/indian-express-malayalam/media/media_files/uploads/2021/10/iphone-12-3.jpg)
മറ്റൊരു ഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച നല്ല ഡീലുകൾ കണ്ടെത്താൻ കഴിയുന്ന സ്ഥലമാണ് സെക്കൻഡ് ഹാൻഡ് സ്മാർട്ട്‌ഫോൺ വിപണി. കുറഞ്ഞ വിലയ്ക്ക് പഴയ ഫ്ലാഗ്ഷിപ്പ് ഫോണോ ഒരു ബാക്കപ്പ് ഫോണോ സെക്കൻഡ് ഹാൻഡായി വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ താഴെ വായിക്കാം.
ഫോണിന്റെ ശാരീരിക അവസ്ഥ
പ്രധാനപ്പെട്ട ഒരു ഘടകമാണിത്, മിക്കവാറും നിങ്ങൾ ആദ്യം പരിശോധിക്കുന്ന കാര്യങ്ങളിലൊന്നും ഫോണിന്റെ ശാരീരിക അവസ്ഥയായിരിക്കും. പൊട്ടിയ സ്‌ക്രീനുള്ള ഫോൺ അതിന്റെ പകുതി വിലയ്ക്ക് വാങ്ങുന്നത് ലാഭകരമാണെന്ന് തോന്നുമെങ്കിലും കേടായ ഒരു ഉൽപ്പന്നത്തിനാണ് വലിയൊരു തുക നൽകുന്നതെന്നും റിപ്പയർ ചെയ്യുന്നതിനുള്ള ചിലവ് വിചാരിക്കുന്നതിലും കൂടുതലായിരിക്കുമെന്നതും കണക്കിലെടുക്കുക.
പെട്ടെന്ന് കാണാനിടയില്ലാത്ത കേടുപാടുകൾ എപ്പോഴും നോക്കുക. ആഴത്തിലുള്ള ചതവുകൾ, അറ്റകുറ്റപ്പണി നടത്തിയതിന്റെ ലക്ഷണങ്ങൾ, ഫോൺ വിചിത്രമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ (വേഗത്തിൽ ചൂടാകുന്നതുപോലെ) എന്നിവയും പരിശോധിക്കുക. ആപ്പുകൾ ഉപയോഗിച്ച് എല്ലാ ഘടകങ്ങളും സെൻസറുകളും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഫോണിൽ ഒന്നിലധികം ക്യാമറകളുണ്ടെങ്കിൽ, അവയെല്ലാം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കുക.
ഫോൺ എത്രനാൾ ഉപയോഗിച്ചിട്ടുണ്ട്?
ഫോൺ എത്രനാൾ ഉപയോഗിച്ചിട്ടുണ്ടെന്ന് എന്ന് മുൻപ് ഉപയോഗിച്ചിരുന്ന ആളിനോട് ചോദിക്കുക. ഏറ്റവും നല്ലത് ഫോണിന്റെ ബിൽ/ഇൻവോയ്സ് ചോദിക്കുന്നതാണ്. ഫോണിന്റെ ഐഎംഇഐ നമ്പറുകൾ ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാൻ അതിലൂടെ കഴിയും. കൂടാതെ നിങ്ങൾ വാങ്ങുന്ന ഫോൺ മോഷ്ടിച്ചതല്ലെന്ന് ഉറപ്പാക്കുകയും ചെയ്യാം.
എല്ലാത്തിനുമുപരി, ഉപയോഗിച്ച കാലം പ്രധാനമാണ്, കാരണം ബാറ്ററി, ബട്ടണുകൾ, പോപ്പ്-അപ്പ് മെക്കാനിസങ്ങൾ എന്നിവ പോലുള്ള ചില ഘടകങ്ങൾ കുറച്ചു കാലം കഴിഞ്ഞാൽ പൂർണ്ണമായി പ്രവർത്തിക്കില്ല. ചില ചാർജിംഗ് സൈക്കിളുകൾക്ക് ശേഷം ബാറ്ററി ലൈഫ് കുറയും, ബട്ടണുകൾ തകരാറിലായേക്കാം, മെക്കാനിക്കൽ മെക്കാനിസങ്ങളും ഒടുവിൽ പ്രവർത്തിക്കാതെ ആയേക്കാം. ഫോൺ എത്രയധികം കാലം ഉപയോഗിച്ചുവോ അത്രയധികം അതിന്റെ അവസാനത്തിലേക്ക് എത്തുകയാണെന്ന് ഓർക്കുക.
വില
ഉപയോഗിച്ച ഫോണിന് നല്ല ഡീൽ ലഭിക്കുന്നതിന് വിലയും നിർണായകമാണ്. ഫോൺ എത്ര രൂപയ്ക്കാണ്/വിൽക്കപ്പെടുന്നത്, ലോഞ്ച് ചെയ്തിട്ട് എത്ര കാലമായി, എത്ര സമയം ഉപയോഗിച്ചു, ഫോണിന്റെ അവസ്ഥ എന്നിവ ഉൾപ്പെടെ എല്ലാ ഘടകങ്ങളും അതിനായിക്കാൻ ഇൻ-ബോക്‌സ് ആക്‌സസറികളുടെ അഭാവം ചൂണ്ടിക്കാണിക്കുകയും ആവാം.
വിൽപ്പനക്കാരൻ നൽകുന്ന അന്തിമ വിലയിൽ തൃപ്തനല്ലെങ്കിൽ, മികച്ച ഡീലുകൾക്കായി വീണ്ടും നോക്കുക. സെക്കൻഡ് ഹാൻഡ് ഫോൺ മാർക്കറ്റ് വളരെ വലുതാണ്, മികച്ച ഡീലുകൾ കണ്ടെത്താൻ കഴിയും.
നിർമ്മിച്ച വർഷം, അപ്ഡേറ്റുകളുടെ വിവരം
ഏത് വർഷമാണ് ഫോൺ നിർമ്മിച്ച് പുറത്തിറക്കിയത് എന്നതും ഇതിൽ ഏറെ പ്രധാനമാണ്. കാരണം മിക്ക ഫോണുകളിലും നിശ്ചിത കാലം കഴിഞ്ഞാൽ അപ്‌ഡേറ്റുകൾ ലഭിക്കില്ല.
മൂന്ന് വർഷത്തേക്ക് മാത്രം അപ്ഡേറ്റ് ലഭിക്കുന്ന ഫോൺ ഇതിനകം രണ്ട് വർഷമായി ഉപയോഗിക്കുന്നതാണെങ്കിൽ ആ ഫോണിൽ നിങ്ങൾക്ക് ഒരു വർഷം കൂടിയേ അപ്ഡേറ്റ് ലഭിക്കൂ എന്ന് മനസ്സിലാക്കുക.
Also Read: Flipkart Big Diwali Sale: ഫ്ലിപ്കാർട്ട് ദീപാവലി വിൽപ്പനയിലെ മികച്ച സ്മാർട്ട്ഫോൺ ഡീലുകൾ ഇവയാണ്
ഫോൺ മോഡലും പരിഗണിക്കണം
മറ്റെല്ലാ ഘടകങ്ങളും മാറ്റിനിർത്തിയാൽ, ഫോൺ മോഡലുകളും പൊതുവെ മറ്റുള്ളവയേക്കാൾ ജനപ്രിയമായതാണ്. ലോഞ്ച് സമയത്ത് മറ്റുള്ളവയേക്കാൾ കൂടുതൽ വിജയകരമായ ഒരു ഫോൺ വാങ്ങാൻ ശ്രമിക്കുക. കൂടുതൽ ആളുകൾ വാങ്ങിയ ഫോണുകൾക്ക് സ്പെയർ പാർട്‌സുകൾ ലഭിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല, കൂടുതൽ റിപ്പയർ സെന്ററുകളും ഉണ്ടാകും.
ഇത് എല്ലാവർക്കും താല്പര്യം ഉള്ളതായിരിക്കില്ല എന്നാലും, കൂടുതൽ ജനപ്രിയമായ ഫോണുകൾക്ക് മികച്ച ഡെവലപ്പർ കമ്മ്യൂണിറ്റി ഉണ്ടായിരിക്കും, അതായത് ആ ഉപകരണത്തിന് കൂടുതൽ റോം പിന്തുണ കാണാനിടയുണ്ട്. കൂടാതെ, പുതിയ ഫോൺ വാങ്ങുമ്പോൾ പരിഗണിക്കുന്ന, അടുത്ത് സർവീസ് സെന്ററുണ്ടോ, ആക്സസറികളുടെ സപ്പോർട്ട്, നിറം, മറ്റ് ഘടകങ്ങൾ തുടങ്ങിയവയും കണക്കിലെടുക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.