Latest News

ബിഎസ്എൻഎൽ 5 പ്രീപെയ്ഡ് പ്ലാനുകൾ നീക്കം ചെയ്തു, ബംപർ ഓഫർ ജൂൺ 30 വരെ നീട്ടി

ബിഎസ്എൻഎൽ 333 രൂപയുടെ റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 3ജിബി ഡാറ്റയുമാണ് നൽകിയിരുന്നത്

BSNL, ബിഎസ്എന്‍എല്‍, BSNL prepaid plans, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകൾ, BSNL's news prepaid plans, ബിഎസ്എന്‍എല്‍ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ, BSNL prepaid plans offer, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാൻ ഓഫറുകൾ, BSNL prepaid plans 2020, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാൻ 2020, BSNL prepaid recharge, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് റീചാർജ്, BSNL prepaid recharge offer, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് റീചാർജ് ഓഫർ,  BSNL data offer, ബിഎസ്എന്‍എല്‍ ഡേറ്റ ഓഫർ, BSNL free call offer, ബിഎസ്എന്‍എല്‍ ഫ്രീ കോൾ ഓഫർ, ie malayalam, ഐഇ മലയാളം

ബിഎസ്എൻഎൽ അഞ്ചു സ്പെഷ്യൽ താരിഫ് വൗച്ചറുകൾ (STVs) നീക്കം ചെയ്തു. 333 രൂപ, 444 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ഉൾപ്പെടുന്ന പാക്കേജുകളാണ് കമ്പനി നീക്കം ചെയ്തത്. അതേസമയം, റീചാർജ് പ്ലാനുകൾ നീക്കം ചെയ്യാനുണ്ടായ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

ബിഎസ്എൻഎൽ 333 രൂപയുടെ റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 3ജിബി ഡാറ്റയുമാണ് നൽകിയിരുന്നത്. 45 ദിവസം കാലാവധിയുളള പ്ലാനിൽ ഇറോസ് നൗവ് സബ്സ്ക്രിപ്ഷനും നൽകിയിരുന്നു. 444 രൂപയുടെ പ്ലാനിന്റെ കാലാവധി 60 ദിവസമായിരുന്നു. ദിവസവും 4 ജിബിയായിരുന്നു ഈ പ്ലാനിൽ ലഭിച്ചിരുന്നത്.

Read: ബിഎസ്എൻഎൽ 35, 53, 395 രൂപ പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചതായി റിപ്പോർട്ട്

ബിഎസ്എൻഎൽ കൊൽക്കത്ത വെബ്സൈറ്റിലെ റിപ്പോർട്ട് പ്രകാരം മേയ് 1 മുതലാണ് പ്ലാനുകൾ നീക്കം ചെയ്തത്. മറ്റു ബിഎസ്എൻഎൽ വെബ്സൈറ്റുകളിലും പ്ലാനുകൾ നീക്കം ചെയ്തിട്ടുണ്ട്.

ബിഎസ്എൻഎൽ 339 രൂപ, 379 രൂപ, 392 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളും ഒഴിവാക്കിയിട്ടുണ്ട്. ബിഎസ്എൻഎൽ 339 രൂപയുടെ റീചാർജ് പ്ലാനിന്റെ കാലാവധി 26 ദിവസമാണ്. 3 ജിബിയാണ് ദിവസവും ഈ പ്ലാനിൽ ലഭിച്ചിരുന്നത്. ഇതിനൊപ്പം മറ്റു നെറ്റ്‌വർക്കുകളിലേക്ക് ദിവസവും 30 മിനിറ്റ് എസ്ടിഡി കോളുകൾ സൗജന്യമായി ലഭിച്ചിരുന്നു.

Read: എയർടെൽ vs ജിയോ vs വോഡഫോൺ vs ബിഎസ്എൻഎൽ; മികച്ച പ്ലാനുകൾ

അതേസമയം, 379 രൂപയുടെ പ്ലാനിൽ ദിവസവും 4 ജിബിയാണ് നൽകിയിരുന്നത്. ഇതിനൊപ്പം ബിഎസ്എൻഎൽ നെറ്റ്‌വർക്കിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും മറ്റു നെറ്റ്‌വർക്കിലേക്ക് ദിവസവും 30 മിനിറ്റ് കോളിങ് സൗകര്യവും ലഭിച്ചിരുന്നു. 30 ദിവസമായിരുന്നു പ്ലാനിന്റെ കാലാവധി. 392 രൂപയുടെ റീചാർജ് പ്ലാനിൽ ദിവസവും 3 ജിബിയാണ് ലഭിച്ചിരുന്നത്. ഇറോസ് നൗ സബ്സ്ക്രിപ്ഷൻ, ഓൺ നെറ്റ്‌വർക്ക് കോളുകൾ, ബിഎസ്എൻഎൽ ഗെയിമിങ് എന്നിവയും 56 ദിവസത്തെ കാലാവധിയിൽ ലഭിച്ചിരുന്നു.

ഈ ആഴ്ച ആദ്യം ബംപർ ഓഫർ ജൂൺ 30 വരെ ബിഎസ്എൻഎൽ നീട്ടിയിരുന്നു. 186 രൂപ, 429 രൂപ, 485 രൂപ, 666 രൂപ, 999 രൂപ, 1,699 രൂപയുടെ റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ഈ ഓഫറിലൂടെ ദിവസവും 2.21 ജിബി അധികമായി ലഭിക്കും. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഈ ഓഫർ പ്രഖ്യാപിച്ചത്. ജനുവരി വരെയായിരുന്നു ഓഫർ ആദ്യം നീട്ടിയത്. പിന്നീട് ഏപ്രിൽ 30 വരെ നീട്ടി. പിന്നീടാണ് ജൂൺ വരെ നീട്ടിയത്.

Read: ക്യാഷ്ബാക്കിലൂടെ 4,575 രൂപ നേടാം; ബിഎസ്എൻഎൽ ഓഫർ

ബിഎസ്എൻഎൽ ബംപർ ഓഫർ കേരളം ഒഴികെയുളള 19 സർക്കിളുകളിലും ലഭ്യമാണ്. ഈ ഓഫറിൽ 1 ജിബി ദിവസവും ലഭിക്കുന്ന പ്ലാനാണെങ്കിൽ 2.21 ജിബി അധിക ഡാറ്റ അടക്കം മൊത്തം 3.2 ജിബി ലഭിക്കും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Bsnl removes five prepaid plans including familiar rs 333 and rs 444

Next Story
ഓണ്‍ലൈന്‍ ട്യൂഷന്‍ പ്ലാറ്റ്‌ഫോമുമായി എഡ്യൂനെറ്റ് ടെലിക്ലാസ്‌റൂംസ്Edyounet TeleClassrooms, Education, Kochi
The moderation of comments is automated and not cleared manually by malayalam.indianexpress.com