പ്രീപെയ്ഡ് ഉപഭോക്തക്കൾക്കായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാൻ. 298 രൂപയാണ് പ്ലാനാണ് ബിഎസ്എൻ എൽ അവതരിപ്പിച്ചത്. ഈ പ്ലാനിൽ ദിവസവും 1 ജിബി ഡാറ്റ ലഭിക്കും. 54 ദിവസമാണ് പ്ലാനിന്റെ കാലാവധി.

ഇന്ത്യയിലെ എല്ലാ സർക്കിളിൽ ഉളളവർക്കും ഈ പ്ലാൻ ലഭ്യമാണെന്നാണ് ടെലികോം ടോക് റിപ്പോർട്ട് ചെയ്യുന്നത്. ദിവസവും 1 ജിബി ഡാറ്റയും 100 എസ്എംഎസും ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിനു പുറമേ അൺലിമിറ്റഡ് കോളിങ് സൗകര്യവുമുണ്ട്.

കഴിഞ്ഞ മാസം ബിഎസ്എൻഎൽ 1,312 രൂപയുടെ പ്ലാൻ പുറത്തിറക്കിയിരുന്നു. 365 ദിവസമായിരുന്നു പ്ലാനിന്റെ കാലാവധി. 5 ജിബി ഡാറ്റയ്ക്കു പുറമേ അൺലിമിറ്റഡ് കോളിങ്ങും ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. ഡൽഹി, മുംബൈ, ആന്ധ്രപ്രദേശ്, തെലങ്കാന സർക്കിളിൽ ഉളളവർക്ക് ഈ പ്ലാൻ ലഭ്യമല്ല. മറ്റെല്ലാ സർക്കിളിലുമുളള ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ലഭ്യമാണ്.

ഒരു വർഷം കാലാവധി ലഭിക്കുന്ന മറ്റു രണ്ടു പ്ലാനുകൾ കൂടി ബിഎസ്എൻഎല്ലിനുണ്ട്. 1,699, 2,099 രൂപ പ്ലാൻ. ഈ രണ്ടു പ്ലാനുകളിലു സൗജന്യ ഡാറ്റയും എസ്എംഎസും അൺലിമിറ്റഡ് കോളിങ് സൗകര്യവുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook