999 രൂപക്ക് ആറ് മാസത്തേക്ക് ഡാറ്റ; പുതിയ ഓഫര്‍ മുന്നോട്ട് വച്ച് ബിഎസ്എന്‍എല്‍

999 രൂപക്ക് ആറ് മാസം മുഴുവന്‍ ദിവസേന ഒരു ജിബി ഡാറ്റ എന്ന രീതിയില്‍ ലഭ്യമാക്കുന്നതാണ് ഓഫര്‍

BSNL, ബിഎസ്എന്‍എല്‍, BSNL prepaid plans, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകൾ, BSNL's news prepaid plans, ബിഎസ്എന്‍എല്‍ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ, BSNL prepaid plans offer, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാൻ ഓഫറുകൾ, BSNL prepaid plans 2020, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാൻ 2020, BSNL prepaid recharge, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് റീചാർജ്, BSNL prepaid recharge offer, ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് റീചാർജ് ഓഫർ,  BSNL data offer, ബിഎസ്എന്‍എല്‍ ഡേറ്റ ഓഫർ, BSNL free call offer, ബിഎസ്എന്‍എല്‍ ഫ്രീ കോൾ ഓഫർ, ie malayalam, ഐഇ മലയാളം

ഗംഭീര ഇന്റര്‍നെറ്റ് ഓഫര്‍ മുന്നോട്ട് വച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ആറ് മാസത്തേക്ക് കാലാവധി ലഭിക്കുന്ന പുതിയ ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 999 രൂപക്ക് ആറ് മാസം മുഴുവന്‍ ദിവസേന ഒരു ജിബി ഡാറ്റ എന്ന രീതിയില്‍ ലഭ്യമാക്കുന്നതാണ് ഓഫര്‍.

ഇതിനൊപ്പം ആറു മാസത്തേക്ക് പരിധികളില്ലാതെ രാജ്യത്ത് എവിടെയും കോള്‍ ചെയ്യാനും കഴിയും. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, ജമ്മു കശ്മീര്‍, അസം എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ രാജ്യത്ത് എല്ലായിടത്തും ഈ ഓഫര്‍ ലഭ്യമാണ്. നിലവില്‍ ജിയോ 999 രൂപക്ക് 90 ദിവസത്തേക്ക് 60 ജിബി 4 ജി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും നല്‍കുമ്പോള്‍ എയര്‍ടെല്‍ 90 ദിവസത്തേക്ക് 60 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളുമാണ് നല്‍കുന്നത്. ഇതാണ് ബിഎസ്എന്‍എല്‍ ഒരു വര്‍ഷത്തേക്ക് 365 ജിബി ഡാറ്റയും ആറു മാസത്തേക്ക് സൗജന്യ കോളുകളും എന്ന ഓഫറിലാക്കിയത്.

93 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന പ്രീപെയ്ഡ് ഉപഭോക്താക്കൾ ദിനംപ്രതി 1 ജിബി ഡേറ്റയും കോളുകളും സൗജന്യമായി ലഭിക്കുന്ന പ്ലാൻ എയര്‍ടെല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജിയോയുടെ 93 രൂപയുടെ പ്ലാനിനെ കിടപിടിക്കുന്നതാണ് എയർടെല്ലിന്റെ പ്ലാൻ.

93 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 28 ദിവസത്തെ കാലാവധിയിലാണ് സൗജന്യ സേവനങ്ങൾ ലഭിക്കുക. ദിനംപ്രതി 1 ജിബി ഡേറ്റ, അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി കോളുകൾ, ദിനംപ്രതി 100 സൗജന്യ എസ്എംഎസ് എന്നിവയാണ് പ്ലാനിലുളളത്. നേരത്തെ 10 ദിവസമായിരുന്നു എയർടെല്ലിന്റെ ഈ പ്ലാനിന്റെ കാലാവധി. ഇതാണ് ഇപ്പോൾ 28 ദിവസമായി നീട്ടിയിട്ടുളളത്.

റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് ജിയോ 93 രൂപയുടെ പ്ലാൻ പ്രഖ്യാപിച്ചത്. ദിനംപ്രതി 2 ജിബി ഡേറ്റ, 300 സൗജന്യ എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവയാണ് ജിയോ പ്ലാനിന്റെ സവിശേഷത.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Bsnl offers 1 gb data per day unlimited calls for rs

Next Story
ജിയോയ്ക്ക് വെല്ലുവിളി ഉയർത്തി എയർടെൽ, 93 രൂപയ്ക്ക് ദിനംപ്രതി 1 ജിബി, സൗജന്യ കോളുകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com