ദീപാവലിക്ക് ഉപഭോക്താക്കൾക്ക് ഗംഭീര ഓഫറുകൾ ഒരുക്കിയിരിക്കുകയാണ് ബിഎസ്എൻഎൽ. ‘ദിവാലി മഹാദമാക്ക’ എന്ന പേരിൽ രണ്ട് പ്രിപെയ്ഡ് റിചാർജ് പാക്കുകളാണ് ബിഎസ്എൽഎൽ ഉപഭോക്താക്കൾക്ക് നൽകുന്നത്. 1,699 രൂപ, 2,099 രൂപ വില വരുന്ന റീചാർജ് പ്ലാനുകൾക്ക് 365 ദിവസത്തെ കാലാവധിയുണ്ട്. ഡൽഹി, മുംബൈ അടക്കം എല്ലാ ടെലികോം സർക്കിളുകളിലും ബിഎസ്എൻഎൽ ദീവാലി മഹാദമാക്കാ റീചാർജ് ലഭിക്കും.
ബിഎസ്എൻഎൽ ദിവാലി മഹാദമാക്ക വഴി അൺലിമിറ്റഡ് കോൾ, സൗജന്യ പേഴ്സണൽ റിങ് ബാക്ക് ടോൺ, ദിവസവും 100 സൗജന്യ എസ്എംഎസ് എന്നിവ ലഭിക്കും.1,699 രൂപയുടെ പ്ലാനിൽ ദിവസവും 3ജിബി ഡാറ്റ ലഭിക്കും.1095ജിബി ഡാറ്റയാണ് ആകെ ലഭിക്കുന്നത്.
2,099 രൂപയുടെ പ്ലാനിൽ 1460ജിബി ഡാറ്റ ലഭിക്കും. ഈ ഓഫറിന് ഡെയ്‌ലി ലിമിറ്റ് ഇല്ല. ബിഎസ്എൻഎൽ 128 കെബിപിഎസ് എഫ്‌യുപി വേഗത ലഭിക്കും.
ബിഎസ്എൻഎല്ലിന്റെ 1,699 രൂപ ദിവാലി മഹാദമാക്ക 1,699 രൂപയുടെ തന്നെ റിലയൻസ് ജിയോ ദിവാലി പ്ലാനുമായാണ് മത്സരിക്കുന്നത്. ജിയോ പ്ലാനിൽ ഉപഭോക്താകൾക്ക് 1.5ജിബി ഡാറ്റ 365 ദിവസം ലഭിക്കും. കൂടാതെ അൺലിമിറ്റഡ് കോളും ദിവസേന 100 എസ്എംഎസും ലഭിക്കും. ഈ ഓഫർ നവംബർ 30 വരെയാണ്. ജിയോ ഉപഭോക്താകൾക്ക് ഈ പ്ലാൻ വഴി ക്യാഷ് ബാക്കും ലഭിക്കും. ഈ തുക മൈ ജിയോ അക്കൗണ്ടിലേക്കാണ് ക്രെഡിറ്റ് ചെയ്യുന്നത്. 64 കെബിപിഎസ് എഫ്‌യുപി വേഗത ജിയോ നൽകുന്നുണ്ട്.
ബിഎസ്എൻഎൽ ദിവാലി മഹാദമാക്കയിൽ നവരാത്രിക്ക് ആരംഭിച്ച എസ്ടിവി 78 പ്ലാനും ഉൾപ്പെടുത്തിയിട്ടുണ്ട്. ബിഎസ്എൻഎൽ ഉപഭോക്താകൾക്ക് ഈ ഓഫറും ദിവാലി മഹാദമാക്കയ്ക്ക് ഒപ്പം പ്രയോജനപ്പെടുത്താം. 78 രൂപയുടെ പ്ലാനിന് 10 ദിവസമാണ് കാലാവധി. സൗജന്യ വീഡിയോ കോളിങ്, അൺലിമിറ്റഡ് ഡാറ്റ എന്നിവയും എസ്ടിവി 78 പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.