/indian-express-malayalam/media/media_files/uploads/2021/06/Chrome-1.jpg)
ഗൂഗിളിന്റെ പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ക്രോം 91 (Chrome 91) അപ്ഡേറ്റിൽ പുതിയ 'സേഫ് ബ്രൗസിംങ്' (Google Safe Browsing) സവിശേഷതയും വരുന്നു. പുതിയ അപ്ഡേറ്റ് പ്രകാരം ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മികച്ച ഗൂഗിൾ എക്സറ്റന്ഷനുകൾ തിരഞ്ഞെടുക്കാനും മറ്റു വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡുകൾ നടത്തുമ്പോൾ വൈറസുകളിൽ നിന്നും കൂടുതൽ സുരക്ഷയും ഉറപ്പു തരുന്നു.
ഇപ്പോൾ നിങ്ങൾ ഒരു സുരക്ഷിതമല്ലാത്ത എക്സ്റ്റൻഷൻ ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ ക്രോം നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് നൽകും. ഒരു ബോക്സിലായിരിക്കും മുന്നറിയിപ്പ് പ്രത്യക്ഷപ്പെടുക. ഗൂഗിളിലെ പുതിയ 'സേഫ് ബ്രൗസിങ്' ഓൺ ചെയ്യുകയാണെങ്കിൽ ക്രോം വഴി നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന എല്ലാ ഫയലുകളിലും വൈറസ് ഉണ്ടോയെന്ന് ഗൂഗിൾ പരിശോധിക്കും. വൈറസ് ഉണ്ടെങ്കിൽ അലർട്ട് നൽകുകയും ചെയ്യും.
ഈ പുതിയ ഫീച്ചർ അടുത്ത അപ്ഡേറ്റിൽ മാത്രമാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. അതുവരെ നിലവിലുള്ള 'സേഫ് ബ്രൗസിങ്' ഉപയോഗിക്കാവുന്നതാണ്. നിലവിലുള്ള സേഫ് ബ്രൗസിങ്ങിന് വൈറസുകൾ കേറാൻ സാധ്യതയുണ്ടെങ്കിൽ നേരത്തെ മുന്നറിയിപ്പ് നല്കാൻ കഴിയുന്നതാണ്.
മറ്റു ഗൂഗിൾ ആപ്പുകളിൽ പ്രവേശിക്കുമ്പോൾ സുരക്ഷ വർധിപ്പിക്കാൻ വെബ് ബ്രൗസറുകൾ ഉപയോഗിക്കാമെന്നാണ് ഗൂഗിൾ പറയുന്നത്. ഇപ്പോഴത്തെ സേഫ് ബ്രോസിങ്ങിന് പാസ്സ്‌വേർഡുകൾ ഡാറ്റ ബ്രീച്ചിന് വിധേയമായാൽ പോലും അറിയിപ്പ് നല്കാൻ കഴിയുന്നതാണ്.
വെബ്സൈറ്റ് യുആർഎല്ലുകൾ സേഫ് ബ്രൗസിങ്ങിലേക്ക് നൽകി അവയെ പരിശോധിക്കാൻ സാധിക്കും. കൂടാതെ ചെറിയ പേജ് സാമ്പിളുകളും, ഡൗൺലോഡുകളും, എക്സ്റ്റൻഷൻ ആക്ടിവിറ്റികളും, സിസ്റ്റം വിവരങ്ങളും അയച്ച് പുതിയ വെല്ലുവിളികൾ തിരിച്ചറിയാൻ സഹായിക്കും. ഗൂഗിൾ പറയുന്നതനുസരിച്ച്, ഈ ഡാറ്റകൾ താത്കാലികമായി നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും മറ്റു ഗൂഗിൾ അപ്പുകളിൽ സംഭവിക്കാവുന്ന സുരക്ഷാ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
Read Also: ക്ലബ്ഹൗസിൽ എങ്ങനെ ക്ലബ് തുടങ്ങാം? അറിയാം
"ഇതിന്റെ ആദ്യ ലോഞ്ച് മുതൽ തന്നെ ഒരേ സമയം യൂആർഎലുകൾ പരിശോധിക്കാവുന്ന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മെഷീൻ ലേർണിംഗ് വഴി സംഭവിച്ചിട്ട് അറിയാതെ പോയ പഴയ ആക്രമങ്ങളെക്കുറിച്ച് അറിയിപ്പ് നൽകുന്ന സംവിധാനം മെച്ചപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. അതിന്റെ ഫലമായി സാധാരണ ഉപയോക്താക്കളെക്കാൾ സേഫ് ബ്രൗസിങ് ഉപയോഗിക്കുന്നവരിൽ 35 ശതമാനം കുറവ് ഉപയോക്താക്കളാണ് ഫിഷിങ് പോലുള്ള സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നത്" ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
സേഫ് ബ്രൗസിങ് ഓൺ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഗൂഗിൾ ക്രോമിലെ സെറ്റിങ്‌സിൽ (Settings) കയറി, പ്രൈവസി ആൻഡ് സെക്യൂരിറ്റി (Privacy & Security) യിൽ നിന്ന് സെക്യൂരിറ്റി തിരഞ്ഞെടുത്ത് അതിലെ എൻഹാൻസ്ഡ് പ്രൊട്ടക്ഷൻ (Enhanced protection) എന്നതിൽ നിന്ന് സേഫ് ബ്രൗസിങ് (Safe browsing) തിരഞ്ഞെടുക്കാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us