/indian-express-malayalam/media/media_files/uploads/2017/04/bsnl.jpg)
ലാൻഡ്‌ലൈൻ വരിക്കാർക്ക് സൗജന്യ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് ഓഫറുമായി ബിഎസ്എൻഎൽ. നിലവിൽ ബ്രോഡ്ബാൻഡ് ഇല്ലാത്ത എല്ലാ ബിഎസ്എൻഎൽ ലാൻഡ്‌ലൈൻ വരിക്കാർക്കും പ്രതിദിനം 5ജിബി ഡറ്റ ലഭ്യമാക്കുന്ന ഫ്രീ ട്രയൽ ബ്രോഡ്ബാൻഡ് പ്ലാൻ മാർച്ച് ഒന്ന് മുതൽ ലഭ്യമാകും. ഇൻസ്റ്റലേഷൻ ചാർജുകൾ, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങി ഒരുവിധ അധിക ചാർജുകളും ഇല്ലാതെ സൗജന്യമായി ഒരു മാസത്തേക്ക് സെക്കൻഡിൽ 10 എംബി വരെ വേഗതയിൽ ബിഎസ്എൻഎലിന്റെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം ഉപയോഗിച്ച് നോക്കുവാൻ ഉപഭോക്താവിന് സാധിക്കും.
ബിഎസ്എൻഎൽ വിങ്സിലൂടെ സൗജന്യ വോയിസ് കോൾ ഓഫർ ബിഎസ്എൻഎലിന്റെ നിലവിലുള്ള ലാൻഡ്‌ലൈൻ, ബ്രോഡ്ബാൻഡ്, എഫ്ടിടിഎച്ച്, മൊബൈൽ ഉപഭോക്താക്കൾക്കു ഒരു മാസത്തേക്ക് സൗജന്യ വോയിസ് കോളിംഗ് ഓഫറും നിലവിൽ വന്നു. VoIP (വോയിസ് ഓവർ ഐപി) അധിഷ്ഠിതമായ ബിഎസ്എൻഎൽ വിങ്സ് സേവനത്തിൽ കൂടിയാണിത്. VoIP സാങ്കേതിക വിദ്യയുടേയും ലാൻഡ്‌ലൈൻ സേവനങ്ങളുടെയും ഒരു സംയോജനം ആണ് ബിഎസ്എൻഎൽ വിങ്സ്.
ഉപഭോക്താവിന് വിങ്സ് മൊബൈൽ ആപ്പിലൂടെ സിം കാർഡ് ഇല്ലാതെ തന്നെ തങ്ങളുടെ മൊബൈലിൽ നിന്നും കോളുകൾ വിളിക്കുവാനും സ്വീകരിക്കുവാനും സാധിക്കും. ഇന്ത്യക്കുള്ളിലുള്ള റോമിംഗ് സൗജന്യമായിരിക്കും. ഇന്ത്യക്ക് പുറത്തു ഇന്റർനാഷണൽ റോമിംഗ് നടത്തുമ്പോൾ ഇൻകമിങ് കോളുകൾ സൗജന്യമായിരിക്കും. മാത്രമല്ല ഇന്റർനാഷണൽ റോമിംഗ് വേളയിൽ ഇന്ത്യയിലേക്കുള്ള ഔട്ട്ഗോയിംഗ് കോളുകൾ വിങ്സ് ആപ്പ് വഴി മിനിറ്റിനു കേവലം 1 രൂപ 20 പൈസ നിരക്കിൽ ചെയ്യുവാൻ സാധിക്കുന്നതാണ്.
ബിഎസ്എൻഎൽ വെബ്സൈറ്റ് ആയ www.bsnl.co.in സന്ദർശിച്ച് ഉപഭോക്താക്കൾക്ക് ഈ സേവനത്തിനായി രജിസ്റ്റർ ചെയ്തു യൂസർ നെയിമും പാസ്സ്‌വോർഡും കരസ്ഥമാക്കാം. ഇതിന് ശേഷം ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ബിഎസ്എൻഎൽ വിങ്സ് ആപ്പ് ഡൌൺലോഡ് ചെയ്തു ലോഗിൻ ചെയ്തു കോളുകൾ വിളിച്ച് തുടങ്ങാം. ബി.എസ്.എൻ.എൽ വിങ്സ് ഉപഭോക്താവ് ഏതെങ്കിലും ഇന്റർനെറ്റ് / വൈഫൈ നെറ്റ്വർക്കിൽ കണ്ണെക്ടഡ് ആയിരിക്കുന്നിടത്തോളം ഒരു ഇൻകമിങ് കോൾ പോലും നഷ്ടമാകുന്നതല്ല. ബി.എസ്.എൻ.എൽ നമ്പറുകളിൽ നിന്നും വിങ്സ് നമ്പറുകളിലേക്കുള്ള കോൾ ഫോർവേഡിങ് സൗജന്യമായിരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.