New Update
/indian-express-malayalam/media/media_files/uploads/2021/06/whatsapp-1200-2.jpg)
How to easily book vaccination slot on WhatsApp: വാക്സിന്‍ സ്ലോട്ട് ലഭിക്കുന്നതിനായി ഇനി മുതല്‍ കോവിന്‍ പോര്‍ട്ടലിനെ ആശ്രയിക്കേണ്ടതില്ല. നിങ്ങളൊരു വാട്സ്ആപ്പ് ഉപയോക്താവാണെങ്കില്‍ ഏറ്റവും അടുത്ത വാക്സിനേഷന്‍ സെന്ററില്‍ തന്നെ സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കും. ചെയ്യേണ്ടത് ഇത്ര മാത്രം, 9013151515 എന്ന വാട്സ്ആപ്പ് നമ്പരിലേക്ക് ‘Book Slot’ എന്ന് സന്ദേശം അയക്കുക.
വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍
Advertisment
- 9013151515 എന്ന വാട്സ്ആപ്പ് നമ്പര്‍ ഫോണില്‍ സേവ് ചെയ്യുക.
- “Book Slot” എന്ന് ടൈപ്പ് ചെയ്ത് 9013151515 നമ്പറിലേക്ക് സന്ദേശം അയക്കുക. തുടര്‍ന്ന് നിങ്ങളുടെ ഫോണിലേക്ക് ആറക്ക സംഖ്യ ഒടിപിയായി (one-time password) ലഭിക്കും. നിങ്ങള്‍ക്ക് ലഭിച്ച ഒടിപി വാട്സാപ്പ് നമ്പറിലേക്ക് അയക്കുക.
- ഒടിപി നൽകി കഴിഞ്ഞാൽ, കോവിൻ വെബ്‌സൈറ്റിൽ നിങ്ങളുടെ നമ്പറില്‍ റജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികളുടെ പേരുകൾ ലഭിക്കും (കൂടുതല്‍ പേരുകള്‍ ഒരു നമ്പറില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ 1,2,3 എന്ന ക്രമത്തിലായിരിക്കും).
- വാക്സിനേഷന്‍ സ്ലോട്ട് ആവശ്യമായ വ്യക്തിയുടെ നമ്പര്‍ ടൈപ്പ് ചെയ്ത് അയക്കുക. നിങ്ങളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും.
- ശേഷം, “Search by Pincode” എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി വേണൊ അല്ലെങ്കില്‍ പണം അടച്ചുള്ളത് വേണൊ എന്ന ചോദ്യം ലഭിക്കും. നിങ്ങളുടെ താത്പര്യം അനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്.
- നിങ്ങളുടെ പിന്‍കോഡ് നല്‍കുക. ശേഷം, ഏത് ദിവസം, ഏത് വാക്സിന്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ് (നിങ്ങള്‍ നല്‍കിയ പിന്‍കോഡില്‍ വാക്സിന്‍ ലഭ്യമല്ല എങ്കില്‍ സമീപമുള്ള മറ്റ് പ്രദേശങ്ങളുടെ പിന്‍കോഡ് ഉപയോഗിച്ച് വീണ്ടും ശ്രമിക്കാം).
/indian-express-malayalam/media/media_files/uploads/2021/08/WhatsApp-chatbot.jpg)
Also Read: WhatsApp: ഡിസ്സപ്പിയറിങ് മെസ്സേജ് ഫീച്ചറിൽ പുതിയ ഓപ്‌ഷൻ കൊണ്ടുവരാൻ ഒരുങ്ങി വാട്സ്ആപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.