scorecardresearch

ചന്ദ്രയാന്‍ 3-ന് കൂട്ടായി ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഓര്‍ബിറ്റര്‍; നിര്‍ണായക മണിക്കൂറുകള്‍

ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഓർബിറ്റർ ചന്ദ്രയാൻ 3 ദൗത്യത്തെ വിവിധ രീതികളിൽ സഹായിക്കുമെന്ന് ഐഎസ്ആർഒ പറഞ്ഞിരുന്നു

ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഓർബിറ്റർ ചന്ദ്രയാൻ 3 ദൗത്യത്തെ വിവിധ രീതികളിൽ സഹായിക്കുമെന്ന് ഐഎസ്ആർഒ പറഞ്ഞിരുന്നു

author-image
Tech Desk
New Update
Chandrayan 3 | ISRO | News

Photo: ISRO

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററുമായി ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ ബന്ധം സ്ഥാപിച്ചതായി ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). ബുധനാഴ്ച ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനിരിക്കെയാണ് പുതിയ വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടിരിക്കുന്നത്.

Advertisment

ചന്ദ്രയാൻ 2 ന് ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാനായിരുന്നില്ലെങ്കിലും അതിന്റെ ഓർബിറ്റർ പ്രവർത്തിക്കുകയും എല്ലാ ലക്ഷ്യങ്ങളും രൂപകല്‍പ്പന ചെയ്തപോലെ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലാണ്. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഓർബിറ്റർ ചന്ദ്രയാൻ 3 ദൗത്യത്തെ വിവിധ രീതികളിൽ സഹായിക്കുമെന്ന് ഐഎസ്ആർഒ പറഞ്ഞിരുന്നു.

ചന്ദ്രയാൻ-3 ന് സുരക്ഷിതമായ ലാൻഡിങ് സ്ഥാനം കണ്ടെത്തുന്നതിൽ ഓർബിറ്റർ പ്രധാന പങ്കുവഹിച്ചതായാണ് അധികൃതര്‍ അറിയിക്കുന്നത്. ഇപ്പോൾ ചന്ദ്രയാൻ -3 ലാൻഡറും ഗ്രൗണ്ട് സ്റ്റേഷനുകളും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നതിലും ഓര്‍ബിറ്റര്‍ സഹായിക്കുന്നു.

Advertisment

ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ആശയവിനിമയം ക്രമീകരിച്ചിരിക്കുന്നത് ലാൻഡർ ചന്ദ്രയാൻ -2 ഓർബിറ്ററിലേക്ക് ഡാറ്റ അയയ്ക്കുന്ന തരത്തിലാണ്, അത് ഐഎസ്ആർഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് എത്തിക്കും. ചന്ദ്രയാൻ-3 ന്റെ ലാൻഡറിന് ഭൂമിയുമായി നേരിട്ട് ആശയവിനിമയം നടത്താനും കഴിയും.

Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: