വെള്ളെഴുത്ത് കൊണ്ട് അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരമായി പുതിയ കണ്ടെത്തൽ. കാഴ്ചയുടെ ലോകത്ത് വിപ്ലകരമായ മാറ്റത്തിന് വഴിയൊരുക്കാൻ സാധ്യതയുളള കണ്ടുപിടുത്തമായി ഡൈനഫോക്കൽ കണ്ണടയാണത്.  ബാറ്ററിയും ചിപ്പുമൊക്കെയായി കാഴ്ചയുടെ ലോകത്തേയ്ക്ക് പുതിയ കണ്ണടകൾ വരുന്നു.  സ്മാർട്ട് ഫോൺ പോലെ തന്നെ മനുഷ്യ ജീവിതത്തിന്റെ ഭാഗമാകാനൊരുങ്ങുകയാണ് സ്മാർട്ട് കണ്ണടയും.

പിഎച്ച്ടിഎൽ കണ്ടുപിടിച്ചിരിക്കുന്ന ഡൈനഫോക്കൽ കണ്ണടയക്ക് വ്യക്തി കാണുന്ന വസ്തുവിന് അനുസരിച്ചു ഫോക്കസ് മാറ്റാനുള്ള കഴിവുണ്ട്  ഇതിലെ ഏറ്റവും നൂതനമായ പ്രോഗ്രസീവ് ലെൻസിന്. വസ്തുക്കളെ കാണാനോ, കമ്പ്യൂട്ടർ സ്‌ക്രീനുകളിൽ നോക്കുന്നതിനോ, അടുത്തുള്ള അക്ഷരങ്ങൾ വായിക്കുന്നതിനോ പ്രോഗ്രസീവ് ഗ്ലാസ്സുകൾ ഉപയോഗിക്കുന്നവരെ പോലെ ഗ്ലാസ് നീക്കുകയോ, തലതിരിച്ചു നോക്കുകയോ ചെയ്യേണ്ടതില്ല. ദൂരത്തെ അറിയാനുള്ള ചിപ്പിന്രെയും (distance sensing chip), സ്വയം ക്രമീകരിക്കുന്ന പ്രോഗ്രസീവ്വ് ലെൻസിന്രെയും സഹായത്തോടെയാണ് ഡൈനഫോക്കൽ കണ്ണട ഉപയോഗിക്കുന്നവർക്ക് വസ്തുക്കളെ കാണുവാൻ സാധിക്കുന്നത്.

വാർധക്യത്തിൽ അടുത്തുള്ള വസ്തുക്കളെ ഫോക്കസ് ചെയ്യാൻ സാധിക്കാത്ത പ്രെസ്‌ബയോപിയ (വെള്ളെഴുത്ത്‌ ) എന്ന അവസ്ഥക്കാണ് ഇത്തരം കണ്ണടകൾ ഏറെ പ്രയോജനപ്രദം. വസ്തുക്കളെ ഫോക്കസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും പുതിയ കണ്ണടയ്ക്കു പരിഹരിക്കാനാകും. ബൈ ഫോക്കലിന്റെയും പ്രോഗ്രസീവ് ലെൻസിന്റെയും ന്യൂനതകൾ ഇതിൽ പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ഇത് കണ്ടുപിടിച്ചവരുടെ അവകാശവാദം.

ഡൈനഫോക്കൽ കണ്ണടയുടെ ലെൻസിന് വസ്തുക്കളെ കേന്ദ്രീകരിക്കുന്ന മൂന്നു മേഖലകൾ ഉണ്ട്. അടുത്തും, മധ്യത്തിലും, അകലെയുമുള്ള വസ്തുക്കളെ ഫോക്കസ് ചെയ്യുവാൻ ഇവയ്ക്ക് കഴിയും. ഏറ്റവും ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് കണ്ണടകൾ നിർമിച്ചിരിക്കുന്നത്.

മഴയത്തും ഡൈന ഫക്കൽ കണ്ണട ഉപയോഗിക്കാം. ഈ കണ്ണടയിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ ചാർജ് അഞ്ച് മുതൽ ഏഴ് ദിവസം വരെ നിൽക്കും.

പിഎച്ച് ടെക്‌നിക്കൽ ലാബ്‌സിന്റെ (P h t l ) പുതിയ കണ്ടുപിടുത്തമായ ‘ഡൈനഫോക്കൽസ്’ കണ്ണട അമേരിക്കയിലെ ലാസ്വെഗാസിൽ നാളെ മുതൽ 12 വരെ  നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ (സിഇഎസ് 2018) പ്രദർശിപ്പിക്കും.

ഡൈനഫോക്കൽ കണ്ണടയുടെ കണ്ടുപിടുത്തത്തിന് കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2018 ന്റെ ഇന്നൊവേഷൻ അവാർഡ് ഹോണറി അവാർഡ് പിഎച്ച്ടിഎല്ലിനു ലഭിച്ചിരുന്നു. ഷോയിൽ കണ്ണട പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചത് അസുലഭ ഭാഗ്യമാണെന്ന് സിഇഒ ഷാരിക്ക് ഹമീദ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

സാധാരണയായി വാർധക്യത്തിൽ കണ്ണുകളെ ബാധിക്കുന്ന അവസ്ഥയാണ് വെള്ളെഴുത്ത്‌. ലെൻസിന്റെ പ്രവർത്തനം അവതാളത്തിലാകുകയും, അടുത്തുള്ള വസ്തുക്കളെ ഫോക്കസ് കാണാൻ പറ്റാതെ വരികയും ചെയ്യുന്ന അവസ്ഥയാണിത്. തലവേദന സ്ഥിരമായി അനുഭവപ്പെടും. കാണാൻ ഇവർ ഒരു നിശ്ചിത അകലത്തിൽ വസ്തുക്കൾ പിടിക്കും. കണ്ണട ഉപയോഗിക്കുകയാണ് ഇത് പരിഹരിക്കാനുള്ള ഏക മാർഗം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ