/indian-express-malayalam/media/media_files/uploads/2023/08/moon-chandrayan-3.jpg)
ചന്ദ്രനില്‍ സള്‍ഫര്‍ ഉള്‍പ്പെടെയുള്ള മുലകങ്ങളുടെ സാന്നിധ്യം
ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തിലെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പുറത്തു വിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറിലെ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് കാമറ (എല്‍എച്ച്ഡിഎസി) പകര്‍ത്തിയ ചന്ദ്രന്റെ വിദൂര ഭാഗത്തിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ പ്രധാന ഗവേഷണ വികസന കേന്ദ്രമായ അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ (എസ്എസി) ആണ് ലാന്‍ഡിങ് ഘട്ടത്തില്‍ പാറകളോ ആഴത്തിലുള്ള കിടങ്ങുകളോ ഇല്ലാതെ സുരക്ഷിതമായ ലാന്‍ഡിംഗ് ഏരിയ കണ്ടെത്താന്‍ സഹായിക്കുന്ന ഈ ക്യാമറ വികസിപ്പിച്ചെടുത്തത്.
ബഹിരാകാശ ഏജന്‍സി പറയുന്നതനുസരിച്ച്, ചന്ദ്രയാന്‍ -3 ന്റെ ദൗത്യ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് എല്‍എച്ച്ഡിഎസി പോലുള്ള നിരവധി നൂതന സാങ്കേതികവിദ്യകള്‍ ലാന്‍ഡറില്‍ നിലവിലുണ്ട്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ ലാന്‍ഡിംഗിലും കറങ്ങുന്നതിലും എന്‍ഡ്-ടു-എന്‍ഡ് കഴിവ് പ്രകടിപ്പിക്കുന്നതിനുള്ള ചാന്ദ്രയാന്‍-2-ന്റെ ഫോളോ-ഓണ്‍ ദൗത്യമാണ്.
വയറ്റില്‍ റോവറുള്ള ലാന്‍ഡര്‍ മൊഡ്യൂള്‍ ഓഗസ്റ്റ് 23 ന് വൈകുന്നേരം 6.04 ന് ചന്ദ്രന്റെ ഉപരിതലത്തില്‍ തൊടുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആര്‍ഒ ഞായറാഴ്ച അറിയിച്ചു.
നിലവില്‍ 25 കിലോമീറ്റര്‍ മുതല്‍ 134 കിലോമീറ്റര്‍ വരെ ഉയരമുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ മൊഡ്യൂള്‍. ഈ മാസം 23 ന് വൈകീട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ലാന്‍ഡറിന്റെ അവസാന ഭ്രമണപഥം താഴ്ത്തല്‍ കഴിഞ്ഞദിവസം വിജയകരമായി നടത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.