കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ആളുകൾ വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ലോകമെങ്ങും മൊബൈൽ ഫോൺ ഗെയിം ഉപയോഗം കൂടുന്നു. പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നതിന്റെ മടുപ്പകറ്റാൻ ഗെയിമുകളെയും വീഡിയോ സ്ട്രീമിങ്ങ് സേവനങ്ങളെയുമാണ് ഉപഭോക്താക്കൾ ആശ്രയിക്കുന്നത്. ഇ ലേണിങ് സേവനങ്ങൾ വഴി പുതിയ കാര്യങ്ങൾ പഠിക്കാനും ആളുകൾ താൽപ്പര്യപ്പെടുന്നുണ്ട്.
Also Read: കൊറോണക്കാലത്തെ ഏകാന്തജീവിതം പ്രയോജനപ്പെടുത്താനുള്ള മൊബൈല്‍ ആപ്പുകള്‍
ഒരുമാസത്തിനിടെ ഓൺലൈൻ ഗെയിമുകൾക്കായുള്ള ആവശ്യം കുത്തനെ വർധിച്ചതായാണു വിവര വിശകലന സ്ഥാപനമായ സെൻസർ ടവറിന്റെ പഠനഫലങ്ങൾ വ്യക്തമാക്കുന്നത്. ഗെയിം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 39 ശതമാനം വർധനവാണു ആഗോളതലത്തിൽ ഫെബ്രുവരിയിൽ മാത്രമുണ്ടായതെന്നു പഠനം പറയുന്നു. ഇതിൽ ഭൂരിപക്ഷവും ചൈനയിൽ നിന്നുള്ളവരാണ്.
ലോകത്താകമാനം ഡൗൺലോഡ് ചെയ്ത ഗെയിമുകളുടെ എണ്ണം 400 കോടി കവിഞ്ഞതായും പഠനത്തിൽ പറയുന്നു. ഏഷ്യയിൽ 46 ശതമാനം ഗെയിം ഉപഭോഗം വർധിച്ചു. ഫെബ്രുവരിയിൽ ചൈനയിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നുള്ള ഗെയിം ഡൗൺലോഡ് 62 ശതമാനം വർധിച്ചു.
Also Read: വീട്ടിലിരുന്നാണോ ജോലി, ഇന്റർനെറ്റ് സ്‌പീഡ് കുറവാണോ? ഈ ബ്രോഡ്ബാൻഡ് പ്ലാനുകൾ നോക്കൂ
പസിൽ ഗെയിമുകൾ, പബ് ജിക്ക് സമാനമായ ‘ഗെയിം ഓഫ് പീസ്’, ഓൺലൈൻ ബാറ്റിൽ ഗെയിമായ ‘ഹോണർ ഓഫ് കിങ്സ്’ എന്നിവയ്ക്കാണ് ചൈനയിൽ ആവശ്യക്കാർ കൂടുതലെന്ന് മൊബൈൽ ആപ്പുകളെക്കുറിച്ച് പഠനം നടത്തുന്ന സ്ഥാപനമായ ആപ്പ് ആനീ അറിയിച്ചു.