Latest News

ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ്; ഒപ്പം വമ്പന്‍ ഓഫറുകളും

ആമസോണ്‍ പ്രൈം അംഗത്വം ഉള്ളവര്‍ക്ക് ആമസോണ്‍ പ്രൈം വീഡിയോ സ്ട്രീമിംഗ്, പരസ്യരഹിത പ്രൈം മ്യൂസിക് സേവനങ്ങള്‍ക്കൊപ്പം അര്‍ഹതയുള്ള സാധനങ്ങള്‍ക്ക് അതിവേഗ ഡെലിവറി സൗകര്യവും ലഭിക്കുന്നതായിരിക്കും

BSNL, ബിഎസ്എന്‍എല്‍, BSNL prepaid plans, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകൾ, BSNL's news prepaid plans, ബിഎസ്എന്‍എല്‍ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ, BSNL prepaid plans offer, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാൻ ഓഫറുകൾ, BSNL prepaid plans 2020, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാൻ 2020, BSNL prepaid recharge, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് റീചാർജ്, BSNL prepaid recharge offer, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് റീചാർജ് ഓഫർ,  BSNL data offer, ബിഎസ്എന്‍എല്‍ ഡേറ്റ ഓഫർ, BSNL free call offer, ബിഎസ്എന്‍എല്‍ ഫ്രീ കോൾ ഓഫർ, ie malayalam, ഐഇ മലയാളം

ബി.എസ്.എന്‍.എല്‍ ഇ-കോമേഴ്‌സ് രംഗത്തെ വമ്പന്മാരായ ആമസോണുമായി ചേര്‍ന്ന് പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ , ബ്രോഡ്ബാന്‍ഡ് , എഫ്.ടി.ടി.എച്ച് ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ് ലഭ്യമാക്കിത്തുടങ്ങി. 399 രൂപ മുതലുള്ള പ്രതിമാസ നിശ്ചിത ചാര്‍ജുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലുള്ള മൊബൈല്‍ ഉപഭോക്താക്കള്‍ക്കും 745 രൂപ മുതലുള്ള പ്രതിമാസ നിശ്ചിത ചാര്‍ജുള്ള ബ്രോഡ്ബാന്‍ഡ്, FTTH ഉപഭോക്താക്കള്‍ക്കും 12 മാസത്തേക്ക് അധിക നിരക്ക് നല്‍കാതെ 999 രൂപയുടെ ഈ സേവനം ലഭിക്കുന്നതാണ്. portal.bnsl.in വെബ്‌സൈറ്റ് വഴി നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

ആമസോണ്‍ പ്രൈം അംഗത്വം ഉള്ളവര്‍ക്ക് ആമസോണ്‍ പ്രൈം വീഡിയോ സ്ട്രീമിംഗ്, പരസ്യരഹിത പ്രൈം മ്യൂസിക് സേവനങ്ങള്‍ക്കൊപ്പം അര്‍ഹതയുള്ള സാധനങ്ങള്‍ക്ക് അതിവേഗ ഡെലിവറി സൗകര്യവും ലഭിക്കുന്നതായിരിക്കും.

ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ചു ഇന്ത്യയിലെ ഏതു നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത ലോക്കല്‍, STD, റോമിംഗ് വോയിസ്, വീഡിയോ കോളുകളും പ്രതിദിനം വേഗനിയന്ത്രണങ്ങില്ലാതെ 2 ജിബി ഡേറ്റയും നല്‍കുന്ന 10 ദിവസം കാലാവധിയുള്ള സ്‌പെഷ്യല്‍ താരിഫ് വൗച്ചറും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്.

ദസറ – ദീപാവലി ഉത്സവങ്ങളോടനുബന്ധിച്ച് നവംബര്‍ 7 വരെ വിവിധ ബി.എസ്.എന്‍.എല്‍ സേവനങ്ങളുടെ ബില്ലുകള്‍ അടക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ചു. ഈ മാസത്തെ ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ്, എഫ്.ടി.ടി.എച്ച്, മൊബൈല്‍, വൈമാക്‌സ്, സി.ഡി.എം.എ. സേവനങ്ങളുടെ ബില്ലുകള്‍ അടക്കുന്ന ഉപഭോക്താക്കള്‍ക്ക് നികുതികള്‍ ഒഴിച്ചുള്ള തുകയുടെ 1 ശതമാനവും അടുത്ത 5 മാസത്തെ തുക മുന്‍കൂറായി അടക്കുന്നവര്‍ക്ക് നികുതികള്‍ ഒഴിച്ചുള്ള തുകയുടെ 3 ശതമാനവും ഇളവ് ലഭിക്കുന്നതാണ് . ലീസ്ഡ് സര്‍ക്യൂട്ട് ബില്ലുകള്‍ക്ക് നികുതികള്‍ ഒഴിച്ചുള്ള തുകയുടെ 2% ഇളവ് ലഭിക്കുന്നതായിരിക്കും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Bsnl offers and amazon prime membership for diwali

Next Story
ആപ്പിൾ ഐഫോൺ എക്സ്ആറിന്റെ മുൻകൂർ ബുക്കിങ് ഇന്നുമുതൽ, വിൽപന ഒക്ടോബർ 26 മുതൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com