ലണ്ടന്‍: ഫെയ്സ്ബുക്കില്‍ നിന്ന് വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിൽ പ്രതിസ്ഥാനത്തുളള സ്ഥാപനം കേംബ്രിഡ്‌ജ് അനലിറ്റിക്ക പ്രവർത്തനം അവസാനിപ്പിച്ചു. നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമാക്കിയാണ് സ്ഥാപനം പ്രവർത്തനം അവസാനിപ്പിച്ചത്.

ഇതോടെ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നതിനുളള നടപടികൾ സർക്കാർ തുടങ്ങി. അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി വ്യക്തികളുടെ വിവരങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടാണ് കേംബ്രിഡ്ജ് അനലിറ്റിക്കയെ പ്രതിക്കൂട്ടിലാക്കിയത്.

എട്ട് കോടി എഴുപത് ലക്ഷത്തിലധികം പേരുടെ സ്വകാര്യ വിവരങ്ങള്‍ ഫെയ്സ്ബുക്കില്‍ നിന്നും കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയ സംഭവത്തില്‍ വിവിധ രാജ്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ