കൊച്ചി : കേരളത്തിലെ പ്രീപെയ്‌‌ഡ് മൊബൈലുപഭോക്താക്കള്‍ക്കായി ആകര്‍ഷകങ്ങളായ ഒട്ടനവധി ആനുകൂല്യങ്ങളുമായി ബിഎസ്എന്‍എല്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുന്നു. നിലവിലെ സേവനദാതാക്കളെക്കാളും ലാഭകരമാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിക്കുന്ന പുതിയ പ്ലാനുകള്‍. ഈ മാസം ഇരുപതാം തീയ്യതി മുതലാണ്‌ പുതിയ പ്ലാനുകള്‍ പ്രാബല്യത്തില്‍ വരിക.

446 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുകയാണ് എങ്കില്‍ ദിവസേന ഒരു ജിബി ഡാറ്റ ഉപയോഗത്തോടൊപ്പം ഇന്ത്യയിലെവിടെക്കും ഇതു നെറ്റ് വര്‍ക്കുകളിലേക്കും സൗജന്യ കോളുകളും ലഭിക്കും. ഡാറ്റാ സേവനങ്ങള്‍ക്ക് 180 ദിവസത്തെ കാലാവധിയും. സൗജന്യ കോളുകള്‍ക്ക് 84 ദിവസത്തെ സമയപരിധിയുമാണ്‌ ഉള്ളത്. 500, 1100, 2200, 3000 രൂപകളുടെ ടോപ്‌ അപ്പിഉ പൂര്‍ണ സംസാര സമയവും ലഭിക്കും.

നിലവിലുള്ള വരിക്കാര്‍ക്കും മറ്റു സേവനദാതാക്കളില്‍ നിന്നും പോര്‍ട്ട്‌ ചെയ്യുന്നവര്‍ക്കും ഈ പ്ലാന്‍ ലഭ്യമാകും. ഫോണില്‍ നിന്നും ‘ PLAN KERALA’എന്ന സന്ദേശം 123 എന്ന നംബറിലേക്കയച്ചാല്‍ വെറും 377.97 രൂപയ്ക്ക് ഈ സേവനം ലഭ്യമാകും.

ദീപാവലിയോടനുബന്ധിച്ച് ഈ മാസം 21 വരെ 290,390, 590 തുകകള്‍ക്കുള്ള ടോപ്‌ അപ്പ് വൗച്ചറുകള്‍ക്ക് യഥാക്രമം 435, 585, 885 മൂല്യമുള്ള സംസാരസമയം ലഭിക്കുമെന്നും ബിഎസ്എന്‍എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ