‘ബിഎസ്എൻഎൽ വിങ്സ്’ എന്ന പേരിൽ വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (Voice Over Internet Protocol – VoIP) അധിഷ്ഠിത ഇന്റർനെറ്റ് ടെലിഫോണി സേവനം തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഡോ. പി.ടി.മാത്യു കേരളത്തിൽ അവതരിപ്പിച്ചു. സിം കാർഡ് ഇല്ലാതെ തന്നെ ആൻഡ്രോയിഡ്, വിൻഡോസ്, ആപ്പിൾ IOS പ്ലാറ്റുഫോമുകളിൽ ഉള്ള ഫോണുകൾ, ടാബ്‌ലെറ്റുകൾ, കംപ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ എന്നിവയിൽ നിന്നും ഏതു ഫോണിലേക്കും കോളുകൾ വിളിക്കുവാനും സ്വീകരിക്കുവാനും ഈ ആപ്പ് (App) അധിഷ്ഠിത സേവനത്തിൽ നിന്നും സാധിക്കുന്നതാണ്.

കണക്ഷൻ എടുക്കുമ്പോൾ വരിക്കാർക്ക് ഒരു പത്തക്ക വെർച്യുൽ ടെലിഫോൺ നമ്പർ ലഭിക്കുന്നതാണ്. ഈ സേവനത്തിനായുള്ള റജിസ്ട്രേഷൻ ബിഎസ്എൻഎൽ ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ വഴിയും ബിഎസ്എൻഎല്ലിന്റെ വെബ്സൈറ്റ് ആയ bsnl.co.in വഴിയും ആരംഭിച്ച് കഴിഞ്ഞു. കേവലം 1099 രൂപയ്ക്കു ഈ സേവനത്തിന്റെ വരിക്കാരാവുന്നവർക്കു ഒരു വർഷത്തേക്ക് രാജ്യത്തെവിടെയുമുള്ള ഏതു ഫോണിലേക്കും പരിധിയില്ലാതെ കോളുകൾ ചെയ്യാവുന്നതാണ്. ദേശീയ, രാജ്യാന്തര റോമിങ് സൗകര്യത്തോടുകൂടിയുള്ള ഈ സേവനം ഉപയോഗിച്ച് രാജ്യത്തിന് പുറത്തായിരിക്കുന്ന വേളകളിൽ ഇന്ത്യയിലെ ഏതു നമ്പറിലേക്കും ലോക്കൽ കോൾ എന്ന പോലെ വിളിക്കാൻ സാധിക്കുന്നതാണ്. ഏതു സേവനദാതാവിന്റയും ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ച് പ്രവർത്തിക്കാൻ കെൽപുള്ളതാണ് ഈ സേവനം.

മൊബൈൽ കവറേജ് കുറവുള്ള ഇടങ്ങളിൽ വീട്ടിലെ വൈഫൈ നെറ്റ്‌വർക്ക് ഉപയോഗിച്ച് കോളുകൾ ചെയ്യുവാൻ ഉള്ള സൗകര്യവും ഇതിന്റെ വരിക്കാർക്ക് ലഭ്യമായിരിക്കും. നിലവിലുള്ള സംവിധാനങ്ങൾ വഴി പ്രത്യേക മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നവർ തമ്മിൽ വിളിക്കുവാനേ സാധ്യമായിരുന്നുള്ളൂ. ഇതിൽ നിന്നു വ്യത്യസ്തമായി ലാൻഡ്ഫോൺ അടക്കം രാജ്യത്തെ എല്ലാ നമ്പറുകളിലേക്കും വിളിക്കാൻ സൗകര്യമൊരുക്കുന്നതാണ് ‘BSNL വിങ്സ്’. വിങ്സിൽ നിന്ന് വിങ്സ് നമ്പറിലേക്കു വീഡിയോ കോളിങ് സൗകര്യവും ലഭ്യമാണ്. രാജ്യത്ത് ഇന്റർനെറ്റ് ടെലിഫോണി സംവിധാനം ആദ്യമായി ലഭ്യമാക്കിയിരിക്കുന്നത് ബിഎസ്എൻഎൽ ആണ്.

പുതിയ അതിവേഗ ഫൈബർ ടു ഹോം (എഫ്.ടി.ടി.എച്ച്) ‘Fibro Combo ULD 777’, ‘Fibro Combo ULD 1277’ പ്രൊമോഷണൽ പ്ലാനുകൾ

പരിധിയില്ലാത്ത ഡാറ്റയോടും കോളുകളോടും കൂടി – പുതിയതായി അവതരിപ്പിച്ച ‘Fibro Combo ULD 777’ പ്ലാൻ 50 എംബിബിഎസ് വരെയുള്ള വേഗതയിൽ 500 ജിബി ഡാറ്റയും ‘Fibro Combo ULD 1277’ പ്ലാൻ 100 എംബിബിഎസ് വരെയുള്ള വേഗതയിൽ 750 ജിബി ഡാറ്റയും നൽകുന്നു. ഈ പ്ലാനുകളിൽ പരിധിയില്ലാതെ രാജ്യത്തെ ഏതു നെറ്റ്‌വർക്കിലേക്കും കോളുകൾ വിളിക്കുവാനുള്ള സൗകര്യവും ലഭ്യമാണ്. ഡാറ്റ ഉപയോഗപരിധിക്കു ശേഷം 2 എംബിപിഎസ് വരെയുള്ള വേഗത ലഭ്യമാക്കുന്ന ഈ പ്രൊമോഷണൽ പ്ലാനുകളിൽ ഓഗസ്റ്റ് 10 വരെ വരിക്കാരാവാൻ നിലവിൽ സാധിക്കും.

മൊബൈൽ പോസ്റ്റ്പെയ്ഡ് 399 പ്ലാൻ, പരിധിയില്ലാത്ത ഡാറ്റയോടും കോളുകളോടും കൂടി

മൊബൈൽ പോസ്റ്റ്പെയ്ഡ് 399 പ്ലാൻ രാജ്യത്തെ ഏതു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളുകൾക്കൊപ്പം പരിധിയില്ലാത്ത ഡേറ്റയും നൽകുന്നു. 30 ജിബിക്ക് ശേഷം 40 കെബിപിഎസ് പരിമിത വേഗതയിൽ ആയിരിക്കും ഡേറ്റ ലഭ്യമാകുന്നത്.

എല്ലാ മൊബൈൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും ആഡോണുകളിലും (Add-On) പരിധിയില്ലാത്ത ഡാറ്റ

എല്ലാ മൊബൈൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കും ആഡ് ഓണുകൾക്കും പരിധിയില്ലാത്ത ഡാറ്റ സൗകര്യം ലഭിക്കുന്നതായിരിക്കും. നിലവിലുള്ള ഡാറ്റ പരിധിക്കു ശേഷം 40 കെബിപിഎസിൽ നിജപ്പെടുത്തിയ വേഗത ആയിരിക്കും ലഭിക്കുക

മൊബൈൽ പ്രീപെയ്ഡ് ‘Kerala 446’ പ്ലാനിൽ അധിക ഡാറ്റ ഓഫർ

മൊബൈൽ പ്രീപെയ്ഡ് ‘കേരള 446’ പ്ലാനിൽ നിലവിലുള്ള പ്രതിദിനം 1 ജിബി ഡാറ്റയുടെ സ്ഥാനത്തു പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്നതായിരിക്കും. ഈ ഓഫർ ഓഗസ്റ്റ് 19 വരെ ലഭ്യമായിരിക്കും. പരിധിയില്ലാത്ത കോളുകൾക്കൊപ്പം പ്രതിദിനം 100 എസ്എംഎസുകളും കൂടി ലഭ്യമാക്കുന്നതാണ് ഈ പ്ലാൻ

മൊബൈൽ പ്രീമിയം റിങ് ബാക് ടോണുകൾക്കു പരിധിയില്ലാതെ പാട്ടുകൾ തിരഞ്ഞെടുക്കാം

പ്രീമിയം റിങ് ബാക് ടോൺ സേവനങ്ങൾ ലഭ്യമായിട്ടുള്ള 99, 118, 187 തുടങ്ങിയ മൊബൈൽ സ്പെഷ്യൽ താരിഫ് വൗച്ചറുകളിൽ (STV) പരിധിയില്ലാതെ സൗജന്യമായി പാട്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഉപഭോക്താക്കൾക്ക് 56700 എന്ന നമ്പർ ഡയൽ ചെയ്തു കോളർ ട്യൂണുകൾ സെറ്റ് ചെയ്യാവുന്നതാണ്.

പരിധിയില്ലാത്ത ഡേറ്റയോടും കോളുകളോടും കൂടിയ പ്രൊമോഷണൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

‘BBG Combo ULD 150 GB’, ‘BBG Combo ULD 300GB’, ‘BBG Combo ULD 600 GB’- BBG Combo ULD 150 GB പ്ലാൻ 199 രൂപയ്ക്കു പ്രതിദിനം 5 ജിബി ഡാറ്റയും ‘BBG Combo ULD 300GB’ പ്ലാൻ 299 രൂപയ്ക്കു പ്രതിദിനം 10 ജിബി ഡാറ്റയും ‘BBG Combo ULD 600 GB’ 491 രൂപയ്ക്കു പ്രതിദിനം 600 ജിബി ഡാറ്റയും 20 എംബിബിഎസ് വരെയുള്ള വേഗതയിൽ ലഭ്യമാക്കുന്നു. ഉപയോഗപരിധിക്കു ശേഷം വേഗത 1 എംബിപിഎസായി നിജപ്പെടുത്തിയിയിരിക്കുന്നു ഈ പ്ലാനുകളിൽ രാജ്യത്തെ ഏതു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ കോളുകൾ ചെയ്യുവാനുള്ള സൗകര്യവുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook