BSNL Prepaid Recharge Plans: ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കു പിന്നാലെ ചില പ്രീപെയ്‌ഡ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ച് ബിഎസ്എന്‍എല്‍. 153 രൂപ, 75 രൂപ, 74 രൂപ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ സാധുത പകുതിയായാണു കുറച്ചത്. പുതിയ വാലിഡിറ്റി ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്തു.
74, 75 രൂപ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍
74 രൂപയുടെയും 75 രൂപയുടെയും പ്രീപെയ്ഡ് പദ്ധതികളുടെ വാലിഡിറ്റി 90 ദിവസമാക്കിയാണു ബിഎസ്എന്‍എല്‍ കുറച്ചിരിക്കുന്നത്. നേരത്തെ 180 ദിവസമായിരുന്നു വാലിഡിറ്റി. ഡേറ്റയും വിളി ആനുകൂല്യങ്ങളും പ്ലാനിനുള്ളിലെ കുറഞ്ഞ വാലിഡിറ്റിയുള്ള സൗജന്യങ്ങളായാണു കണക്കാക്കപ്പെടുന്നത്. എന്നാല്‍ രണ്ട് പ്ലാനുകളുടെയും സൗജന്യങ്ങളിലോ ഇവയുടെ വാലിഡിറ്റിയിലോ മാറ്റം വരുത്തിയിട്ടില്ല.
പരിധിയില്ലാത്ത വോയ്‌സ് കോളിങ്, 10 ജിബി ഡേറ്റ, 500 എസ്എംഎസ് എന്നിവ 75 രൂപ പ്രീപെയ്ഡ് പായ്ക്കില്‍ സൗജന്യമായി ലഭ്യമാണ്. ഇവയ്ക്കു 15 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. 74 രൂപ പ്രീപെയ്ഡ് പായ്ക്കില്‍ 2 ജിബി ഡേറ്റയും 100 മിനുട്ട് വോയ്സ് കോളിങ്ങും സൗജന്യമാണ്. ഈ ആനുകൂല്യങ്ങള്‍ 15 ദിവസത്തിനുള്ളില്‍ ഉപയോഗിക്കേണ്ടതാണ്.
Read Also: പള്ളികളിൽ അപ്പവും വീഞ്ഞും നൽകുന്നതിനെതിരെ ഹർജി; ഹെെക്കോടതി പറഞ്ഞത് ഇങ്ങനെ
153 രൂപ പ്രീപെയ്ഡ് പ്ലാന്‍
153 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റിയും 90 ദിവസമായി കുറച്ചു. നേരത്തെ 180 ദിവസമായിരുന്നു വാലിഡിറ്റി. ദിവസം 1.5 ജിബി ഡേറ്റ, ദില്ലി, മുംബൈ സര്‍ക്കിളുകളിലേക്കുള്ള കോളുകള്‍ ഉള്‍പ്പെടെ രാജ്യവ്യാപകമായി അണ്‍ലിമിറ്റഡ് വോയ്സ് കോളിങ് സേവനം, ദിവസം 100 എസ്എംഎസ് എന്നിവയാണു 153 രൂപ പ്ലാനിലുണ്ടായിരുന്ന ആനുകൂല്യങ്ങള്‍. പ്ലാനിലെ ആനുകൂല്യങ്ങളുടെ വാലിഡിറ്റി 28 ദിവസമായി തുടരുമെങ്കിലും പ്രതിദിന ഡേറ്റ സേവനം ഒരു ജിബിയായി കുറച്ചു.
മറ്റു പ്ലാനുകള്‍
118 രൂപ പ്രീപെയ്ഡ് പ്ലാനിലും ബിഎസ്എന്‍എല്‍ മാറ്റം വരുത്തിയതായാണു ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പ്ലാനിന്റെ വാലിഡിറ്റി 21 ദിവസമായാണു കുറച്ചത്. നേരത്തെ, ബിഎസ്എന്‍എല്‍ 29, 47 രൂപ പ്രീപെയ്ഡ് പ്ലാനുകള്‍ ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചിരുന്നു.