scorecardresearch

കൊറോണക്കാലത്തെ ഏകാന്തജീവിതം പ്രയോജനപ്പെടുത്താനുള്ള മൊബൈല്‍ ആപ്പുകള്‍

സമ്മര്‍ദ്ദം ലഘൂകരിക്കാനും ജീവിതം ആനന്ദകരമാക്കാനുമുള്ള മൊബൈല്‍ ആപ്പുകള്‍

സമ്മര്‍ദ്ദം ലഘൂകരിക്കാനും ജീവിതം ആനന്ദകരമാക്കാനുമുള്ള മൊബൈല്‍ ആപ്പുകള്‍

author-image
WebDesk
New Update
കൊറോണക്കാലത്തെ ഏകാന്തജീവിതം പ്രയോജനപ്പെടുത്താനുള്ള മൊബൈല്‍ ആപ്പുകള്‍

യാത്രയില്ല, മാളില്ല, തിയേറ്ററുകളില്ല, ചങ്ങാതിമാരെ കാണാന്‍ പറ്റുന്നില്ല. കൊറോണക്കാലത്ത് സാമൂഹിക ജീവിതത്തിനുമേല്‍ സര്‍ക്കാരുകള്‍ പിടിമുറുക്കുമ്പോള്‍ മനുഷ്യരെല്ലാം വീടുകളില്‍ അടച്ചിരിപ്പായി. വീട്ടില്‍ ഇരുന്ന് പണിയെടുക്കാന്‍ മുതലാളിയും പറഞ്ഞതോടെ സാമൂഹിക ജീവിയായ മനുഷ്യന്‍ വീട്ടുജീവിയായി മാറി.

Advertisment

ഏകാന്തതയെ സ്വയം വരിക്കാന്‍ ആര്‍ക്കും ഇഷ്ടമില്ല. എങ്കിലും, കൊറോണ വൈറസിന്റെ വ്യാപനത്തിനു തടയിടാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതിനാല്‍ ജനം വീട്ടിനുള്ളില്‍ ഇരിക്കുന്നു.

അനാവശ്യമായ സമ്മര്‍ദവും ഭീതിയും സൃഷ്ടിക്കുന്നതിനുപകരം, ജീവിതത്തില്‍ പ്രത്യാശയും പ്രതീക്ഷയും പുലര്‍ത്തുന്നതിനൊപ്പം ഭീതിയുണര്‍ത്തുന്ന കാര്യങ്ങളില്‍ നിന്നും ശ്രദ്ധ മാറ്റുകയും വേണം. ഇപ്പോള്‍, കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ ധാരാളം സമയം ലഭിക്കുന്നു. കൂടാതെ ധ്യാനത്തിനും സംഗീതം ശ്രവിക്കാനും പുസ്തകങ്ങള്‍ വായിക്കാനും സിനിമ കാണാനും സമയമുണ്ട്.

സമ്മര്‍ദ്ദം ലഘൂകരിക്കാനും ജീവിതം ആനന്ദകരമാക്കാനുമുള്ള കുറച്ച് മൊബൈല്‍ ആപ്പുകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുത്തിരിക്കുന്നു. ഇവയെല്ലാം ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കും.

Advertisment

ഹെഡ് സ്‌പേസ്

ജനപ്രിയ ധ്യാന ആപ്പാണ് ഹെഡ് സ്‌പേസ്. ശ്രദ്ധയുടേയും ധ്യാനത്തിന്റേയും അടിസ്ഥാനങ്ങള്‍ പഠിക്കാന്‍ ഈ ആപ്പ് നിങ്ങളെ സഹായിക്കും.

സമ്മര്‍ദ്ദവും ആകാംക്ഷയും കുറയ്ക്കാനും ഉറങ്ങാനും ആരോഗ്യത്തിനും വ്യക്തിപരമായ വളര്‍ച്ചയ്ക്കും സഹായിക്കുന്ന ധാരാളം സെഷനുകള്‍ ഈ ആപ്പിലുണ്ട്. ടേക് 10 പേരില്‍ സൗജന്യ അടിസ്ഥാന കോഴ്‌സ് ഈ ആപ്പിലുണ്ട്. ഏഴ് ദിവസത്തെ ട്രയല്‍ ഉണ്ട്. ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ നല്‍കേണ്ടത് 159 രൂപയാണ്. ഒരു വര്‍ഷത്തേക്ക് 899 രൂപയ്ക്ക് ഉപയോഗിക്കാം. 14 ദിവസത്തെ ട്രയല്‍ വാര്‍ഷിക രജിസ്‌ട്രേഷനില്‍ ലഭിക്കും.

ഡൗണ്‍ ഡോഗ്

വീട്ടില്‍ യോഗ പരിശീലിക്കുന്നതിനുവേണ്ടിയുള്ള ഒര ജനപ്രിയ ആപ്പാണ് ഡൗണ്‍ ഡോഗ്. വര്‍ക്കൗട്ടിന്റെ വേഗതയും ബുദ്ധിമുട്ടും അനുസരിച്ച് പുതിയ രീതികള്‍ ഈ ആപ്പ് സൃഷ്ടിക്കുന്നുണ്ട്. മൂന്ന് ലക്ഷത്തോളം വ്യത്യസ്ത രീതികളുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള മേഖലയിലുള്ള സെഷന്‍സ് തെരഞ്ഞെടുക്കാം. ആപ്പ് സൗജന്യമാണെങ്കിലും വില കൊടുത്ത് ഉപയോഗിക്കാവുന്ന വെര്‍ഷനില്‍ കൂടുതല്‍ വിവരങ്ങളും പ്രത്യേകതകളുമുണ്ട്. ഇപ്പോള്‍ കൊറോണവൈറസ് ബാധ കാരണം ഏപ്രില്‍ 1 വരെ പൂര്‍ണമായും സൗജന്യമാണ്.

ആമസോണ്‍ ഓഡിബിള്‍

ഓഡിയോബുക്കുകള്‍ക്കുള്ള ഏറ്റവും മികച്ചയിടമാണ് ആമസോണ്‍ ഓഡിബിള്‍. പ്രശസ്ത എഴുത്തുകാരുടെ ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ ഇതിലുണ്ട്. ഓഡിബിള്‍ നിങ്ങളെ തളച്ചിടുമെന്നകാര്യത്തില്‍ സംശയം വേണ്ട. ഓഡിയോബുക്കുകള്‍ വില കൂടിയതാണ്. 90 ദിവസത്തെ സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ട്. ഇക്കാലയളവില്‍ മൂന്ന് പുസ്തകങ്ങള്‍ സൗജന്യമായി കേള്‍ക്കാം. ട്രയല്‍ കാലം അവസാനിച്ചാല്‍ താല്‍പര്യമുള്ളവര്‍ക്ക് മാസം 199 രൂപ കൊടുത്ത് ഉപയോഗിക്കാം.

ആമസോണ്‍ കിന്‍ഡില്‍

നിങ്ങളൊരു വായനാ ഭ്രാന്തന്‍ ആണെങ്കിലും അല്ലെങ്കിലും നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഒരു കിന്‍ഡില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. സ്മാര്‍ട്ട് ഫോണില്‍ പുസ്തകങ്ങള്‍ വായിക്കുന്നതിന് പറ്റയി ആപ്പാണ് കിന്‍ഡില്‍. നിങ്ങളൊരു കില്‍ഡില്‍ ഇബുക്ക് റീഡര്‍ ഉടമയാണെങ്കില്‍ മൊബൈലില്‍ ആപ്പ് ലഭിക്കും. ലക്ഷക്കണക്കിന് സൗജന്യവും വില കൊടുത്ത് വാങ്ങാവുന്നതുമായ പുസ്തകങ്ങള്‍ അതിലുണ്ട്. മറ്റൊരു കാര്യം ഓര്‍ക്കുക, അച്ചടിച്ച പുസ്തകത്തേക്കാള്‍ വില കുറവാണ് ഇബുക്കുകള്‍ക്ക്.

സിങ്

പാട്ടു പാടാനുള്ള ഒരു സോഷ്യല്‍ ആപ്പാണ് സിങ്. ഒരു പ്രമുഖ കരോക്കെ ആപ്പാണിത്. ഗായകര്‍ക്ക് എളുപ്പത്തില്‍ സോളോ, ഡ്യുവെറ്റ്, സംഘ ഗാന രീതികള്‍ സൃഷ്ടിക്കാം. ലൈവ്ജാമിലൂടെ സുഹൃത്തുക്കളുമായി തത്സമയം പാടാനും സാധിക്കും. ഈ ആപ്പില്‍ ധാരാളം ബോളിവുഡ്, അന്താരാഷ്ട്ര, തമിഴ്, മലയാളം പാട്ടുകള്‍ ഉണ്ട്.

ആപ്പില്‍ മ്യൂസിക്

അന്താരാഷ്ട്ര ഹിറ്റുകളും പ്രാദേശിക സംഗീതവും ഒരു മൊബൈല്‍ ഉപകരണത്തില്‍ ലഭിക്കുന്നതിനുള്ള ആപ്പാണ് ആപ്പിള്‍ മ്യൂസിക്. ആപ്പ് മികച്ച രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. അന്താരാഷ്ട മ്യൂസിക് കാറ്റലോഗുകളും ഡോക്യുമെന്ററികളും ഈ ആപ്പിലുണ്ട്. 50 മില്ല്യണ്‍ പാട്ടുകളാണുള്ളത്. ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷന് 99 രൂപയാണ് വില.

നെറ്റ് ഫ്‌ളിക്‌സ്

നെറ്റ് ഫ്‌ളിക്‌സിനോട് മത്സരിക്കാന്‍ മറ്റൊരു വീഡിയോ സ്ട്രീമിങ് ആപ്പില്ല. ആള്‍ട്ടര്‍നെറ്റ് കാര്‍ബണ്‍, സ്‌ടെയ്ഞ്ചര്‍ തിങ്‌സ്, ദ ക്രൗണ്‍, ബ്ലാക്ക് മിറര്‍ പോലെയുള്ള അനവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഷോകള്‍ ഇതിലുണ്ട്.

ധാരാളം ബോളിവുഡ് സിനിമകളും പ്രാദേശിക സിനിമകളും ഇതിലുണ്ട്. 199 രൂപയാണ് മാസ ചാര്‍ജ്. മറ്റൊരു വീഡിയോ സ്ട്രീമിങ് ആപ്പാണ് ആമസോണ്‍ പ്രൈം വീഡിയോ.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: