/indian-express-malayalam/media/media_files/uploads/2020/10/Realme-Narzo-20-Pro.jpg)
Budget Smartphones Under Rs 15000 in Flipkart and Amazon: കഴിഞ്ഞ കുറച്ച് മാസങ്ങളായി ബജറ്റ് വിഭാഗത്തിൽ നിരവധി സ്മാർട്ട്‌ഫോണുകൾ ലോഞ്ച് ചെയ്തിട്ടുണ്ട്. ആമസോണിലും ഫ്ലിപ്കാർട്ടിലും ഷോപ്പിങ് ഫെസ്റ്റിവൽ വിൽപന നടക്കുന്നതോടെ പലരും ബജറ്റ് സ്മാർട്ട്‌ഫോൺ വാങ്ങാൻ നോക്കുകയാണ്. 15,000 രൂപയ്ക്ക് കീഴിൽ ലഭിക്കുന്ന മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾ പരിചയപ്പെടാം.
Redmi Note 9 Pro- റെഡ്മി നോട്ട് 9 പ്രോ
ഈ വർഷം ആദ്യം ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 9 പ്രോയുടെ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ബേസിക് വേരിയന്റ് 13,999 രൂപയ്ക്ക് ലഭ്യമാണ്. യഥാക്രമം 15,999, 16,999 രൂപ വിലയുള്ള 4 ജിബി + 128 ജിബി, 6 ജിബി + 128 ജിബി വേരിയന്റുകൾ ഷോപ്പിങ് ഫെസ്റ്റിവലുകളിൽ വിലക്കുറവിൽ ലഭ്യമാവാനും സാധ്യതയുണ്ട്.
/indian-express-malayalam/media/post_attachments/idR9OB3CGtrsgg50s1Le.jpg)
6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഗെയിമിംഗിനായി തരക്കേടില്ലാത്ത ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസർ ഉണ്ട്. പിറകിൽൽ, 48 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ, 5 എംപി മാക്രോ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പുണ്ട്. 16 എംപി സെൽഫി ക്യാമറയാണ് മുന്നിൽ. 18വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,020 എംഎച്ച് ബാറ്ററിയാണ് ഫോണിൽ.
Poco M2 Pro- പോക്കോ എം 2 പ്രോ
പോക്കോ എം 2 പ്രോയുടെ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 13,999 രൂപയും 6 ജിബി റാമുള്ള 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയുമാണ് വില. 6 ജിബി + 128 ജിബി വേരിയന്റിന് 16,999 രൂപയാണ് വില. എന്നാൽ വരും ദിവസങ്ങളിൽ വില കുറയാനിടയുണ്ട്.
/indian-express-malayalam/media/post_attachments/z7JIfFExNpa0bBffiZQg.jpg)
മൈക്രോ എസ്ഡി കാർഡ് വഴി പോക്കോ എം 2 പ്രോയിലെ സ്റ്റോറേജ് 512 ജിബി വരെ വികസിപ്പിക്കാനാകും. 2400 × 1080 പിക്‌സൽ സ്‌ക്രീൻ റെസലൂഷനോട് കൂടിയ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഫോണിൽ. 33വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ.
ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറും അഡ്രിനോ 618 ജിപിയുവും വരുന്ന ഈ ഫോൺ ഗെയിമർമാർക്ക് തരക്കേടില്ലാതെ ഉപയോഗിക്കാൻ കഴിയും. മുൻവശത്ത് 16 എംപി ക്യാമറയാണ് സ്മാർട്ട്‌ഫോണിൽ. പിറകിൽ, 48 എംപി പ്രൈമറി ക്യാമറയോടെയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ്. 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് 48 എംപി പ്രൈമറി ഇമേജ് സെൻസറിനൊപ്പം വരുന്നത്.
Realme Narzo 20 Pro- റിയൽമീ നാർസോ 20 പ്രോ
നാർസോ സീരീസിലെ ആദ്യത്തെ പ്രോ വേരിയന്റാണ് റിയൽമീ നർസോ 20 പ്രോ. മീഡിയടെക് ഹീലിയോ ജി 95 പ്രോസസർ ഉള്ള ഫോൺ ഗെയിമിംഗ് പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്. 14,999 രൂപയ്ക്ക് 6 ജിബി + 64 ജിബി വേരിയന്റ് ലഭിക്കും.
/indian-express-malayalam/media/post_attachments/d1tDkMuEnsbGISKXHl1e.jpg)
മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് വിപുലീകരിക്കാനാകും. 90 ഹെർട്സ് റിഫ്രഷ് റേറ്റും 120 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഉള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് നർസോ 20 പ്രോയിൽ. 48 എംപി എഐ ക്വാഡ് ക്യാമറ, 119 ഡിഗ്രി അൾട്രാ വൈഡ് ലെൻസ്, റെട്രോ പോർട്രെയിറ്റ് സെൻസർ, 4 എംപി മാക്രോ ക്യാമറ എന്നിവ അടങ്ങിയ ക്വാഡ് ക്യാമറ സെറ്റപ്പുണ്ട്. 16 എംപി മുൻ ക്യാമറയും ഇതിലുണ്ട്.
Read More: Tech Tips: നിങ്ങളുടെ സ്‌മാർട്ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാൻ അഞ്ച് വഴികൾ
ഫിംഗർപ്രിന്റ് സ്കാനർ ഫോണിന്റെ വശത്തായാണ്. 4,500 എംഎഎച്ച് ആണ് ബാറ്ററി. 65വാട്ട് സൂപ്പർഡാർട്ട് ചാർജിംഗ് പിന്തുണയുള്ള ഫോണിൽ വേഗത്തിലുള്ള ചാർജിങ്ങ് ലഭ്യമാവും
Samsung M21- സാംസങ് എം 21
ഗെയിമിംഗിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കാത്ത ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഒരു ഫോണാണ് സാംസങ് എം 21. സ്റ്റാൻഡേർഡ് 60 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയും 48 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 5 എംപി ഡെപ്ത് ക്യാമറ എന്നിവ അടങ്ങിയ ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഈ ഫോണിലുണ്ട്. മുൻവശത്ത് 20 എംപി ഫ്രണ്ട് ക്യാമറയുണ്ട്.
4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റ് 13,999 രൂപയ്ക്ക് ലഭ്യമാണ്. എക്‌സിനോസ് 9611 പ്രോസസറാണ് ഈ ഫോണിലുള്ളത്. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഉയർന്ന വേരിയൻറ് 15,999 രൂപയ്ക്ക് ലഭ്യമാണ്, ഇതിന് വരും ദിവസങ്ങളിൽ വില കുറയാനിടയുണ്ട്. 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷത. എന്നിരുന്നാലും, ഇത് 15 വാട്ട് ഫാസ്റ്റ് ചാർജിംഗിനെ മാത്രമേ പിന്തുണയ്ക്കൂ.
Realme 7- റിയൽമീ 7
റിയൽമി 7 ന് നർസോ 20 പ്രോയിൽ വരുന്ന അതേ മീഡിയടെക് ഹീലിയോ ജി 95 പ്രോസസറും 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന്റെ വില 14,999 രൂപയാണ്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 256 ജിബി വരെ വികസിപ്പിക്കാനാകും. 48 എംപി പ്രൈമറി ക്യാമറയടക്കമുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് പിറകിൽ. മുന്നിൽ 16 എംപി സെൽഫി ക്യാമറയാണ്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഫോണിന്. 33വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎച്ച് ബാറ്ററിയാണ് ഫോണിന്.
Read More: Planning to buy a smartphone this Diwali? Consider these five options under Rs 15000
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us