/indian-express-malayalam/media/media_files/uploads/2020/06/coconics-laptop.jpg)
കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് 'കൊക്കോണിക്സ്' ഓണ്‍ലൈന്‍ വിപണനപോര്‍ട്ടലായ ആമസോണില്‍ ലഭ്യമാക്കി. ഉടന്‍ തന്നെ ഇവ പൊതുവിപണിയിലും ലഭ്യമാകുമെന്ന് മന്ത്രി ഇ.പി.ജയരാജൻ അറിയിച്ചു. 29,000 മുതല്‍ 39,000 വരെ വിലയുള്ള മൂന്ന് വ്യത്യസ്ത മോഡലുകളാണ് ആമസോണില്‍ എത്തിച്ചിരിക്കുന്നത്. ആകെ എട്ട് മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, കേരളാ സ്റ്റേറ്റ് വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി), ഇലക്ട്രോണിക് ഉല്‍പ്പാദനരംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, സ്റ്റാര്‍ട്ടപ്പായ ആക്സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമാണ് കൊക്കോണിക്സ്.
Read Also: പുതിയ ലാപ്ടോപ് വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്ടോപ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണിത്. കെല്‍ട്രോണിന്റെ തിരുവനന്തപുരം മണ്‍വിളയിലുള്ള കെട്ടിടത്തിലാണ് കൊക്കോണിക്സിന്റെ നിര്‍മ്മാണം. പ്രതിവര്‍ഷം രണ്ടര ലക്ഷം ലാപ്ടോപ് നിര്‍മിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഇതിനകം കൊക്കോണിക്സ് ലാപ്ടോപ് കൈമാറി. പഴയ ലാപ്‌ടോപ്പുകള്‍ തിരിച്ചുവാങ്ങി സംസ്‌കരിക്കുന്ന ഇ-വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും കൊക്കോണിക്സ് ഒരുക്കുന്നുണ്ട്.
കോക്കോണിക്‌സ് എനാബ്ളര്‍ സി1314 ആണ് ആമസോണിലുള്ള ഒരു മോഡല്‍. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഈ ലാപ്‌ടോപ്പിന് 8 ജിബി റാമും 1 ടിബി ഹാര്‍ഡ് ഡിസ്‌കും കരുത്തു പകരുന്നു. ഇന്റല്‍ ഡ്യുവല്‍ കോര്‍ ഐ3 ആണ് പ്രൊസസര്‍. 29250 രൂപയാണ് വില. കോക്കോണിക്‌സ് എനാബ്ളര്‍ സി1314 ഡബ്ല്യു ആണ് മറ്റൊരു മോഡല്‍. എനാബ്ളര്‍ സി1314ല്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഈ മോഡലിനുണ്ട്. ഇത് പ്രവര്‍ത്തിക്കുന്നത് വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ്. ഡെഡിക്കേറ്റഡ് ഗ്രാഫിക്‌സ് കാര്‍ഡ് ഉള്‍പ്പെടുത്തിയ മോഡലാണ് ഇത്. 35680 രൂപയാണ് വില.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.