Latest News
സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
ഇന്ന് ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഘോഷം
ഇസ്രയേലിന് പിന്തുണ, സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ: ജോ ബൈഡന്‍
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

കോവിഡ്-19: വ്യാജവാര്‍ത്തകളെ നേരിടാന്‍ വിക്കിപീഡിയയുടെ സ്വസ്ഥ

ലോകമെമ്പാടുമുള്ള ഡോക്ടര്‍മാരും വിദഗ്ധരും ഉള്‍പ്പെടുന്ന വിക്കി പ്രൊജക്റ്റ് മെഡിസിന്‍ എന്ന ഗ്രൂപ്പിന്റെ ഒരു ശാഖയാണ് സ്വസ്ഥ

ലോകമെമ്പാടും രാജ്യങ്ങളും കമ്പനികളും കൊറോണ വൈറസ് വ്യാപനം തടയാന്‍ അടച്ചിടലും വര്‍ക്ക് ഫ്രം ഹോമും നടപ്പിലാക്കി വരുന്നു. അതേ സമയം ഓരോ നിമിഷവും ഈ മഹാമാരിയെപ്പറ്റിയുള്ള പുതിയ അറിവുകളും വാര്‍ത്തകളും വരുന്നു. കൂടെ വ്യാജ വാര്‍ത്തകളുടെ പ്രളയവും.

ഇതുകാരണം വിശ്വസനീയമായ വാര്‍ത്താ സ്രോതസ്സുകള്‍ വേണ്ടത്ര ലഭിക്കാതെയാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൊറോണ വൈറസിനെപ്പറ്റിയുളള വിവരങ്ങള്‍ ഇംഗ്ലീഷിലും പത്തു ഇന്ത്യന്‍ ഭാഷകളിലും പ്രസിദ്ധീകരിക്കുവാന്‍ ശ്രമിക്കുന്ന വിക്കിപീഡിയ പ്രവര്‍ത്തകരുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ്.

Read Also: Explained: കൊറോണ വൈറസിന് വസ്ത്രങ്ങളില്‍ ജീവിക്കാന്‍ സാധിക്കുമോ?

നിഷ്പക്ഷവും വിശ്വസനീയവുമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് വിക്കിപീഡിയ ഒരു മാതൃക രൂപകല്പന ചെയ്തിട്ടുണ്ട്. ഇതിലൂടെ വിവിധ പശ്ചാത്തലങ്ങളിലും രാഷ്ട്രീയ ചിന്താഗതികളിലുമുള്ള വ്യക്തികള്‍ക്ക് വിക്കിപീഡിയയിലെ ലേഖനങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള അവസരം നല്‍കുന്നുണ്ട്. കലാ സാംസ്‌കാരിക മേഖല മുതല്‍ ഗൗരവമായ വിഷയങ്ങള്‍ വരെ കൈകാര്യം ചെയ്യുന്ന ആളുകളെ വിക്കി ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നുണ്ട്.

“കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നത് വലിയൊരു പ്രക്രിയ ആണ്,” വിക്കിപീഡിയയുടെ വോളന്റിയര്‍ എഡിറ്ററായ അഭിഷേക് സൂര്യവംശി പറയുന്നു.

Read Also: Explained: കോവിഡ്-19 ഭേദമായ വ്യക്തിയുടെ രക്തം ചികിത്സയ്ക്ക്‌; പ്രക്രിയ ഇങ്ങനെയാണ്‌

വിക്കിപീഡിയുടെ ‘സ്വസ്ഥ’ എന്ന പുതിയ പദ്ധതിയുടെ ഭാഗമാണ് സൂര്യവംശി. ‘സ്വസ്ഥ’ എന്നാല്‍ ആരോഗ്യം എന്നര്‍ത്ഥം. നിര്‍ണായകമായ ആരോഗ്യ വിവരങ്ങള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യമായി ലഭ്യമാക്കാന്‍ ‘സ്വസ്ഥ’യിലൂടെ ലക്ഷ്യമിടുന്നു. ഇതില്‍ ഇംഗ്ലീഷ് വിക്കിപീഡിയയുടെ കൊറോണ വൈറസിനെ പറ്റിയുള്ള ലേഖനം ഉള്‍പ്പെടും. ഫെബ്രുവരി  ആദ്യം മുതല്‍ പ്രതിദിനം ശരാശരി രണ്ടു ലക്ഷം ആളുകള്‍ ‘സ്വസ്ഥ’യുടെ പേജുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. ബംഗ്ലാ, ഭോജ്പുരി, ഹിന്ദി, കന്നഡ, അറബി, മലയാളം, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിലാണ് കോവിഡ് 19-മായി ബന്ധപ്പെട്ട വിവരങ്ങള്‍ വിക്കിപീഡിയ പ്രസിദ്ധീകരിക്കുന്നത്.

വിക്കിപീഡിയുടെ ‘സ്വസ്ഥ’യുടെ പേജിലേക്കുള്ള ആളുകളുടെ വന്‍തോതിലുള്ള സന്ദര്‍ശനം വ്യക്തമാക്കുന്നത് ഓണ്‍ലൈനില്‍ ഇന്ത്യന്‍ ഭാഷകളില്‍ ആരോഗ്യ വിവരങ്ങളുടെ ലഭ്യതയില്‍ കുറവുണ്ടെന്നാണ്. ആഗോള തലത്തില്‍ ആരോഗ്യ പ്രതിസന്ധികള്‍ വരുമ്പോള്‍ ജനം സ്വന്തം ഭാഷയില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരയും. ആ സാഹചര്യത്തില്‍ വിശ്വസനീയമായ വിവരങ്ങള്‍ ആവശ്യമായി വരുമ്പോള്‍ വിവരങ്ങളുടെ കുറവ് അടിയന്തര സ്വഭാവമുള്ളതാകുന്നു.

Read Also: Explained: കോവിഡ്-19 രോഗം ഭേദമായവരെ വീണ്ടും വൈറസ് ബാധിക്കാനുള്ള സാധ്യത എത്രത്തോളമുണ്ട്?

ഇന്ത്യയുടെ ദേശീയ ആരോഗ്യ അതോറിറ്റി, ആരോഗ്യമന്ത്രാലയം അമേരിക്കയിലെ ജോണ്‍സ്‌ ഹോപ്കിന്‍സ് സര്‍വകലാശാല, സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോകാരോഗ്യ സംഘടന എന്നിവയിലെ അന്താരാഷ്ട്ര മഹാമാരി നിയന്ത്രണ വിദഗ്ധരുമായി ‘സ്വസ്ഥ’ സഹകരിക്കുന്നു. കോവിഡ് 19 വ്യാപനം തുടരുന്നതിനാല്‍ അവര്‍ക്ക് പ്രാദേശിക സമൂഹങ്ങളില്‍ എത്തിച്ചേരാന്‍ പ്രാദേശിക പങ്കാളികളുടെ സഹായം ആവശ്യമാണെന്ന് സൂര്യവംശി പറയുന്നു.

ലോകമെമ്പാടുമുള്ള ഡോക്ടര്‍മാരും വിദഗ്ധരും ഉള്‍പ്പെടുന്ന ‘വിക്കി പ്രൊജക്റ്റ് മെഡിസിന്‍’ എന്ന ഗ്രൂപ്പിന്റെ ഒരു ശാഖയാണ് ‘സ്വസ്ഥ.’ വിവിധ ഭാഷകളിലായി ആരോഗ്യ 35,000 രംഗത്തെ ലേഖനങ്ങള്‍ ‘പ്രൊജക്റ്റ് മെഡിസിന്‍’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 150-ല്‍ അധികം എഡിറ്റര്‍മാരാണ് ഇവ എഡിറ്റ് ചെയ്യുന്നത്.

എബോള വൈറസിനെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്ക വര്‍ദ്ധിച്ച 2014-ല്‍ ‘പ്രൊജക്റ്റ് മെഡിസിനി’ലുള്ള സന്നദ്ധപ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ 50-ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു.

Read Also: Explained: കോവിഡ്-19 പ്രതിരോധ മരുന്നിനായി എത്ര കാലം കാത്തിരിക്കണം?

അതിനാല്‍ രോഗ ബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വൈറസിനെക്കുറിച്ച് നിഷ്പക്ഷവും വിശ്വസനീയവുമായ വിവരങ്ങള്‍ ലഭിച്ചു. ന്യൂയോര്‍ക്ക് ടൈംസ് എബോളയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി വിക്കിപീഡിയയെ വിശ്വസനീയമായ ഇന്റര്‍നെറ്റ് ഉറവിടങ്ങളിലൊന്നായി ചൂണ്ടിക്കാണിച്ചത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി.

കൊറോണ വൈറസിനെക്കുറിച്ച് ആഗോള വിദഗ്ദ്ധര്‍ എഴുതിയ ലേഖനങ്ങളെ ‘സ്വസ്ഥ’യിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യും. കൊറോണ വൈറസിനെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനങ്ങള്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. 2020 ജനുവരി മുതല്‍ ഇംഗ്ലീഷ് വിക്കിപീഡിയില്‍ കൊറോണയെ കുറിച്ചുള്ള ലേഖനം 20 ദശലക്ഷത്തിലധികം പേര്‍ വായിച്ചു കഴിഞ്ഞു. ഇതിലൂടെ കൊറോണയെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. അതേസമയം തന്നെ സ്വസ്ഥയുടെ സന്നദ്ധപ്രവര്‍ത്തകര്‍ വിക്കിഡാറ്റ പോലുള്ള അറിയപ്പെടാത്ത പ്രോജക്ടുകളും അപ്ഡേറ്റു ചെയ്യുന്നുണ്ട്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Covid 19 swastha wikipedia fight against fake information

Next Story
കൊച്ചിന് കളിക്കാൻ കടുവയെ വാങ്ങി കൊടുക്കണോ; ഒരൊറ്റ ക്ലിക്കിൽ ഗൂഗിൾ സഹായിക്കുംgoogle 3D animals
The moderation of comments is automated and not cleared manually by malayalam.indianexpress.com