കൂടുതൽ ഡാറ്റ ലഭിക്കുന്ന വിധത്തിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ പുതുക്കി. 186, 187, 153, 192, 118 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് ദിവസവും 3 ജിബി ഡാറ്റ ലഭിക്കുന്ന തരത്തിൽ പുതുക്കിയതെന്നു ടെലികോം ടോക് റിപ്പോർട്ട് ചെയ്തു. ഫസ്റ്റ് ടൈം റീചാർജ് (FRC) പ്രീപെയ്ഡ് പ്ലാനുകളായ 106, 107 രൂപയുടെ FRC പ്ലാനുകൾ പുതുക്കിയതായി റിപ്പോർട്ടിലുണ്ട്.
ബിഎസ്എൻഎൽ 186 രൂപ പ്രീപെയ്ഡ് പ്ലാനിൽ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നത്. ഇത് 3 ജിബിയാക്കി. ദിവസവുമുളള ഡാറ്റ പരിധി കൂട്ടിയപ്പോൾ സ്പീഡ് 40Kbps ആയി കുറച്ചു. ദിവസവും ഏതു നെറ്റ്‌വർക്കിലേക്കും 250 മിനിറ്റ് സൗജന്യ കോളിങ്, ദിവസവും 100 എസ്എംഎസും ഈ പ്ലാനിലുണ്ട്. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി.
187 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ബിഎസ്എൻഎൽ പുതുക്കി. ദിവസവും 2 ജിബിക്കു പകരം 3 ജിബി ലഭിക്കുന്ന വിധമാണ് പ്ലാൻ പുതുക്കിയത്. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. ദിവസവും ഏതു നെറ്റ്‌വർക്കിലേക്കും 250 മിനിറ്റ് സൗജന്യ കോളിങ്, ദിവസവും 100 എസ്എംഎസും ഈ പ്ലാനിലുണ്ട്.
Read Also: ദിവാലി വിത്ത് എംഐ: വമ്പൻ ഡിസ്ക്കൗണ്ടുകളുമായി ഷവോമി
ബിഎസ്എൻഎൽ 153 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ നേരത്തെ ഡാറ്റ ഓഫർ ഒന്നുമുണ്ടായിരുന്നില്ല. പുതുക്കിയ പ്ലാൻ പ്രകാരം ദിവസവും 1.5 ജിബി ലഭിക്കും. ദിവസവും ഡാറ്റ ഓഫർ കൂട്ടിയപ്പോൾ സ്പീഡ് 40 Kbps ആയി കുറച്ചു. 28 ദിവസമാണ് ഈ പ്ലാനിന്റെയും കാലാവധി.
ടെലികോം ടോക് റിപ്പോർട്ട് പ്രകാരം 192 രൂപയുടെ പ്ലാനിൽ 2 ജിബിക്കുപകരം 3 ജിബി ദിവസവും ലഭിക്കും. ദിവസവും ഏതു നെറ്റ്‌വർക്കിലേക്കും 250 മിനിറ്റ് സൗജന്യ കോളിങ്ങും ലഭിക്കും. 118 രൂപയുടെ പ്ലാനിൽ ദിവസവും 0.5 ജിബിയാണ് കിട്ടുക. ഇതിനൊപ്പം ദിവസവും ഏതു നെറ്റ്‌വർക്കിലേക്കും 250 മിനിറ്റ് സൗജന്യ കോളിങ്ങും ലഭിക്കും. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഫസ്റ്റ് ടൈം റീചാർജ് (FRC) പ്രീപെയ്ഡ് പ്ലാനുകളായ 106, 107 രൂപയുടെ FRC പ്ലാനുകൾ പുതുക്കിയതിലൂടെ 24 ദിവസത്തെ കാലാവധിയിൽ ദിവസവും 1 ജിബി ഡാറ്റ കിട്ടും.