scorecardresearch

39 രൂപയ്ക്ക് സൗജന്യ കോളുകളും എസ്എംഎസുകളും; പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ബിഎസ്എൻ പ്ലാൻ

കമ്പനിയുടെ ഔദ്യോഗിക റിങ് ബാക്ക് ട്യൂണും ദിവസേന 100 എസ്എംഎസുകളും സൗജന്യമായി ലഭിക്കും

കമ്പനിയുടെ ഔദ്യോഗിക റിങ് ബാക്ക് ട്യൂണും ദിവസേന 100 എസ്എംഎസുകളും സൗജന്യമായി ലഭിക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
BSNL, ബിഎസ്എന്‍എല്‍, BSNL prepaid plans, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകൾ, BSNL's news prepaid plans, ബിഎസ്എന്‍എല്‍ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ, BSNL prepaid plans offer, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാൻ ഓഫറുകൾ, BSNL prepaid plans 2020, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാൻ 2020, BSNL prepaid recharge, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് റീചാർജ്, BSNL prepaid recharge offer, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് റീചാർജ് ഓഫർ,  BSNL data offer, ബിഎസ്എന്‍എല്‍ ഡേറ്റ ഓഫർ, BSNL free call offer, ബിഎസ്എന്‍എല്‍ ഫ്രീ കോൾ ഓഫർ, ie malayalam, ഐഇ മലയാളം

പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ബിഎസ്എന്‍എല്ലിന്രെ പുതിയ ഓഫർ. 39 രൂപയ്ക്ക് റീ ചാർജ് ചെയ്താൽ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും മുംബൈ, ഡൽഹി ഒഴികെ മറ്റെല്ലാ സർക്കിളുകളിലും സൗജന്യ റോമിങ് കോളുകളും ലഭിക്കുന്നതാണ് പുതിയ പ്ലാൻ. ഡാറ്റ ആനുകൂല്യങ്ങള്‍ ഇല്ലാത്ത പ്ലാനിന്‍റെ കാലാവധി 10 ദിവസമാണ്. ഇതിന്‍റെ കൂടെതന്നെ കമ്പനിയുടെ ഔദ്യോഗിക റിങ് ബാക്ക് ട്യൂണും ദിവസേന 100 എസ്എംഎസുകളും സൗജന്യമായി ലഭിക്കും.

Advertisment

അൺലിമിറ്റഡ് വോയിസ്‌ കോളുകളോടൊപ്പം ഡാറ്റ സേവനങ്ങള്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് 118 രൂപയുടെ പ്ലാൻ ഉപയോഗിക്കാം. 118 രൂപയുടെ പ്ലാനിൽ അണ്‍ ലിമിറ്റഡ് കോളുകളോടൊപ്പം ദിനേന ഒരു ജിബി ടാറ്റയും 28 ദിവസത്തെ കാലാവധിയില്‍ ലഭിക്കും. കൂടാതെ ഡല്‍ഹിയിലും മുംബൈയിലുമൊഴിച്ചു രാജ്യാന്തര റോമിങ്ങും ഈ പ്ലാനിലൂടെ ലഭിക്കും.

"ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ചിലവ് കുറഞ്ഞതും കൂടുതല്‍ കാര്യക്ഷമവുമായ സേവനങ്ങള്‍ ലഭ്യമാക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. കുറച്ച് ഡാറ്റ മാത്രം ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍ വാഗ്‌ദാനം ചെയ്യുന്നതാണ് പുതിയ പ്ലാൻ. ഓഫറിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്", ബിഎസ്എന്‍എല്‍ ബോര്‍ഡ്‌ ഡയറക്ടറായ ആർ.കെ.മിട്ടാല്‍ പറഞ്ഞു.

Offer Bsnl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: