ന്യൂ​ഡ​ൽ​ഹി: മൊ​ബൈ​ൽ സേ​വ​ന ദാ​താ​ക്ക​ൾ അവരുടെ മൊബൈൽ ടവറുകൾക്കൊപ്പം ഘടിപ്പിക്കുന്ന ജ​ന​റേ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ (പി​സി​ബി) അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ. ജ​ന​റേ​റ്റ​റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ലോ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ങ്കി​ലോ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ആ​യി​രി​ക്ക​ണ​മെ​ന്നാ​ണ് വി​ധി.

ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീ​സ് സ്വ​ത​ന്ത​ർ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. മൊ​ബൈ​ൽ ട​വ​റു​ക​ൾ​ക്കു​വേ​ണ്ടി സ്ഥാ​പി​ക്കു​ന്ന ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് അ​നു​മ​തി​വേ​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടിരിക്കുന്നത്.

നിലവിലുള്ള ജനറേറ്ററുകൾക്ക് അനുമതി തേടാൻ രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. മധ്യപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ശരി വെച്ച് കൊണ്ടാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ