ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍ പ്രത്യേക ഐപിഎല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. 258 രൂപയ്ക്ക് 153 ജിബി ഡാറ്റയാണ് പ്രഖ്യാപിച്ചത്. 51 ദിവസമാണ് ഇതിന്റെ കാലാവധി. ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങിയ ഇന്ന് തന്നെയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്. ”258 രൂപയ്ക്ക് പ്രീപെയ്ഡ് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയാണ് (ദിനംപ്രതി 3ജിബി) പ്രഖ്യാപിക്കുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ നീണ്ടു നില്‍ക്കുന്ന 51 ദിവസമാണ് ഓഫര്‍ ലഭ്യമാകുക. അത്കൊണ്ട് തന്നെ ഡാറ്റ ഉപയോഗിച്ച് എല്ലാ ഐപിഎല്‍ മത്സരങ്ങളും കാണാന്‍ സാധിക്കും’, ബിഎസ്എന്‍എല്‍ പ്രസ്താവനയില്‍ അറിയിച്ചു.

വിപണയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ബിഎസ്എന്‍എല്‍ ഡാറ്റ നല്‍കുന്നത്. എന്നാല്‍ ഇന്ത്യയിലുടനീളം 3ജി നെറ്റ്‍വര്‍ക്ക് മാത്രമാണ് ബിഎസ്എന്‍എലിനുളളത്. അതേസമയം ജിയോ 4ജി സര്‍വീസാണ് നല്‍കുന്നത്.

ക്രിക്കറ്റ് സീസണ്‍ മുന്നില്‍ കണ്ട് ബുധനാഴ്ച്ച റിലയന്‍സ് ജിയോ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. 251 രൂപയ്ക്ക് 102 ജിബി ഡാറ്റയാണ് പ്രഖ്യാപിച്ചത്. എയര്‍ടെലും ആകര്‍ഷകമായ ഓഫറാണ് പ്രഖ്യാപിച്ചത്. ടിവി ആപ് വഴി ഹോട്ട്സ്റ്റാര്‍ ഉപയോഗിച്ചാല്‍ ഫ്രീയായി ഐപിഎല്‍ ലൈവ് സ്ട്രീമിംഗ് ലഭ്യമാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ