകളുള്ളവർക്കും വാക്സിനേഷൻ ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നതിനും വാക്സിൻ കേന്ദ്രത്തിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനും സഹായിക്കുന്ന ഒരു ഉപയോക്തൃ ഗൈഡ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ദേശീയ ആരോഗ്യ അതോറിറ്റിയുടെയും (എൻഎഎഎ) വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ കോവിൻ (CoWIN) വെബ്സൈറ്റ് വഴി വാക്സിനേഷന് വേണ്ടി അപേക്ഷിക്കാം. സ്വയം രജിസ്റ്റർ ചെയ്യുന്നതിന് www.cowin.gov.in എന്ന വെബ്സൈറ്റ് ഉപയോഗിക്കാം. കോവിൻ അപ്ലിക്കേഷൻ സംയോജിപ്പിച്ചിട്ടുള്ള ആരോഗ്യ സേതും അപ്ലിക്കേഷൻ ഉപയോഗിക്കാം. നേരത്തെ മൊബൈൽ ഫോണിൽ കോവിൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് രജിസ്ട്രർ ചെയ്യാനാവുമെന്നായിരുന്നു വിവരങ്ങൾ ലഭിച്ചിരുന്നതെങ്കിലും ആ ആപ്പ് വഴി രജിസ്ട്രർ ചെയ്യാൻ സാധിക്കില്ല എന്നാണ് പുതിയ വിവരം. പകരം ആരോഗ്യ സേതു ഉപയോഗിക്കണം.
മാർച്ച് ഒന്നിന് രാവിലെ 9 മണിക്കാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. എല്ലാ ദിവസവും വൈകുന്നേരം 3 മണി വരെ രജിസ്ട്രേഷൻ നടത്താം. വാക്സിനേഷൻ ലഭിക്കുന്നത് സമീപത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിലെ ലഭ്യത അനുസരിച്ചാണ്.
രജിസ്ട്രർ ചെയ്യുന്നത് എങ്ങനെ
- ആരോഗ്യ സേതു ആപ്പ് അല്ലെങ്കിൽ കോവിൻ (cowin.gov.in) വെബ്സൈറ്റ് തുറക്കുക.
നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ഒടിപി (വൺ ടൈം പാസ്‌വേഡ്) ക്ലിക്കുചെയ്യുക.
- നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകി വെരിഫൈ ബട്ടണിൽ ക്ലിക്കുചെയ്യുക.
- ആരോഗ്യ സേതു അപ്ലിക്കേഷനിൽ, കോവിൻ ടാബിലേക്ക് പോയി വാക്സിനേഷൻ ടാബിൽ ടാപ്പുചെയ്യുക. ഫോർവേഡ് ടാപ്പുചെയ്യുക.
- ഇപ്പോൾ, ഫോട്ടോ ഐഡി, നമ്പർ, നിങ്ങളുടെ മുഴുവൻ പേര് എന്നിവ നൽകേണ്ട ഒരു രജിസ്ട്രേഷൻ പേജ് ദൃശ്യമാകും. ലിംഗവും പ്രായവും ഇതിൽ നൽകേണ്ടതുണ്ട്. ഉദാഹരണത്തിന്, ഫോട്ടോ ഐഡി തെളിവായി നിങ്ങൾക്ക് ഒരു ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് തുടങ്ങിയവ ഉപയോഗിക്കാം.
- രജിസ്റ്റർ ചെയ്യുന്നത് ഒരു മുതിർന്ന പൗരനു വേണ്ടിയാണെങ്കിൽ, രജിസ്റ്റർ ബട്ടണിൽ ക്ലിക്കുചെയ്യുക. മറ്റു രോഗങ്ങളുള്ള ഒരു വ്യക്തിക്കു വേണ്ടിയാണെങ്കിൽ, “ Do you have any comorbidities (pre-existing medical conditions) (നിങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങൾ, നേരത്തേ നിലനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ)” എന്ന് ചോദിക്കുമ്പോൾ നിങ്ങൾ അതെ എന്നത് ക്ലിക്കുചെയ്യണം. 45 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള ആളുകൾ വാക്സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടതുണ്ട്. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു സ്ഥിരീകരണ സന്ദേശം അയയ്ക്കും.
- രജിസ്ട്രേഷൻ പ്രക്രിയയ്ക്ക് ശേഷം, സിസ്റ്റം അക്കൗണ്ട് വിശദാംശങ്ങൾ പ്രദർശിപ്പിക്കും. ഒരു വ്യക്തിക്ക് മുമ്പ് നൽകിയ മൊബൈൽ നമ്പറിലേക്ക് ലിങ്കുചെയ്ത നാല് പേരെ കൂടി ചേർക്കാൻ കഴിയും. നിങ്ങൾക്ക് ‘ആഡ് ബട്ടൺ’ ക്ലിക്കുചെയ്‌ത് മറ്റ് വ്യക്തികളുടെ വിശദാംശങ്ങളും നൽകി രജിസ്റ്റർ ചെയ്യാം.
- രജിസ്റ്റർ ചെയ്ത പേരുകളുടെ അക്കൗണ്ട് വിശദാംശങ്ങൾക്ക് മുന്നിൽ “ആക്ഷൻ” എന്ന ഒരു പട്ടിക കാണാനാവും. അതിന് ചുവടെ, ഒരു കലണ്ടർ ഐക്കൺ കാണാം. വാക്സിനേഷനുള്ള ദിവസവും സമയവും അവിടെ തിരഞ്ഞെടുക്കാനാവും.
- " ബുക്ക് അപ്പോയിന്റ്മെന്റ് ഫോർ വാക്സിനേഷൻ," എന്ന പേജിൽ മേൽവിലാസം സംബന്ധിച്ച വിശദാംശങ്ങൾ നൽകാം. ഈ വിശദാംശങ്ങളെല്ലാം നൽകിയുകഴിഞ്ഞാൽ, “സെർച്ച്” ബട്ടണിൽ ക്ലിക്കുചെയ്യുക.
- നിങ്ങളുടെ സ്ഥലം ആശ്രയിച്ച് വാക്സിനേഷൻ കേന്ദ്രങ്ങളുടെ ഒരു പട്ടിക ദൃശ്യമാകും. നിങ്ങൾക്ക് അവയിലൊന്ന് തിരഞ്ഞെടുക്കാം. അനുയോജ്യമായ സ്ഥലവും സമയവും തിരഞ്ഞെടുത്ത് നിങ്ങൾക്ക് വാക്സിനേഷനായി ബുക്ക് ചെയ്യാം.
- ബുക്കിംഗിന്റെ വിശദാംശങ്ങൾ കാണിക്കുന്ന ഒരു “അപ്പോയിന്റ്മെന്റ് വെരിഫിക്കേഷൻ” പേജ് തുടർന്ന് തുറന്നുവരും. വിവരങ്ങൾ ശരിയാണെങ്കിൽ “കൺഫോം” എന്നതിൽ ക്ലിക്കുചെയ്യുക അല്ലെങ്കിൽ ചില മാറ്റങ്ങൾ വരുത്തുന്നതിന് “ബാക്ക്” എന്ന ബട്ടൺ ക്ലിക്കുചെയ്യുക.
- അവസാനം, എല്ലാ വിശദാംശങ്ങളും കാണിക്കുന്ന ഒരു “അപ്പോയിന്റ്മെന്റ് സക്സസ്ഫുൾ” എന്ന് പേജ് ദൃശ്യമാകും. വാക്സിനേഷൻ വിശദാംശങ്ങളുടെ രേഖ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സംരക്ഷിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.