scorecardresearch

ചന്ദ്രയാന്‍ 2: അടുത്ത വിക്ഷേപണ തീയതി വൈകാന്‍ സാധ്യത

ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി റോക്കറ്റുകളിലാണ് ചന്ദ്രയാന്‍ -1ഉം ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ മംഗള്‍യാനും (2013) വിക്ഷേപിച്ചത്

ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി റോക്കറ്റുകളിലാണ് ചന്ദ്രയാന്‍ -1ഉം ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ മംഗള്‍യാനും (2013) വിക്ഷേപിച്ചത്

author-image
Amitabh Sinha
New Update
Chandrayaan-2,ചന്ദ്രയാൻ 2, chandrayan live, Chandrayaan-2 launch, ചന്ദ്രയാൻ 2 വിക്ഷേപിച്ചു,.Chandrayaan-2 launch monday,ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ചു, ചന്ദ്രയാൻ 1, ഐഎസ്ആർഒ, Chandrayaan-2 launch timing, Chandrayaan-2 isro launch date time, Chandrayaan-2 launch july 15, isro moon, isro Chandrayaan-2, Chandrayaan-2 moon, indian express news

വിക്ഷേപണത്തിന് ഒരു മണിക്കൂറില്‍ താഴെ മാത്രം സമയമുള്ളപ്പോഴാണ് വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക്‌ 3 റോക്കറ്റില്‍ സാങ്കേതിക പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണം മാറ്റിവച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചത്. ചന്ദ്രനില്‍ ഒരു ബഹിരാകാശ പേടകം ഇറക്കാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമമായിരുന്നു ഇത്.

Advertisment

'പുതുക്കിയ വിക്ഷേപണ തീയതി പിന്നീട് പ്രഖ്യാപിക്കും,'' കണ്ടെത്തിയ പിഴവിനെ കുറിച്ച് കൂടുതല്‍ വിശദീകരണങ്ങളൊന്നും നല്‍കാതെ ഐഎസ്ആര്‍ഒപ്രസ്താവനയിലൂടെ അറിയിച്ചു.

അടുത്ത വിക്ഷേപണ തീയതി എത്ര സമയത്തിനുള്ളില്‍ ഉണ്ടാകും എന്നത് വ്യക്തമല്ല. പ്രശ്‌നത്തിന്റെ ഗൗരവം വിലയിരുത്താന്‍ കുറച്ച് ദിവസമെടുക്കുമെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ സൂചിപ്പിച്ചു. അതിനാല്‍ ജൂലൈ പതിനാറ് എന്ന തീയതിയില്‍ ഇത് നടക്കുമെന്ന സാധ്യതയ്ക്ക് മങ്ങലേല്‍ക്കുകയാണ്. അടുത്ത വിക്ഷേപണ തീയതി മാസങ്ങള്‍ക്ക് ശേഷം ആകാം.

റോക്കറ്റില്‍ ശാസ്ത്രജ്ഞര്‍ ഒരു പ്രശ്‌നം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷെഡ്യൂള്‍ ചെയ്ത സമയത്തിന് 56 മിനിറ്റ് മുമ്പാണ് വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ നിര്‍ത്തിയത്. കാരണം ഐഎസ്ആര്‍ഒ വ്യക്തമാക്കിയിട്ടില്ലെങ്കിലും, വിക്ഷേപണത്തിനു ഏതാണ്ട് അര മണിക്കൂര്‍ മുന്‍പ് ദ്രാവക ഹൈഡ്രജന്‍ ഇന്ധനം നിറച്ച, ക്രയോജനിക് എഞ്ചിന്‍ ഘടിപ്പിച്ച റോക്കറ്റിന്റെ മുകള്‍ ഭാഗത്ത് പ്രശ്‌നം കണ്ടെത്തിയതായി സൂചനകളുണ്ട്.

Advertisment

ഐഎസ്ആര്‍ഒ നിര്‍മ്മിച്ച ഏറ്റവും ശക്തമായ റോക്കറ്റാണ് ജിഎസ്എല്‍വി മാര്‍ക്ക്‌ 3. ഭൂമിയില്‍ നിന്ന് കുറഞ്ഞത് 35,000 കിലോമീറ്റര്‍ അകലെയുള്ള ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഭ്രമണപഥത്തിലേക്ക് 4000 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകള്‍ വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഇത്. ഇതു വരെ രണ്ട് റോക്കറ്റുകള്‍ മാത്രമേ വിജയകരമായി വിക്ഷേപണം നടത്തിയിട്ടുള്ളൂ, ആദ്യത്തേത് 2017 ജൂണില്‍ ജിഎസ്എല്‍വി മാര്‍ക്ക്‌ 3 ഡി 1, 3000 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് -19നെ വഹിച്ചു കൊണ്ടും, തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ജിഎസ്എല്‍വി മാര്‍ക്ക്‌ 3 ഡി2 3423, കിലോഗ്രാം ജിസാറ്റ് -29 ആശയവിനിമയ ഉപഗ്രഹം വിക്ഷേപിച്ചു കൊണ്ടും.

ബഹിരാകാശത്തേക്ക് 2022 ഓടെ വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന മനുഷ്യ ദൗത്യവും ജിഎസ്എല്‍വി മാര്‍ക്ക്‌ 3 റോക്കറ്റില്‍ വഹിക്കാന്‍ പദ്ധതിയുണ്ട്.

ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി റോക്കറ്റുകളിലാണ് ചന്ദ്രയാന്‍ -1ഉം ചൊവ്വയിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ മംഗള്‍യാനും (2013) വിക്ഷേപിച്ചത്. ഉപ-ജിടിഒ ഭ്രമണപഥത്തില്‍ 1500 കിലോഗ്രാം വരെ പേലോഡുകള്‍ എത്തിക്കാനുള്ള ശേഷിയെ പിഎസ്എല്‍വിക്ക് ഉള്ളൂ. എന്നാല്‍ ഇതിന്റെ ദൗത്യങ്ങള്‍ എപ്പോഴും വിജയകരമായിരുന്നു എന്നത് ശ്രദ്ധേയമാണ്. 1994 നും 2017 നും ഇടയില്‍, പിഎസ്എല്‍വി 48 വിജയകരമായ വിക്ഷേപണങ്ങള്‍ നടത്തിയിട്ടുണ്ട്, രണ്ട് തവണ മാത്രം പരാജയപ്പെട്ടു. എന്നിരുന്നാലും, 4,000 കിലോഗ്രാം ഭാരം വരുന്ന ചന്ദ്രയാന്‍ -2 പോലെ ഭാരം കൂടിയ പേലോഡുകള്‍ സമാരംഭിക്കുന്നതിന് ഇത് അനുയോജ്യമല്ല.

ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ ഘടകങ്ങള്‍ എന്നിവ അടങ്ങിയ ചന്ദ്രയാന്‍ -2, 2008ലെ ചന്ദ്രയാന്‍ -1 എന്ന ദൗത്യത്തിന് തൊട്ടു പിന്നാലെ 2010ലോ 2011ലോ തന്നെ വിക്ഷേപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അക്കാലത്ത് ഇത് ഇന്ത്യ-റഷ്യ സംയുക്ത ദൗത്യമായിരിക്കേണ്ടതായിരുന്നു. റഷ്യ ലാന്‍ഡറും റോവറും സംഭാവന ചെയ്തപ്പോള്‍, ഐഎസ്ആര്‍ഒ ലോഞ്ചറും ഓര്‍ബിറ്ററും നല്‍കുമെന്നായിരുന്നു തീരുമാനം. റഷ്യന്‍ ലാന്‍ഡറിലും റോവറിലും രൂപകല്‍പ്പനയില്‍ കുറവുകള്‍ കണ്ടെത്തിയതിനാല്‍ ആസൂത്രിതമായ ദൗത്യം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിച്ചില്ല. റഷ്യക്കാര്‍ ഒടുവില്‍ സംയുക്ത ദൗത്യത്തില്‍ നിന്നും നിന്ന് പിന്മാറുകയും ഐഎസ്ആര്‍ഒ സ്വന്തം ലാന്‍ഡറും റോവറും നിര്‍മ്മിക്കുകയും ചെയ്തു. അതിന് സമയമെടുക്കുകയും ഒടുവില്‍ 2017 ഓടെ ദൗത്യം തയ്യാറാകുകയും ചെയ്തു.

വിക്ഷേപണം കഴിഞ്ഞ വര്‍ഷം നടത്താനിരുന്നതാണെങ്കിലും ചന്ദ്രനില്‍ ഇറങ്ങാന്‍ അനുയോജ്യമായൊരു അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടു തവണയെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു.

Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: