scorecardresearch

പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? ഈ കാര്യങ്ങൾ പരിശോധിക്കുക

ഫോൺ പുതിയത് വാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കും മുൻപ് ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം

ഫോൺ പുതിയത് വാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കും മുൻപ് ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം

author-image
Tech Desk
New Update
guide to phone upgrades, how to buy a phone, smartphone guide, phone software updates, സ്മാർട്ട് ഫോൺ, ie malayalam

Buy or wait? Here’s a guide to phone upgrades: പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും പുറത്തിറങ്ങുന്ന സമയമാണിത്. ആപ്പിൾ, ഗൂഗിൾ, സാംസങ് തുടങ്ങിയ ടെക് കമ്പനികൾ ഫോണുകൾ അപ്‌ഗ്രേഡുചെയ്യാൻ പ്രേരിപ്പിക്കുന്ന പരസ്യങ്ങളും ധാരാളം അവതരിപ്പിക്കുന്നു.

Advertisment

അവർ പുതിയ ഫോൺ വാങ്ങിപ്പിക്കുന്നതിനായി സ്ഥിരം പുറത്തിറക്കുന്ന മാർഗമുണ്ട്. നിങ്ങളുടെ കൈവശം ഇപ്പോഴുള്ള ഫോൺ അത്ര പോര എന്ന് തോന്നിപ്പിക്കലാണ് അത്. നിങ്ങളുടെ കൈവശമുള്ള ഫോൺ ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് മതിയായ ഫോണല്ലെന്നും പുതിയ ഫോണിൽ മികച്ച ക്യാമറയും സ്ക്രീനും എല്ലാ ഉണ്ടെന്ന് അത് വേഗതയുള്ളതാണെന്നുമെല്ലാം അവർ പറയും. അതിനാൽ പഴയ ഫോണിൽ നിന്ന് പുതിയതിലേക്ക് അപ്രേഡ് ചെയ്യുക എന്ന് പറയും.

ഈ കൊട്ടിഘോഷിച്ചുള്ള പ്രചാരണത്തിലൂടെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു, ഫോൺ അപ്ഗ്രേഡ് ചെയ്യണോ വേണ്ടയോ എന്ന ആശയക്കുഴപ്പം.

കുറച്ച് വർഷങ്ങൾക്ക് കഴിഞ്ഞാൽ ഫോൺ പഴയതുപോലെ പ്രവർത്തിക്കില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. ഏറ്റവും പുതിയ ആപ്പുകൾ പ്രവർത്തിപ്പിക്കാൻ അതിന് കഴിഞ്ഞേക്കില്ല. അതിന് മന്ദത അനുഭവപ്പെടാം. ടച്ച് സ്ക്രീനുകൾ പോലുള്ള ചില ഘടകങ്ങളുടെ പ്രവർത്തനം പരാജയപ്പെടാൻ തുടങ്ങും.

Advertisment

ചില ഘട്ടങ്ങളിൽ, ഒരു പുതിയ ഫോൺ വാങ്ങുന്നത് പ്രായോഗികമായ തീരുമാനമാവും. വളരെയധികം പ്രശ്നങ്ങൾ ഫോണിലുണ്ടാവുകയോ ഫോണിലെ കേടുപാടുകൾ തീർക്കാനുള്ള ചിലവ് വളരെ കൂടുകയോ ചെയ്യുന്ന സാഹചര്യത്തിൽ പുതിയ ഫോൺ വാങ്ങുന്നതാവും ഉചിതം. എന്നാൽ പലപ്പോഴും, അപ്‌ഗ്രേഡുകൾ അനാവശ്യമായിരിക്കാം, കാരണം നിങ്ങളുടെ ഫോൺ മികച്ച രീതിയിൽ നിങ്ങലുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടാവും.

നിങ്ങളുടെ വ്യക്തിപരമായ സാഹചര്യം അനുസരിച്ച് നിങ്ങൾക്ക് തീരുമാനിക്കാം. അതിനായി ചിന്തിക്കാൻ നിങ്ങളുടെ സമയം എടുക്കുക.

"പൊതുവേ, പുതിയ ഫോണുകളെക്കുറിച്ചുള്ള പ്രചാരണങ്ങളിൽ പെട്ട് ഫോൺ അപ്‌ഗ്രേഡ് കെട്ടുന്നതിൽ നിന്ന് നമ്മൾ രക്ഷപ്പെടണം,” ഡിജിറ്റൽ ഉൽപ്പന്നങ്ങൾ പരീക്ഷിക്കുന്ന, ന്യൂയോർക്ക് ടൈംസിന്റെ സഹോദര പ്രസിദ്ധീകരണമായ വയർകട്ടറിലെ മുതിർന്ന എഴുത്തുകാരനായ നിക്ക് ഗൈ പറഞ്ഞു. ഫോൺ കുറച്ച് വൈകിയിട്ടാണ് ലഭിക്കുന്നതെങ്കിലും അതിൽ കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫോൺ പുതിയത് വാങ്ങണോ പഴയത് മതിയോ എന്ന് തീരുമാനിക്കുന്നതിനായി സ്വയം ചില ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. അത്തരം ചില ചോദ്യങ്ങൾ എന്തെന്ന് നോക്കാം.

എന്റെ ഫോണിൽ ഞാൻ അസന്തുഷ്ടനാണോ?

നിങ്ങളുടെ ഫോണിലെ സംതൃപ്തി അളക്കുക എന്നതാണ് ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഘട്ടം. നിങ്ങളെ അസന്തുഷ്ടരാക്കുന്ന ഘടകങ്ങളുണ്ടെങ്കിൽ, പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കാവുന്നതാണ്.

നമ്മുടെ ഫോണുകളിൽ നമ്മളെ അസംതൃപ്തരാക്കുന്ന പലതും പരിഹരിക്കാനാകും, അതിനാൽ പരിഹാരങ്ങളെക്കുറിച്ച് അറിയാൻ ഇത് സഹായിക്കുന്നു. നിരാശയുണ്ടാക്കുന്ന ഏറ്റവും സാധാരണമായ രണ്ട് പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും ഇതാ:

ഉപകരണം സ്ലോ ആണെങ്കിൽ അല്ലെങ്കിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്നില്ലെങ്കിൽ, ബാറ്ററി മാറ്റിസ്ഥാപിക്കുക എന്നതാണ് ഏറ്റവും ലളിതവും താങ്ങാനാവുന്നതുമായ പരിഹാരം.

ബാറ്ററി മാറ്റിസ്ഥാപിക്കുന്നത് ഒരു ഉപകരണത്തിന്റെ ആയുസ്സ് വർദ്ധിപ്പിക്കുകയും അതിനെ വേഗത്തിലാക്കുകയും ചെയ്യുന്നു. ബാറ്ററികൾക്ക് പരിമിതമായ ആയുസ്സ് ഉള്ളതിനാൽ, ഓരോ രണ്ട് മൂന്ന് വർഷത്തിലും അവ മാറ്റിസ്ഥാപിക്കാൻ ശുപാർശ ചെയ്യുന്നുവെന്ന് ഗാഡ്‌ജെറ്റുകൾ നന്നാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കുന്ന ഐഫിക്സിറ്റ് എന്ന കമ്പനിയുടെ സിഇഒ കൈൽ വീൻസ് പറഞ്ഞു.

മറ്റൊരു സാധാരണ പ്രശ്നം ഡാറ്റ സ്റ്റോറേജ് തീരുന്നതാണ്. ഇത് കൂടുതൽ ഫോട്ടോ എടുക്കുന്നതിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്നും ആളുകളെ തടയുന്നു. നിങ്ങൾ ഇനി ഉപയോഗിക്കാത്ത ആപ്പുകൾ ഒഴിവാക്കുക എന്നതാണ് പെട്ടെന്നുള്ള ഒരു പരിഹാരം.

ചില പ്രധാന പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനാവില്ല. തകർന്ന ടച്ച് സ്ക്രീൻ മാറ്റിസ്ഥാപിക്കാൻ കൂടുതൽ പണം ചിലവാകും. ഇത്തരത്തിൽ ഒരു റിപ്പയറിന് ഒരു പുതിയ ഫോണിന്റെ പകുതിയിലധികം ചിലവ് വരുമ്പോൾ, നിങ്ങൾ പുതിയ ഫോൺ വാങ്ങുന്നതിനായി ശ്രമിക്കുന്നതാവും നന്നാവുക.

സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ലഭിക്കുമോ?

ഫോൺ നിർമ്മാതാക്കൾ പതിവായി പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ പ്രസിദ്ധീകരിക്കുന്നു. അവ സുരക്ഷാ തകരാറുകൾ പരിഹരിക്കുകയും ചെയ്യുന്നു. അതിനാൽ അവ ലഭ്യമാവുന്നു എന്നത് പ്രധാനമാണ്. നിങ്ങൾക്ക് സോഫ്റ്റ്വെയർ അപ്‌ഡേറ്റുകൾ ലഭിക്കാതാവുമ്പോൾ പുതിയ ഫോൺ വാങ്ങുന്നത് പരിഗണിക്കുക എന്നതാണ് നല്ല മാർഗം.

ആപ്പിൾ ഫോണുകൾക്ക് അഞ്ച് മുതൽ ആറ് വർഷം വരെ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ലഭിക്കുന്നു. ആൻഡ്രോയ്ഡ് ഉപകരണങ്ങൾക്ക് ചുരുങ്ങിയ കാലയളവിലാണ് ഇത് ലഭിക്കുന്നത്, ഏകദേശം രണ്ട് മുതൽ മൂന്ന് വർഷം വരെ.

സോഫ്റ്റ്വെയർ അപ്ഡേറ്റ് അവസാനിച്ചാലും ഫോണിന്റെ സുരക്ഷയ്ക്കായി മറ്റ് മാർഗങ്ങൾ തേടാം. ആന്റി മാൽവെയർ ആപ്പുകളും സുരക്ഷാ ആപ്പുകളും മറ്റും ഇത്തരത്തിൽ ഇൻസ്റ്റാൾ ചെയ്യാം.

ഒരു പുതിയ ഫോൺ ജീവിതത്തെ എങ്ങനെ മാറ്റും?

ഒരു പുതിയ ഫോൺ ഉപയോഗിച്ച് നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കേണ്ടത് പ്രധാനമാണ്.

കോളുകൾ, സന്ദേശമയയ്‌ക്കൽ, വെബ് ബ്രൗസിംഗ് തുടങ്ങിയ അടിസ്ഥാന ജോലികൾക്കായി മാത്രമാണ് നിങ്ങൾ കൂടുതലും ഫോൺ ഉപയോഗിക്കുന്നതെങ്കിൽ പുതിയ ഫോൺ വാങ്ങിയാലും വലിയ മാറ്റം അനുഭവപ്പെടില്ല. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഫോൺ ഉണ്ടെങ്കിൽ ഫോൺ മാറ്റിവാങ്ങുന്ന കാര്യം ഒഴിവാക്കാം എന്നും കൺസ്യൂമർ ഇലക്ട്രോണിക് രംഗം നിരീക്ഷിക്കുന്നവർ ശുപാർശ ചെയ്യുന്നു.

Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: