BSNL Rs 98 Prepaid Recharge Plan: ബിഎസ്എൻഎൽ 98 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചു. ദിവസവും 2 ജിബി ഡാറ്റ ലഭിക്കുന്ന തരത്തിലാണ് പ്ലാൻ പരിഷ്കരിച്ചത്. നേരത്തെ 1.5 ജിബിയാണ് ദിനവും ലഭിച്ചിരുന്നത്. അതേസമയം, പ്ലാനിന്റെ കാലാവധി കുറച്ചതായി ടെലികോം ടോക് റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ 1.5 ജിബി ദിനവും കിട്ടിയിരുന്ന പ്ലാനിന്റെ കാലാവധി 28 ദിവസമായിരുന്നു. ദിവസവും 2 ജിബിയായി വർധിപ്പിച്ചപ്പോൾ 24 ദിവസമാക്കി പ്ലാനിന്റെ കാലാവധി കുറച്ചതായാണ് ടെലികോം ടോക് റിപ്പോർട്ട്. ഡാറ്റ വേഗതയും 80 കെബിപിഎസ് ആയി കുറച്ചിട്ടുണ്ട്.
ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ഇറോസ് നൗ സബ്സ്ക്രിപ്ഷനും ലഭിക്കും. ഇറോസ് നൗ കണ്ടന്റ് ലഭിക്കാൻ ഉപഭോക്താക്കൾ ഇറോസ് നൗ ആപ് ഡൗൺലോഡ് ചെയ്ത് ബിഎസ്എൻഎൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതാണ്. ബിഎസ്എൻഎല്ലിന്റെ 78, 333, 444 പ്രീപെയ്ഡ് റീചാർജുകളിലും ഇറോസ് നൗ കണ്ടന്റ് ലഭ്യമാണ്.