/indian-express-malayalam/media/media_files/uploads/2023/08/moon.jpg)
ചന്ദ്രോപരിതലത്തോട് അടുത്ത് ചന്ദ്രയാന്‍; നാലം ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ വിജയകരം| ഫൊട്ടോ; ചന്ദ്രയാന്‍-3 ട്വിറ്റര്‍
ബഹിരാകാശ പേടകമായ ചന്ദ്രയാന്‍ -3 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങള്‍ പങ്കിട്ട് ഐഎസ്ആര്‍ഒ. പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന സമയത്ത് പകര്‍ത്തിയ ദൃശ്യങ്ങളാണിത്. ചന്ദ്രയാന്‍ -3 പകര്‍ത്തിയ ചിത്രങ്ങളുടെ പരമ്പര വിവിധ കോണുകളില്‍ നിന്ന് ചന്ദ്രന്റെ ഉപരിതലം കാണിച്ചു.
ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍, ഓഗസ്റ്റ് 5 ന് ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സെര്‍ഷന്‍ സമയത്ത് പേടകം ചന്ദ്രന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കാണാം. ഐഎസ്ആര്‍ഒയുടെ വെബ്സൈറ്റ് അനുസരിച്ച്, പേടകം നിലവില്‍ ചന്ദ്രന്റെ 170 കിലോമീറ്റര്‍ x 4313 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണ്.
ജൂലൈ 14 ന് വിക്ഷേപിച്ചതിനുശേഷം നിരവധി ഭൗമ ഭ്രമണപഥങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ചന്ദ്രയാന്‍-3 ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ച് ഒരു ട്രാന്‍സ്ലൂണാര്‍ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചു. ഇന്നലെയാണ് ബഹിരാകാശ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.
Chandrayaan-3 Mission:
— ISRO (@isro) July 25, 2023
The orbit-raising maneuver (Earth-bound perigee firing) is performed successfully from ISTRAC/ISRO, Bengaluru.
The spacecraft is expected to attain an orbit of 127609 km x 236 km. The achieved orbit will be confirmed after the observations.
The next… pic.twitter.com/LYb4XBMaU3
ബഹിരാകാശ പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു. എഞ്ചിനുകളുടെ റിട്രോഫിറ്റിംഗ് അതിനെ ചന്ദ്രോപരിതലത്തോട് അടുപ്പിച്ചു, ഇപ്പോള്‍ 170 കി.മീ x 4313 കി.മീ. ഭ്രമണപഥം കൂടുതല്‍ താഴത്തുന്നതിനുള്ള അടുത്ത പ്രവര്‍ത്തനം 2023 ഓഗസ്റ്റ് 9-ന് 13:00 നും 14:00 നും ഇടയിലാണ്.
അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, ചന്ദ്രയാന്‍ -3 ചന്ദ്രനെ ചുറ്റി സഞ്ചരിക്കുകയും ഉപഗ്രഹത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗിനുള്ള തയ്യാറെടുപ്പിനായി ഭ്രമണപഥത്തില്‍ അതിന്റെ വേഗത കുറയ്ക്കുകയും ചെയ്യും. 100 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ എത്തുന്നതുവരെ ഇത് തുടരും. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍തിരിച്ച്, ലാന്‍ഡറും റോവറും ഉപരിതലത്തിലേക്ക് ഇറങ്ങും.
ദൗത്യം വിജയകരമായി പൂര്‍ത്തിയാകുമ്പോള്‍, അമേരിക്ക, മുന്‍ സോവിയറ്റ് യൂണിയന്‍, ചൈന എന്നിവയ്ക്ക് പിന്നില്‍ ചാന്ദ്ര സോഫ്റ്റ് ലാന്‍ഡിംഗ് നേടുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.