scorecardresearch

കാത്തിരുന്ന സുരക്ഷ ഫീച്ചർ ഒടുവിൽ ഗൂഗിൽ ക്രോമിലും

സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്ന സൈറ്റുകളിൽ നിന്ന് സുരക്ഷയൊരുക്കുന്ന പുതിയ ഫീച്ചറാണ് ഗൂഗിൾ പുറത്തിറക്കുന്നത്

സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്ന സൈറ്റുകളിൽ നിന്ന് സുരക്ഷയൊരുക്കുന്ന പുതിയ ഫീച്ചറാണ് ഗൂഗിൾ പുറത്തിറക്കുന്നത്

author-image
Tech Desk
New Update
Chrome new

ആൻഡ്രോയിഡ് ഫോണുകളിൽ, ആപ്പ് പെർമിഷൻ നൽകുന്നതിനു സമാനമായാണ് ക്രോമിലെ പെർമിഷൻ ഫീച്ചർ പ്രവർത്തിക്കുന്നത്

ആൻഡ്രോയിഡ് ഫോണുകളിൽ പുത്തൻ സുരക്ഷാ ഫീച്ചറുമായി ഗൂഗിൾ. ക്രോം ബ്രൗസറുകളിലാണ് പെർമിഷൻ നൽകുന്നതിനെ കൂടുതൽ സുരക്ഷിതമാക്കുന്ന ഫീച്ചർ പുറത്തിറക്കുന്നത്. നിലവിൽ ക്രോം ഉപയോക്താക്കൾക്ക് ആപ്പിൽ എന്തെങ്കിലും പെർമിഷൻ നൽകുന്നതിനായി 'അലോ' എന്ന ഒറ്റ ഓപ്ഷൻ മാത്രമാണ് ലഭ്യമാകുന്നത്. ഇതിനൊപ്പം 'വൺ ടൈം' പെർമിഷൻ ഫീച്ചറാണ് കമ്പനി പുതിയതായി പുറത്തിറക്കുന്നത്.

Advertisment

ഈ പുതിയ ഓപ്‌ഷൻ ഉപയോക്താക്കൾക്ക് അവരുടെ ഉപകരണത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന സൈറ്റുകൾക്ക് കൂടുതൽ നിയന്ത്രണം നൽകും. നിലവിൽ, ഒരു വെബ്‌സൈറ്റ് നിങ്ങളുടെ ലൊക്കേഷൻ, ക്യാമറ അല്ലെങ്കിൽ മൈക്രോഫോൺ പോലുള്ള ഫീച്ചറുകളിലേക്ക് ആക്‌സസ് അഭ്യർത്ഥിക്കുമ്പോൾ, നിങ്ങൾ എല്ലായ്‌പ്പോഴും ആക്‌സസ് അനുവദിക്കുകയോ പൂർണ്ണമായും തടയുകയോ ചെയ്യേണ്ടതുണ്ട്. പുതിയ വൺ ടൈം അനുമതി മൂന്നാമത് ഒരു ഓപ്‌ഷനായി ദൃശ്യമാകും. ഇത് ആ സമയത്തെ ബ്രൗസിംഗിനു മാത്രമാണ് അനുമതി നൽകുകയുള്ളു.

ആൻഡ്രോയിഡ് ഫോണുകളിൽ, ആപ്പ് പെർമിഷൻ നൽകുന്നതിനു സമാനമായാണ് ക്രോമിലെ പെർമിഷൻ ഫീച്ചർ പ്രവർത്തിക്കുന്നത്. മറ്റ് ക്രോം അധിഷ്‌ഠിത ബ്രൗസറുകളിലും സമാന ഫീച്ചർ ഭാവിയിൽ പ്രതീക്ഷിക്കാം.

ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ തുടങ്ങിയ സേവനങ്ങൾ പശ്ചാത്തലത്തിൽ ഉപയോഗിക്കുന്ന ആപ്പുകളെ, കണ്ടെത്തുകയും ഉപയോക്താവിനെ അറിയിക്കുകയും ചെയ്യുന്ന ഫീച്ചറുകൾ അടുത്തിടെ ആൻഡ്രോയിഡ് പുതിയ പതിപ്പുകളിൽ കൊണ്ടുവന്നിരുന്നു. എന്നിരുന്നാലും, പുതിയ വൺ ടൈം പെർമ്മിഷൻ ഫീച്ചർ മറ്റൊരു അധിക സുരക്ഷാ കവചമാകും.

Advertisment

വൺ ടൈം പെർമിഷൻ ഫീച്ചർ ഇപ്പോഴും പരീക്ഷണത്തിലായതിനാൽ, അവ നിലവിൽ ക്രോം കാനറി പതിപ്പ് 122-ൽ ഒരു ഫ്ലാഗിന് പിന്നിൽ ഹൈഡു ചെയ്തിരിക്കുകയാണ്. ഫീച്ചർ ഇതുവരെ പൂർണ്ണമായും പ്രവർത്തനക്ഷമമായിട്ടില്ല. ഇത് പ്രവർത്തനക്ഷമമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് കാനറിയിലെ chrome://flags/#one-time-permission എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.

Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: