മാതാവിന്റെ ഐഫോണ്‍ രണ്ട് വയസുകാരന്‍ 47 വര്‍ഷത്തേക്ക് ലോക്ക് ചെയ്തു. തെറ്റായ പാസ്‍വേര്‍ഡ് നിരവധി തവണ അടിച്ചാണ് കുട്ടി മാതാവിന്റെ ഐഫോണ്‍ ലോക്ക് ചെയ്തത്. ചൈനയിലെ ഷാംഗായിലാണ് സംഭവം നടന്നത്. ലൂ എന്ന യുവതിയുടെ ഫോണ്‍ 250 ലക്ഷം മിനുട്ടിനേക്കാണ് കുട്ടി ലോക്ക് ചെയ്തത്. പാസ്‍വേര്‍ഡ് ചോദിച്ചപ്പോള്‍ നിരവധി തവണ തെറ്റായ പാസ്‍വേര്‍ഡ് അടിക്കുകയായിരുന്നു.

ഓരോ തവണ തെറ്റായ പാസ്‍വേര്‍ഡ് നല്‍കുമ്പോഴും ഫോണ്‍ ഒരു നിശ്ചിത സമയത്തേക്ക് ലോക്ക് ആവുകയായിരുന്നു. ഇത്തരത്തില്‍ നിരവധി തവണ തെറ്റായ നിര്‍ദേശം കൊടുത്തതോടെ ഫോണ്‍ 47 വര്‍ഷത്തേക്ക് ലോക്ക് ആവുകയായിരുന്നെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്ന് യുവതി ഫോണ്‍ ഷാംഗായിലെ ആപ്പിള്‍ സ്റ്റോറില്‍ ഏല്‍പ്പിച്ചു. എന്നാല്‍ അണ്‍ലോക്ക് ആവാന്‍ ഒന്നുകില്‍ 47 വര്‍ഷം കാത്തിരിക്കുക, അല്ലെങ്കില്‍ ഫോണിലെ ഫയലുകള്‍ മുഴുവന്‍ ഫോര്‍മാറ്റ് ചെയ്ത് കളഞ്ഞ് അണ്‍ലോക്ക് ചെയ്യാം എന്നാണ് ലൂവിന് നിര്‍ദേശം ലഭിച്ചത്. തുടര്‍ന്ന് യാതൊന്നും ആലോചിക്കാതെ യുവതി ഫയലുകള്‍ ഫോര്‍മാറ്റ് ചെയ്ത് ഫോണ്‍ അണ്‍ലോക്ക് ചെയ്തു.

ഇത്തരത്തില്‍ തെറ്റായ പാസ്‍വേര്‍ഡ് നല്‍കുന്നതിലൂടെ ഫോണ്‍ 80 വര്‍ഷത്തോളം അണ്‍ലോക്ക് ആവാറുളള കേസുകളും ഉണ്ടാവാറുണ്ടെന്ന് ആപ്പിള്‍ സ്റ്റോറുടമ പറഞ്ഞു. ജനുവരിയില്‍ വിദ്യാഭ്യാസ സംബന്ധമായ വീഡിയോ കാണാനാണ് യുവതി കുട്ടിക്ക് ഫോണ്‍ നല്‍കിയത്. രണ്ട് മാസം ഫോണ്‍ അണ്‍ലോക്ക് ആവാന്‍ കാത്തിരുന്നെങ്കിലും ശരിയായില്ലെന്ന് യുവതി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ